Pages

Thursday, December 22, 2011

പഴവുംപച്ചക്കറികളുംഇനിഏവിടെനിന്ന് ലഭിക്കും

                                                 മുല്ലപെരിയാര്‍ -
                പഴവുംപച്ചക്കറികളും
                         ഇനിഏവിടെനിന്ന് ലഭിക്കും

പഴവും പച്ചക്കറികളും കേരളീയര്ക്ക്ഒഴിച്ചുകൂടാനാകാത്തതാണ്‌. ഇവ ഏറെയും നല്കുന്നത്അയല്സംസ്ഥാനമായ തമിഴ്നാടാണ്‌. എന്നാല്അടുത്തിടെയായി മുല്ലപ്പെരിയാര്വിഷയവുമായി ബന്ധപ്പെട്ട്കേരളവും തമിഴ്നാടും തമ്മില്അത്ര നല്ല ബന്ധത്തിലല്ല. ഇതേ വിഷയത്തില്കേരളീയര്ക്കെതിരെ ആക്രമണം നടത്തുന്ന തമിഴ്നാട്ടുകാര്‍, കേരളത്തിലേക്കുള്ള പഴങ്ങളും പച്ചക്കറികളും നല്കാതിരിക്കാനുള്ള ശ്രമത്തിലാണ്‌.
അടുത്തദിവസം മുതല്കേരളത്തിലേക്ക്പഴങ്ങളും പച്ചക്കറികളും നല്കേണ്ടെന്നാണ്തമിഴ്നാട്വ്യാപാരികളുടെയും കര്ഷകരുടെയും തീരുമാനം. ഇതിന്റെ ഭാഗമായുള്ള നിര്ദ്ദേശം തമിഴ്നാട്ടിലെ ലോറി ഉടമകള്ക്കും തൊഴിലാളികള്ക്കും ലഭിച്ചതായാണ്സൂചന. ഇതിന്റെ അടിസ്ഥാനത്തില്കേരളത്തിന്പലവ്യഞ്ജന ഉപരോധം തീര്ക്കാന്ഈറോഡ്കേന്ദ്രമായി പ്രവര്ത്തിക്കുന്ന ലോറി ഓണേഴ്സ്ഫെഡറേഷന്തീരുമാനിച്ചിട്ടുണ്ട്‌. ഇതോടെ കേരളത്തിലെ പലവ്യഞ്ജന വിപണി ഏറെക്കുറെ സ്തംഭനത്തിലേക്ക്നീങ്ങുമെന്നുറപ്പായിട്ടുണ്ട്‌. കേരളത്തില്നിന്നുള്ള പലവ്യഞ്ജന മൊത്തവ്യാപാരികളുടെ ഒരു ഓര്ഡറും എടുക്കരുതെന്ന്ലോറി ഓണേഴ്സ്ഫെഡറേഷന്ഐകകണ്ഠേന നിര്ദ്ദേശം നല്കിയിരിക്കുകയാണ്‌. എപ്പോഴും പഴങ്ങളും പച്ചക്കറികളും കഴിച്ച്ശീലിച്ച മലയാളികള് പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്ന്കണ്ടറിയേണ്ടതാണ്‌...
                                                   
                                                          പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 

No comments: