ആനക്കുട്ടിയെ കണ്ടെത്തി
മലപ്പുറം കരുവാരക്കുണ്ടിലെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് കണ്ടുകിട്ടിയ പിടിയാനക്കുട്ടിയെ കോടനാട്ടെ ആനക്കളരിയിലെത്തിച്ചു. ബുധനാഴ്ച പുലര്ച്ചെ 2.30 നാണ് ആനക്കുട്ടിയെ പിക്ക്അപ്വാനില് കോടനാട് കൊണ്ടുവന്നത്. മൂന്നുമാസം പ്രായമുള്ള ആനക്കുട്ടിക്ക് 'ഗായത്രി' എന്ന് ഡിഎഫ്ഒ പി.എന്‍. നാഗരാജന്‍ പേരിട്ടു.കരുവാരക്കുണ്ട് വനാതിര്ത്തിയില്‍ കൂട്ടംതെറ്റിഒറ്റപ്പെട്ടതാണ്കുട്ടിയാന.യാത്രയുടെക്ഷീണമൊഴിച്ചാല്‍ ആരോഗ്യപ്രശ്നങ്ങളോ പരിക്കുകളോ ഇല്ലെന്ന് റേഞ്ച് ഓഫീസര്‍ പി.എസ്. ശിവപ്രസാദ് പറഞ്ഞു. കരിക്കിന്വെള്ളമാണ് ഇപ്പോള്‍ മുഖ്യാഹാരം.
ആനക്കളരിയില്‍ ഇതോടെ അന്തേവാസികളുടെ എണ്ണം എട്ടായി. ഗംഗ (ആറുമാസം), കൃഷ്ണന്‍ (ഒന്നര), ആശ (6), അഞ്ജന (7), പാര്വ്വതി (8), നീലകണ്ഠന്‍ (20), സുനിത (30) എന്നിവരാണ് മറ്റുള്ളവര്‍ .
ആനക്കളരിയില്‍ ഇതോടെ അന്തേവാസികളുടെ എണ്ണം എട്ടായി. ഗംഗ (ആറുമാസം), കൃഷ്ണന്‍ (ഒന്നര), ആശ (6), അഞ്ജന (7), പാര്വ്വതി (8), നീലകണ്ഠന്‍ (20), സുനിത (30) എന്നിവരാണ് മറ്റുള്ളവര്‍ .
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment