മുല്ലപെരിയാര്‍ - കേന്ദ്ര സംഘം പരിശോധിച്ചു
മുല്ലപെരിയാര്‍ ഡാമിന്റെ അവസ്ഥ വിലയിരുത്താന്‍ ഉന്നതാധികാരസമിതി നിയോഗിച്ച വിദഗ്ധര്‍ കേരളത്തിന്റെ വാദങ്ങള്ക്കു ചെവി കൊടുത്തതേയില്ല. പരിശോധനയ്ക്കെത്തിയ കേന്ദ്ര ജലകമ്മിഷന്‍മുന്‍ അംഗം സി.ഡി. തട്ടേ,മുന്‍ ചീഫ് എന്‍ജിനീയര്‍ ഡി.കെ. മേത്ത എന്നിവര്‍ കേരളാ ഉദ്യോഗസ്ഥരുടെ വായടപ്പിച്ച്, തമിഴ്നാടിന്റെ സ്വീകരണമേറ്റുവാങ്ങി മടങ്ങി. കേരളത്തില്നിന്നുള്ള ഉദ്യോഗസ്ഥരുടെ വാദം കേള്ക്കാന്പോലും സംഘം തയാറായില്ല. കൃത്യമായ തിരക്കഥപ്രകാരം എന്നു തോന്നിപ്പിക്കുന്ന വിധം കാഴ്ചക്കാരാക്കി മാറ്റിയതോടെ തുടര്‍ പരിശോധനയില്നിന്നു കേരളത്തിലെ ഉദ്യോഗസ്ഥര്‍ വിട്ടുനിന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപപ്രദേശങ്ങളില്‍ ഭൂചലനം പതിവായതോടെയാണു കേരളത്തിന്റെ ഇടപെടലിനേത്തുടര്‍ന്ന് അണക്കെട്ടിന്റെ അവസ്ഥ വിലയിരുത്താന്‍ സാങ്കേതികവിദഗ്ധരെത്തിയത്. വെള്ളിയാഴ്ച എത്തിയ സംഘം, മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ആഘാതം താങ്ങേണ്ട ഇടുക്കി, ലോവര്‍ പെരിയാര്‍ പദ്ധതിയുടെ ഭാഗമായ പാമ്പള അണക്കെട്ടുകള്‍ പരിശോധിച്ചു. പിന്നീട് രാത്രി തേക്കടി 'ആരണ്യനിവാസി'ലെത്തിയ വിദഗ്ധസംഘത്തെ മാലയും പൊന്നാടയുമണിയിച്ചാണു തമിഴ്നാട് സ്വീകരിച്ചത്. രാവിലെ ഒന്പതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധനയ്ക്കായി ബോട്ടില്‍ യാത്രതിരിച്ചതുമുതല്‍ കേരളവിരുദ്ധ നിലപാടിലായിരുന്നു സംഘം.
കേരളത്തില്നിന്നു മുല്ലപ്പെരിയാര്‍ സെല്‍ ചെയര്മാന് പരമേശ്വരന്‍നായര്‍, ചീഫ് എന്‍ജിനീയര്‍ പി. ലതിക, സെല്‍ അംഗം ജെയിംസ് വില്‍സണ്‍, ജലവിഭവവകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരടക്കം 10 ഉദ്യോഗസ്ഥരെ മാത്രമാണു സംഘത്തിനൊപ്പം കൊണ്ടുപോയത്. തുടക്കത്തില്‍ മൂന്നുപേരെയേ കൊണ്ടുപോകൂ എന്നു സംഘം വാശിപിടിച്ചെങ്കിലും പിന്നീടു വഴങ്ങി. എന്നാല്‍ തമിഴ്നാട്ടില്‍നിന്നു കാവേരി ചെയര്മാന് സുബ്രഹ്മണ്യം, മധുര പി.ഡബ്ല്യു.ഡി. ചീഫ് എന്‍ജിനീയര്‍ സമ്പത്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതിലേറെ ഉദ്യോഗസ്ഥരാണു രണ്ടു ബോട്ടുകളിലായി അണക്കെട്ടിലെത്തിയത്.
കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഇതു ചോദ്യംചെയ്തെങ്കിലും ഫലമുണ്ടായില്ല. അണക്കെട്ടിലെത്തിയ സംഘം തമിഴ്നാട് ഉദ്യോഗസ്ഥര്‍ പറയുന്നതു മാത്രമാണു കേട്ടത്. അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ചു കേരളത്തിലെ ഉദ്യോഗസ്ഥര്‍ പറയാന്‍ തുടങ്ങുമ്പോഴൊക്കെ 'മിണ്ടരുത്'
എന്നായിരുന്നു നിര്ദേശം. ഉന്നതാധികാരസമിതി നേരത്തേ നിര്ദേശിച്ച പരിശോധനകള്‍ പൂര്‍ത്തിയാക്കിയെന്ന് തമിഴ്നാട് ഉദ്യോഗസ്ഥര്‍ സംഘത്തെ അറിയിച്ചു.
എന്നാല്‍, ബോര്‍ഹോളുകള്‍ നിര്‍മിച്ച് സുര്‍ക്കി മിശ്രിതത്തിന്റെ സാമ്പിള്‍ പരിശോധനയടക്കമുള്ള കാര്യങ്ങള്‍ നടന്നിട്ടില്ലെന്നും ബലക്ഷയം പരിഹരിക്കാനുള്ള സോണിക് ലോജിംഗ് അണക്കെട്ടിന്റെ മൂന്നു ബ്ലോക്കുകളില്‍ നടത്തിയെന്ന തമിഴ്നാടിന്റെ വാദം ശരിയല്ലെന്നും കേരളാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.അണക്കെട്ട് ദുര്‍ബലമാണെങ്കില്‍ ബലപ്പെടുത്താന്‍ സംഘാംഗങ്ങള്‍ നിര്‍ദേശിച്ചതിനെ കേരളാ ഉദ്യോഗസ്ഥര്‍ എതിര്‍ത്തു. എന്നാല്‍ നിങ്ങള്‍ സംസാരിക്കേണ്ടെന്നായിരുന്നു സംഘത്തിന്റെ ശാസന. ചീഫ് എന്‍ജീനിയര്‍ ലതികയോടു തമിഴ്നാട് ഉദ്യോഗസ്ഥര്‍ കയര്‍ക്കുകയും ചെയ്തതോടെ കേരളത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധനയില്നിന്നു വിട്ടുനിന്നു.തുടര്‍ന്ന് തമിഴ്നാട് ഉദ്യോഗസ്ഥരുടെ കൂടെയാണു വിദഗ്ധര്‍ ഗാലറിയിലെ ചോര്ച്ചയടക്കം പരിശോധിച്ചത്. അണക്കെട്ടും ബേബി ഡാമും പരിശോധിച്ചെങ്കിലും ഒരിക്കല്പോലും കേരളത്തിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം ചോദിച്ചില്ല.പരിശോധന പൂര്ത്തിയാക്കിയ സംഘം മടങ്ങാനായി തമിഴ്നാടിന്റെ ബോട്ടിലാണു കയറിയത്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാപ്രശ്നം ഉന്നയിച്ചതോടെ ഇവര്‍ പോലീസ് ബോട്ടിലേക്കു മാറി.
മുല്ലപ്പെരിയാറിലെ പരിശോധന പൂര്ത്തിയാക്കിയ സംഘം ഇന്നു തമിഴ്നാട്ടിലേക്കു പോകും. മുല്ലപ്പെരിയാറില്നിന്നു വെള്ളം കൊണ്ടുപോയി തമിഴ്നാട് വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളും ജലം സംഭരിക്കുന്ന വൈഗ അണക്കെട്ടും കാണും.മൂന്നാംതവണയാണു കേന്ദ്രസംഘം മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിശോധിക്കാനെത്തുന്നത്. മുമ്പു രണ്ടുതവണ കേന്ദ്ര ജലകമ്മിഷന് അണക്കെട്ടു സന്ദര്ശിച്ചപ്പോഴും തമിഴ്നാടിന് അനുകൂലമായിരുന്നു നിലപാട്.

അണക്കെട്ടിന്റെ അവസ്ഥ വിലയിരുത്താന്‍ ഉന്നതാധികാരസമിതി നിയോഗിച്ച വിദഗ്ധര്‍ കേരളത്തിന്റെ വാദങ്ങള്ക്കു ചെവി കൊടുത്തതേയില്ല. പരിശോധനയ്ക്കെത്തിയ കേന്ദ്ര ജലകമ്മിഷന് മുന്‍അംഗം സി.ഡി. തട്ടേ, മുന്‍ ചീഫ് എന്‍ജിനീയര്‍ ഡി.കെ. മേത്ത എന്നിവര്‍ കേരളാ ഉദ്യോഗസ്ഥരുടെ വായടപ്പിച്ച്, തമിഴ്നാടിന്റെ സ്വീകരണമേറ്റുവാങ്ങി മടങ്ങി. കേരളത്തില്നിന്നുള്ള ഉദ്യോഗസ്ഥരുടെ വാദം കേള്ക്കാന്പോലും സംഘം തയാറായില്ല. കൃത്യമായ തിരക്കഥപ്രകാരം എന്നു തോന്നിപ്പിക്കുന്ന വിധം കാഴ്ചക്കാരാക്കി മാറ്റിയതോടെ തുടര്പരിശോധനയില്നിന്നു കേരളത്തിലെ ഉദ്യോഗസ്ഥര്‍ വിട്ടുനിന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപപ്രദേശങ്ങളില്‍ ഭൂചലനം പതിവായതോടെയാണു കേരളത്തിന്റെ ഇടപെടലിനേത്തുടര്‍ന്ന് അണക്കെട്ടിന്റെ അവസ്ഥ വിലയിരുത്താന്‍ സാങ്കേതികവിദഗ്ധരെത്തിയത്. വെള്ളിയാഴ്ച എത്തിയ സംഘം, മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ആഘാതം താങ്ങേണ്ട ഇടുക്കി, ലോവര്‍ പെരിയാര്‍ പദ്ധതിയുടെ ഭാഗമായ പാമ്പള അണക്കെട്ടുകള്‍ പരിശോധിച്ചു. പിന്നീട് രാത്രി തേക്കടി 'ആരണ്യനിവാസി'ലെത്തിയ വിദഗ്ധസംഘത്തെ മാലയും പൊന്നാടയുമണിയിച്ചാണു തമിഴ്നാട് സ്വീകരിച്ചത്. രാവിലെ ഒന്പതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധനയ്ക്കായി ബോട്ടില്‍ യാത്രതിരിച്ചതുമുതല്‍ കേരളവിരുദ്ധ നിലപാടിലായിരുന്നു സംഘം.
കേരളത്തില്നിന്നു മുല്ലപ്പെരിയാര്‍ സെല്‍ ചെയര്മാന് പരമേശ്വരന്‍നായര്‍, ചീഫ് എന്‍ജിനീയര്‍ പി. ലതിക, സെല്‍ അംഗം ജെയിംസ് വില്‍സണ്‍, ജലവിഭവവകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരടക്കം 10 ഉദ്യോഗസ്ഥരെ മാത്രമാണു സംഘത്തിനൊപ്പം കൊണ്ടുപോയത്. തുടക്കത്തില്‍ മൂന്നുപേരെയേ കൊണ്ടുപോകൂ എന്നു സംഘം വാശിപിടിച്ചെങ്കിലും പിന്നീടു വഴങ്ങി. എന്നാല്‍ തമിഴ്നാട്ടില്‍നിന്നു കാവേരി ചെയര്മാന് സുബ്രഹ്മണ്യം, മധുര പി.ഡബ്ല്യു.ഡി. ചീഫ് എന്‍ജിനീയര്‍ സമ്പത്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതിലേറെ ഉദ്യോഗസ്ഥരാണു രണ്ടു ബോട്ടുകളിലായി അണക്കെട്ടിലെത്തിയത്.
കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഇതു ചോദ്യംചെയ്തെങ്കിലും ഫലമുണ്ടായില്ല. അണക്കെട്ടിലെത്തിയ സംഘം തമിഴ്നാട് ഉദ്യോഗസ്ഥര്‍ പറയുന്നതു മാത്രമാണു കേട്ടത്. അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ചു കേരളത്തിലെ ഉദ്യോഗസ്ഥര്‍ പറയാന്‍ തുടങ്ങുമ്പോഴൊക്കെ 'മിണ്ടരുത്'
എന്നായിരുന്നു നിര്ദേശം. ഉന്നതാധികാരസമിതി നേരത്തേ നിര്ദേശിച്ച പരിശോധനകള്‍ പൂര്‍ത്തിയാക്കിയെന്ന് തമിഴ്നാട് ഉദ്യോഗസ്ഥര്‍ സംഘത്തെ അറിയിച്ചു.എന്നാല്‍, ബോര്‍ഹോളുകള്‍ നിര്‍മിച്ച് സുര്‍ക്കി മിശ്രിതത്തിന്റെ സാമ്പിള്‍ പരിശോധനയടക്കമുള്ള കാര്യങ്ങള്‍ നടന്നിട്ടില്ലെന്നും ബലക്ഷയം പരിഹരിക്കാനുള്ള സോണിക് ലോജിംഗ് അണക്കെട്ടിന്റെ മൂന്നു ബ്ലോക്കുകളില്‍ നടത്തിയെന്ന തമിഴ്നാടിന്റെ വാദം ശരിയല്ലെന്നും കേരളാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അണക്കെട്ട് ദുര്‍ബലമാണെങ്കില്‍ ബലപ്പെടുത്താന്‍ സംഘാംഗങ്ങള്‍ നിര്‍ദേശിച്ചതിനെ കേരളാ ഉദ്യോഗസ്ഥര്‍ എതിര്‍ത്തു. എന്നാല്‍ നിങ്ങള്‍ സംസാരിക്കേണ്ടെന്നായിരുന്നു സംഘത്തിന്റെ ശാസന.
ചീഫ് എന്‍ജീനിയര്‍ ലതികയോടു തമിഴ്നാട് ഉദ്യോഗസ്ഥര്‍ കയര്‍ക്കുകയും ചെയ്തതോടെ കേരളത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധനയില്നിന്നു വിട്ടുനിന്നു.തുടര്‍ന്ന് തമിഴ്നാട് ഉദ്യോഗസ്ഥരുടെ കൂടെയാണു വിദഗ്ധര്‍ ഗാലറിയിലെ ചോര്ച്ചയടക്കം പരിശോധിച്ചത്. അണക്കെട്ടും ബേബി ഡാമും പരിശോധിച്ചെങ്കിലും ഒരിക്കല്പോലും കേരളത്തിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം ചോദിച്ചില്ല.
പരിശോധന പൂര്ത്തിയാക്കിയ സംഘം മടങ്ങാനായി തമിഴ്നാടിന്റെ ബോട്ടിലാണു കയറിയത്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാപ്രശ്നം ഉന്നയിച്ചതോടെ ഇവര്‍ പോലീസ് ബോട്ടിലേക്കു മാറി.മുല്ലപ്പെരിയാറിലെ പരിശോധന പൂര്ത്തിയാക്കിയ സംഘം ഇന്നു തമിഴ്നാട്ടിലേക്കു പോകും. മുല്ലപ്പെരിയാറില്നിന്നു വെള്ളം കൊണ്ടുപോയി തമിഴ്നാട് വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളും ജലം സംഭരിക്കുന്ന വൈഗ അണക്കെട്ടും കാണും.മൂന്നാംതവണയാണു കേന്ദ്രസംഘം മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിശോധിക്കാനെത്തുന്നത്. മുമ്പു രണ്ടുതവണ കേന്ദ്ര ജലകമ്മിഷന് അണക്കെട്ടു സന്ദര്ശിച്ചപ്പോഴും തമിഴ്നാടിന് അനുകൂലമായിരുന്നു നിലപാട്.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment