Pages

Sunday, December 25, 2011

KAMALA SURAYYA (കമലാ സുരയ്യ)


                                                കമലാ സുരയ്യ



സാഹിത്യലോകത്തെ മിന്നും താരം നമ്മോട് വിടപറഞ്ഞിട്ട് ഒരു  വര്‍ഷം  കഴിഞ്ഞിരിക്കുന്നു .., ഒരമ്മയുടെ വേര്പാടെന്നപോലെ, മനസ്സില്നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത ഓര്‍മ്മകള്‍  ഒരു  വേദനയായി തങ്ങി നില്കുന്നു.സാഹിത്യ തറവാടായ നാലപ്പാട്ടില്‍  മാതൃഭൂമി എഡിറ്റര്ആയിരുന്ന എം.കെ. മേനോന്റെയും, കവിയിത്രി ബാലാമണി അമ്മയുടെയും മകളായി തൊള്ളായിരത്തി മുപ്പത്തി നാല് മാര്ച്ച്മുപ്പത്തോന്നിനു ജനിച്ച കമല ബാല്യകാലം കല്കത്തയിലായിരുന്നു ചിലവിട്ടത്. പതിനഞ്ചാം വയസ്സില്വിവാഹിതയാവുകയും, പതിനാറാം വയസ്സില്അമ്മയാവുകയും ചെയ്ത കമലാ ദാസിന്,എഴുത്തില്‍ പൂര്ണമായ നിര്ദേശങ്ങളും, പ്രോത്സാഹനവും നല്കിയത് അമ്മാവനായ നാലപ്പാട്ട് നാരായണ മേനോനായിരുന്നു.

കല്കത്തയിലെ ജീവിതത്തിനിടയില്‍  കമല ദാസ്എന്ന പേരില്‍  ഒട്ടേറെ ഇന്ഗ്ലീഷ്‌ കവിതകള്‍ ,ചെറു കഥകള്‍ ‍,  നോവലുകള്‍  എന്നിവ  പ്രസിദ്ധീകരിച്ചു.
നാല്പത്തഞ്ചാം വയസ്സില്‍ ,ആയിരത്തി തൊള്ളായിരത്തി എഴുപത്തിയാരില്മാധവിക്കുട്ടി എന്ന പേരില്ആത്മ കഥയായ "എന്റെ കഥ" പ്രസിദ്ധീ കരിച്ച തോടെ സാഹിത്യ നിരൂപക സംഘം ഒന്നടങ്കം വിഷലിപ്തമായ വിമര്ശനങ്ങളുടെ കൂരംബയിതു കൊണ്ടിരുന്നു. മലയാള സാഹിത്യ ഭൂമിയില്‍ "എന്റെ കഥ" ചര്ച്ച പേമാരി പെയ്തുകൊണ്ടിരുന്നു.എന്റെ കഥ പിന്നീട് ലോകത്തെ ഒട്ടേറെ പ്രമുഖ ഭാഷകളിലേക്ക് വിവര്ത്തനം ചെയ്യപ്പെട്ടു.
പക്ഷിയുടെ മാനം,നെയ്പായസം,തണുപ്പ്,ചന്ദന മരങ്ങള്തുടങ്ങിയ ചെറുകഥകളും, നീര്മാതളം പൂത്ത കാലം എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.എഴുത്തച്ഛന്പുരസ്കാരം, വയലാര്അവാര്ഡ്‌ ,സാഹിത്യ അക്കാദമി അവാര്ഡ്‌, ആശാന്അവാര്ഡ്‌, ആശാന്ലോക പുരസ്കാരം,ഏഷ്യന്കവിത പുരസ്കാരം,കെന്റ് അവാര്ഡ്തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്അവരെ തേടിയെത്തി.കേരള സാഹിത്യ അക്കാദമി ചെയെര്പേര്സന്‍‍, കേരള ഫോസ്ട്സ് ബോര്ഡ്ചെയര്പേര്സന്‍, കേരള ചില്ട്രെന്സ് ഫിലിം പ്രസിഡന്റ്‌, എഡിറ്റര്‍, പോയെറ്റ്മാഗസിന്‍. പോയെറ്റ്എഡിറ്റര്ഇല്ലുസ്ട്രാട്ടേഡ് വീക്ക്ലി ഓഫ് ഇന്ത്യഎന്നീ സ്ഥാനങ്ങള്അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.അറുപത്തി അഞ്ചാം വയസ്സില്ഇസ്ലാമിലേക്കുള്ള മാറ്റം യാദൃശ്ചികമായിരുന്നില്ല. ഉള്കാഴ്ചയോടെയുള്ള ആത്മ നിര്വൃതിയുടെ ഇഴകിച്ചേരലായിരുന്നു. കമലാ സുരയ്യ എന്ന പേരിനോളം മനോഹരമായ ഹൃദയം ദൈവത്തിലര്പ്പിതമായികൊണ്ടിരുന്നു.കമലാ ദാസില്നിന്നും,മാധവികുട്ടിയിലൂടെ കമലാ സുരയ്യയിലെതുമ്പോള്ഒരു യുഗത്തിന്റെ പര്യവസാനമായി, തിളക്കത്തിന്റെ ഓര്മ്മകള്ഇന്നും നാം നെഞ്ചിലേറ്റുകയാണ്.   ജീവിച്ചിരിക്കുമ്പോള്‍, ഇത്രയേറെ വിമര്ശിക്കപ്പെടുകയും, ചര്ച്ച ചെയ്യപ്പെടുകയും ചെയ്ത മറ്റൊരെഴുതുകാരി മലയാള സാഹിത്യലോകതുണ്ടാവില്ല. വിഷ മുനയുള്ള കൂരമ്പുകള്ഹൃദയത്തില് തുളഞ്ഞു കയറുമ്പോഴും സഹിഷ്ണതയോടും, ശാന്തതയോടും നേരിട്ടുകൊണ്ട്, മഹാ പ്രതിഭ രണ്ടായിരത്തി ഒന്പതു മെയ്മുപ്പത്തി ഒന്നിന് നമ്മില്നിന്നും വിട്ടു പിരിഞ്ഞു

                                                      പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 

No comments: