Pages

Thursday, December 8, 2011

ആശുപത്രികളില്‍ ഗുണ്ടകളുടെ വിളയാട്ടം


     ആശുപത്രികളില്‍ ഗുണ്ടകളുടെ വിളയാട്ടം 
അടുത്ത കാലത്തായി  ആശുപത്രിയിലെ  നേഴ്സ് മാരെ  ഗുണ്ടകള്‍  ആക്രമിക്കുന്ന  വാര്‍ത്തകള്‍  തുടര്‍ച്ചയായി  വായിക്കാന്‍  ഇടയാകുന്നു . കൊല്ലം  ശങ്കേര്‍സ്  ആശുപത്രിയില്‍  ഗുണ്ടാവിളയാട്ടം . നേഴ്സ് മാര്‍ക്ക്   മുറിവേറ്റു .ലോകമെങ്ങുമുള്ള മനുഷ്യ സ്നേഹികള്ക്ക് ആശ്വാസവും അറിവും പകര്ന്നു നല്കുന്ന മാതാ അമൃതാനന്ദമയിയുടെ പേരിലുള്ള കൊച്ചിയിലെ അമൃത ആശുപത്രിയില്നഴ്സുമാരെ ഗുണ്ടകള്മര്ദ്ദിച്ച വാര്ത്ത മാധ്യമങ്ങളിലൂടെ അറിയാന്‍  കഴിഞ്ഞു . അമ്മയ്ക്കും അമ്മയുടെ പേരിലുള്ള സ്ഥാപനത്തിനും കളങ്കമുണ്ടാക്കാനിടയുള്ള സംഭവം റിപ്പോര്ട്ട് ചെയ്യാന്ആരും ആഗ്രഹിക്കില്ല.അമ്മയുടെ കാരുണ്യവും വാല്സല്യവുമറിഞ്ഞിട്ടുള്ള ഒരാള്ക്കും അക്രമങ്ങളോട് അമ്മ യോജിക്കും എന്നും കരുതാനാവില്ല.എന്നാലും അക്രമത്തിനിരയായ നഴ്സുമാരും അമ്മയുടെ മറ്റു ഭക്തരെപ്പോലെ തന്നെയുള്ളവരാണ് എന്നത് മാനേജ്മെന്റ് മറക്കരുതായിരുന്നു.
കഴിഞ്ഞ ദിവസം കൊല്ലത്തെ ശങ്കേഴ്സ് ആശുപത്രിയിലും  ഇത്തരത്തിലുള്ള  ഗുണ്ടാവിളയാട്ടം  ഉണ്ടായി. അമൃത ആശുപത്രിയിലും  ഇന്നലെ രാവിലെ ചര്ച്ചയ്ക്കെത്തിയ നഴ്സിങ് അസോസിയേഷന്ഭാരവാഹികളെയാണ് മറ്റ് ജീവനക്കാരും ഗുണ്ടകളും ചേര്ന്ന് മര്ദ്ദിച്ചത് അമ്മ അറിഞ്ഞുകാണുമെന്നു  കരുതുന്നു . മനുഷ്യനന്മയ്ക്കും സാമൂഹികസേവനത്തിനും വേണ്ടി നിലകൊള്ളുന്ന സ്ഥാപനത്തില്നിന്നും ഇത്തരം വാര്ത്തകള്കേള്ക്കേണ്ടി വരുന്നത് വേദനാജനകമാണ്.
ക്രൂരമായ പീഡനങ്ങളും ചൂഷണവുമേറ്റുവാങ്ങുന്ന നഴ്സിങ് സമൂഹം രാജ്യത്ത് ഒരു വിപ്ലവത്തിലൂടെ കടന്നുപോവുകയാണ്. മുംബൈയിലെ നഴ്സുമാരുടെ സമരകഥകളും മാനേജ്മെന്റുകളുടെ ക്രൂരതകളും വര്ണിച്ച മാധ്യമങ്ങള്സ്വന്തം കണ്മുന്നിലെ അക്രമങ്ങള്ക്കു മുന്നില്ഷണ്ഡീകരിക്കപ്പെടുകയാണ്. അവര്മനുഷ്യരാണെന്നും അവര്ചെയ്യുന്നത് മാന്യമായ പ്രതിഫലം അര്ഹിക്കുന്ന ജോലിയാണെന്നുമുള്ള സത്യം അംഗീകരിക്കാന്മടിക്കുന്ന മാനേജ്മെന്റുകള്അവരെ അടിച്ചമര്ത്താനും കൊലപ്പെടുത്താനും വരെ തയ്യാറാകും എന്നതിന്റെ സൂചനകളാണ് കാണുന്നത്.ലോകത്തെ ഏറ്റവും സുരക്ഷിതത്വമില്ലാത്ത,ഏറ്റവുമധികം അവഗണിക്കപ്പെട്ട, എന്നാല്ഏറ്റവും അനിവാര്യമായ തൊഴില്മേഖലയില്നിന്നും ഉയരുന്ന സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും ശബ്ദങ്ങളെ അവഗണിക്കുന്നത് നീതികരിക്കാനാവാത്ത ക്രൂരതയാണ്. പുതുതായി രൂപീകരിച്ച യുണൈറ്റഡ് നഴ്സസ് അസോസിയേഷന്എന്ന സംഘടനയുടെ യുണിറ്റ് അമൃത ആശുപത്രിയിലും ഉണ്ടാക്കിയിരുന്നത്രേ. അസോസിയേഷന്ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരെ മാനേജ്മെന്റ് പിരിച്ചുവിട്ടു. ഇതാണു സമരത്തിലേക്കു നയിച്ചത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതു സംബന്ധിച്ചു ചര്ച്ച ചെയ്യാന്നേരത്തെ അറിച്ചതുപ്രകാരം യുനൈറ്റഡ് നഴ്സസ് അസോസിയേഷന്സംസ്ഥാന പ്രസിഡന്റ് ജാസ്മിന്ഷാ, തൃശൂര്ജില്ലാ സെക്രട്ടറി ഷിഹാബ് എന്നിവര്ആശുപത്രിയിലെത്തിയപ്പോള്ആശുപത്രി ജീവനക്കാര്ഇവരെ ക്രൂരമായി മര്ദ്ദിക്കുകയായിരുന്നത്രേ.പരുക്കേറ്റവരെ മര്ദിച്ചവര്തന്നെ അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്പ്രവേശിപ്പിച്ചു. കൈകാലുകള്ഒടിഞ്ഞ ഇവരെ മറ്റ് ആശുപത്രികളില്പോകാന്അനുവദിക്കാതെ മണിക്കൂറുകളോളം കാഷ്വല്റ്റിയില്തടഞ്ഞുവെച്ചു.ഇതെത്തുടര്ന്ന് ആശുപത്രിയിലെ ഇരുനൂറോളം വരുന്ന നഴ്സുമാര്ആശുപത്രിക്കു മുന്നില്കുത്തിയിരുന്നു.തുടര്ന്ന് പൊലീസെത്തിയെങ്കിലും പൊലീസിനു നേരെയും ആശുപത്രി ജീവനക്കാരുടെ അക്രമമുണ്ടായി. ആശുപത്രിയിലെ  ഗുണ്ടാവിളയാട്ടം നിര്‍ത്താന്‍  സര്‍ക്കാര്‍  ഉടന്‍നടപടി എടുക്കണം നേഴ്സ് മാരുടെ  സേവന വേതന വ്യവസ്ഥകള്‍കര്‍ശനമായി നടപ്പാക്കണം 
              പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ .

No comments: