Pages

Thursday, December 8, 2011

അക്രമം വെടിയണം സമാധാനം പുലരണം തമിഴുനാട് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം


 
 മുല്ലപെരിയാര്‍ -  അക്രമം  വെടിയണം 
സമാധാനം പുലരണം തമിഴുനാട്  സര്‍ക്കാര്‍         ഉണര്‍ന്നുപ്രവര്‍ത്തിക്കണം

മുല്ലപെരിയാര്‍  പ്രശനവുമായി ബന്ധപെട്ടു  കേരളത്തിലും  തമിഴു നാട്ടിലും  ആക്രമണം ഉണ്ടായികൊണ്ടിരിക്കുന്നു . തമിഴു നാടിന്‍റെ വിവിധഭാഗങ്ങളില്മലയാളികളുടെ സ്ഥാപനങ്ങള്ക്കുനേരേ ആക്രമണം. കമ്പത്ത്അക്രമിസംഘം മലയാളി ഡ്രൈവറുടെ തലയടിച്ചുപൊട്ടിച്ചു. വര്ക്ഷോപ്പില്നിന്ന്ലോറി കൊണ്ടുവരാന്കമ്പത്ത്എത്തിയ കറുകച്ചാല്വെട്ടിക്കാവുങ്കല്സന്തോഷിനെ(26)യാണ്ആക്രമിച്ചത്‌. വര്ക്ഷോപ്പിലുണ്ടായിരുന്ന പതിനാലാംമൈല്സ്വദേശിയായ മൂന്നു മലയാളികളെ കാണാതായി. സന്തോഷിന്റെ തലപൊട്ടി ചോരയൊലിച്ചിട്ടും അക്രമികള്പിന്തുടര്ന്നതോടെ വര്ക്ഷോപ്പ്ഉടമ രക്ഷിച്ച്കോയമ്പത്തൂരെത്തിക്കുകയായിരുന്നു. കമ്പത്ത്വാഴൂര്സ്വദേശിയുടെ കാറിനുനേര്ക്കും ആക്രമണമുണ്ടായി.
ചെന്നൈ സെയ്താപേട്ടില്മലയാളികളുടെ ചായക്കടകള്ക്കു നേരേ ആക്രമണമുണ്ടായി. ടി നഗറില്രണ്ടു ചായക്കടകള്ക്കുനേര്ക്കും കോടമ്പാക്കത്തെ ഹോട്ടലിനു നേര്ക്കും തിരുവാണ്മയൂരിലെ ചായക്കടയ്ക്കുനേര്ക്കും ആക്രമണമുണ്ടായി. എട്ടുപേരടങ്ങുന്ന സംഘമാണ്സെയ്താപേട്ടില്ആക്രമണം നടത്തിയത്‌. കോയമ്പത്തൂരില്കെ.ആര്‍. ബേക്കറിക്കു നേരേ ആക്രമണമുണ്ടായി.മലയാളികള്നടത്തുന്ന ജൂവലറികളും കടകളും ബലംപ്രയോഗിച്ച്അടപ്പിച്ച നാല്പതോളം പേരെ പോലീസ്അറസ്റ്റ് ചെയ്തു. 'നാം തമിഴര്കക്ഷി', 'തമിഴ്ദേശീയ പൊതുവുടമൈ' സംഘടനകളില്പെട്ടവരാണ്ആക്രമണം നടത്തിയത്‌. തേനിയിലെ ഗൂഡല്ലൂരില്പ്രതിഷേധക്കാര്ചൊവ്വാഴ് രാത്രി മലയാളികള്സഞ്ചരിച്ച ബസ്കത്തിച്ചിരുന്നു. യാത്രക്കാരെ ഇറക്കിയശേഷമാണ്ബസ്കത്തിച്ചത്‌.

കമ്പംമെട്ടിനു സമീപം കന്നിസര്വേ(കെ.എസ്‌)പെട്ടിയിലെ കാഞ്ഞിരപ്പള്ളി കല്ലറയ്ക്കല്കരയ്ക്കാട്ടുപറമ്പില്വക്കച്ചന്റെ ഫാംഹൗസ്നൂറോളംപേരടങ്ങിയ അക്രമിസംഘം തകര്ത്തു. കാര്ഷികവിളകള്നശിപ്പിക്കുകയും കന്നുകാലികളെ കൊല്ലുകയും വാഹനങ്ങള്അടിച്ചുതകര്ക്കുകയും ചെയ്തു. ഇതിനടുത്ത്പെരുമ്പാവൂര്സ്വദേശി നാരായണപിള്ളയുടെ കോണ്ക്രീറ്റ്വീട്അക്രമികള്പൊളിച്ചുമാറ്റി. കമ്പത്ത്കൊടുങ്ങൂര്സ്വദേശി ജോയിയുടെയും സഹോദരന്റെയും ഹോട്ടലുകള്അടിച്ചുതകര്ത്തു. കഴിഞ്ഞ ദിവസം വാഹനങ്ങള്ക്കു നേരേ കല്ലേറ്നടന്ന തമിഴ്നാട്‌- കേരളാതിര്ത്തിയിലെ ഉത്തമപാളയത്ത്ഇന്നലെ മുതല്നിരോധനാജ് പുറപ്പെടുവിച്ചിട്ടുണ്ട്‌. ഭീഷണിയെത്തുടര്ന്ന്ഒളിവില്കഴിയുന്ന മലയാളികളെ കണ്ടെത്തി കേരളത്തിലെത്തിക്കുന്നതിനും അക്രമം അമര്ച്ചചെയ്യുന്നതിനുമാണ്നിരോധനാജ് പ്രഖ്യാപിച്ചത്‌. അതേസമയം കുമളി ചെക്പോസ്റ്റിലൂടെയുള്ള വാഹനഗതാഗതം ഇതുവരെ പുന:സ്ഥാപിച്ചിട്ടില്ല. സംഘര്ഷം കണക്കിലെടുത്ത്കുമളിയിലും കമ്പംമെട്ടിലും നിരോധനാജ് മൂന്നു ദിവസത്തേക്കുകൂടി നീട്ടി. തേനി-ഇടുക്കി കലക്ടര്മാര്പരസ്പരം സ്ഥിതിഗതികള്വിലയിരുത്തി. തമിഴ്നാട്ടില്കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കുന്നതിന്ഇരു സംസ്ഥാനങ്ങളിലെ ഉയര്ന്ന ഉദ്യോഗസ്ഥരുമായി ചര്ച്ചചെയ്ത് ആവശ്യമായ നടപടികള്സ്വീകരിക്കുമെന്ന്ഡി.ജി.പി. ജേക്കബ്പുന്നൂസ്പറഞ്ഞു. അക്രമികളെ  കണ്ടെത്തി  മാതൃകാപരമായി  ശിക്ഷിക്കാന്‍  കഴിയണം .

                                       പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍

No comments: