Pages

Wednesday, November 23, 2011

കേരളത്തെ രക്ഷിക്കുക"


                                         കേരളത്തെ രക്ഷിക്കുക"

 1895 ല്കല്ലും സുര്ക്കിയും ഉപയോഗിച്ച് നിര്മിച്ച, കേവലം 50 വര്ഷത്തെ ആയുസ് അനുമാനിക്കപ്പെട്ട  മുല്ലപ്പെരിയര്ഡാം ഇന്നും നിലനില്ക്കുന്നത് തന്നെ ആരുടെയോക്കെയോ ഭാഗ്യം കൊണ്ടാണ്. ഡാം നില്ക്കുന്ന മേഖലയില്തുടര്ച്ചയായി ഉണ്ടാക്കുന്ന ചലനങ്ങള്കടുത്ത ആശങ്ക ഉണ്ടാക്കുന്നത്താണ്. മുല്ലപ്പെരിയാര്ഡാമിന് എന്തെങ്കിലും സംഭവിച്ചാല്അത് വളരെ വലിയ രീതിയില്കേരളത്തെ ബാധിക്കും..ഏകദേശം 25 ലക്ഷത്തോളം ആളുകള്ഭൂമുഖത്ത് നിന്ന് തൂത്തെറിയപ്പെടും.

       മുല്ലപ്പെരിയാര്ഡാം : സമുദ്ര നിരപ്പില്നിന്നും ഏകദേശം 1500 മീറ്റര്ഉയരത്തില്ഉള്ള ജലസംഭരണി. ഇതിനു ചുറ്റുമാണ് പെരിയാര്വന്യജീവി സങ്കേതം, തേക്കടി വിനോദ സഞ്ചാര കേന്ദ്രവും ഡാമിന്റെ കരയിലാണ്.       ഡാമിന് എന്തെങ്കിലും സംഭവിച്ചാല്ആദ്യം ഭൂമുഖത്തുനിന്നും ഇല്ലാതെ ആകുന്നത്വണ്ടിപ്പെരിയര്എന്ന പ്രദേശമായിരിക്കും, മഴക്കാലത്ത് പോലും വെള്ളം കയറുന്ന വണ്ടിപ്പെരിയര്പ്രദേശം ഇല്ലാതെ ആകാന്നിമിഷങ്ങള്മതി.
  വെള്ളം നേരെ വന്നു വീഴുന്നത് ഇടുക്കി ജല സംഭരണിയിലേക്കാണ്, അതിനിടയില്ഉപ്പുതറ പോലുള്ള പ്രദേശങ്ങളും ജലമെടുക്കുംഇടുക്കി ജലസംഭരണി, ഏഷ്യയിലെ ഏറ്റവും വലിയ ആര്ച്ച് ഡാം പദ്ധതിയിലാണ്. ഇടുക്കി, ചെറുതോണി, കുളമാവ് എന്നി  മൂന്ന് പ്രധാന ഡാമുകള്ചേരുന്നതാണ് ഇടുക്കി പദ്ധതി. 74,400 കുബിക് അടി ജലം (ഏകദേശം 2000 Million Tonnes) ഉള്ക്കൊള്ളാന്ശേഷിയുള്ള ഇടുക്കി പദ്ധതിയിലെ ഏതെങ്കിലും ഒരു ഡാമിന് എന്തെകിലും സംഭവിച്ചാല്നമ്മള്ആലോചിക്കുന്നതിലും ഭീകരമായിരിക്കും കാത്തിരിക്കുന്നത്കുളമാവ് ഡാമാണ് മൂന്നു ഡാമുകളില്ഏറ്റവും ചെറുത്‌.അതിനു താഴ്ഭാഗമായി ജനങ്ങള്തിങ്ങി പാര്ക്കുന്ന ഒട്ടനേകം പ്രദേശങ്ങള്ഉണ്ട്. കുളമാവ് ഡാം നില്ക്കുന്നത് തോടുപുഴ ഉള്പ്പെടെ ഉള്ള ജനവാസപ്രദേശങ്ങള്ക്ക് ഭീഷണി ഉയര്ത്തികൊണ്ടാണ്നേരെ മറിച്ച് ഇടുക്കി ചെറുതോണി എന്നി രണ്ടു ഡാമുകളില്ഏതെങ്കിലും ഒന്നിനാണ അപകടം സംഭവിക്കുന്നത്എങ്കിലോ? രണ്ടു ഡാമില്ഏത് തകര്ന്നാലും  വെള്ളം വന്നു ചേരുന്നത് ഒരേ വഴിയിലാണ്.    ഇടുക്കി, ചെറുതോണി എന്നി ജനവാസ പ്രദേശങ്ങള്വെറും ഓര്മയായി മാറാന്അധികം സമയം വേണ്ടി വരില്ല. പണ്ട് മഴക്കാലത്ത്ഡാം നിറഞ്ഞത്തിനെ തുടര്ന്ന് വെറും 6 ഇഞ്ച് തുറന്നപ്പോള്ചെറുതോണിയിലെ ചപ്പാത് വെള്ളം മൂടിയത് പഴമക്കാര്പറഞ്ഞു കേട്ടിട്ടുണ്ട്. അടുത്തത് പെരിയാര്തീരത്തുള്ള തടിയംബാട്, കരിമ്പന്പ്രദേശങ്ങളാണ്, ഇടുക്കി ഡാം വരുന്നതിനു മുന്പ്മഴക്കാലത്ത് വെള്ളം കയറിയിരുന്ന പ്രദേശങ്ങളാണ് ഇവരണ്ടും. ഇതു കഴിഞ്ഞാല്പിന്നെ പെരിയാര്മലകളുടെ ഇടയിലൂടെ ആണ് ഒഴുകുന്നത്‌.ഭൂതത്താന്കെട്ട് പദ്ധതി പ്രദേശത്തിന് താഴെക്കൊഴുക്കുന്ന വെള്ളം മിനിട്ടുകള്ക്കുള്ളില്മലയാറ്റൂര്‍, കോടനാട് പ്രദേശങ്ങളെ  മുക്കും.   മലയാറ്റൂര്കഴിഞ്ഞാല്അടുത്തത് കലടിയാണ്, മലയാറ്റൂര്മുതല്ഇനി പെരിയാര്കടന്നു പോകുന്നിടമെല്ലാം ജനങ്ങള്തിങ്ങി പാര്ക്കുന്ന പ്രദേശങ്ങളാണ്. പുഴയ്ക്കു രണ്ടു വശങ്ങളിലായി കാണുന്ന കെട്ടിടങ്ങള്എല്ലാം വെള്ളമെടുക്കാന്അധിക സമയമൊന്നും  വേണ്ട.കാലടിക്കും ആലുവക്കും ഇടയിലായി  പെരിയാറിന്റെ തീരത്താണ് നെടുമ്പാശേരി വിമാനതാവളം .അടുത്ത പ്രധാന പട്ടണം ആലുവയാണ്.. പെരിയാര്നദിക്കു ചുറ്റിലുമായി പടുത്തുയര്ത്തിയ നഗരമാണ് ആലുവ. ആലുവ നഗരം മുഴുവന്മുക്കാനുള്ള വെള്ളം വഹിച്ചാകും പെരിയാര്ഇത്തവണ എത്തുക..!!! 

  ഇവിടെ വച്ച് നദി രണ്ടായി തിരിയും..ഒന്ന് തെക്കോട്ട്ഒഴുകി കൊച്ചി കായലില്പതിക്കും. വരാപ്പുഴക്കും ചെരാനെല്ലുരിനും ഇടയിലൂടെ ഒഴുകിയാണ് കൊച്ചി കായലില്പതിക്കുക. പ്രദേശങ്ങള്എല്ലാം വെള്ളത്തില്മുങ്ങും.   രണ്ടാം കൈവഴി വടക്കോട്ട്ഒഴുകി  ചെങ്ങമനാട്, മഞ്ഞളി, തുടങ്ങിയ പ്രദേശങ്ങള്കടന്നു മുനമ്പത്ത് വച്ച് കടലില്ചേരും. കടലില്ചേരും മുന്പുള്ള മറ്റൊരു പ്രധാന പ്രദേശമാണ് കൊടുങ്ങലൂര്‍.  പെരിയാര്കടന്നു പോകുന്ന പ്രദേശങ്ങള്ക്ക് ചുറ്റിലുമായി താമസിക്കുന്ന ജനലക്ഷങ്ങളെ ലക്ഷകണക്കിന് ആളുകളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്ത്തി നമ്മുടെ തലയ്ക്കു മുകളില്വാളുപോലെ തുങ്ങുന്ന പ്രശ്നത്തിനു എത്രയും പെട്ടന്ന്ഒരു പരിഹാരം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്സുപ്രീം കോടതി ക്ക് പ്രശനത്തിന്റെ വ്യാപ്തി മനസിലാക്കി കൊടുക്കാന്നമ്മുടെ ഭരണാധികരികള്ക്ക് ബാധ്യതയുണ്ട്
                  ഡാം എത്രയും പെട്ടന്ന് ഡികമ്മിഷന്ചെയ്യുകയാണ് വേണ്ടത് . 1895 ല്സുര്ക്കിയും കല്ലും മരകഷ്ണങ്ങളും ചേര്ത്ത് വച്ച് നിര്മിച്ച ഡാമിന് 1922 ലും 1965 ലും കോണ്ഗ്രീറ്റ് കൊണ്ട് ഒരു പുറംചട്ട കൂടി നിര്മിച്ചു, പുറംചട്ടയുടെ ബലത്തിലാണ് ഇന്നും ഡാം നിലനില്ല്ക്കുന്നത്. ഓരോ വര്ഷവും ഏകദേശം 30 ടണ്സുര്ക്കി ഡാമിന്റെ കെട്ടില്നിന്ന് നഷ്ടപ്പെടുന്നു എന്നാണ് കണക്ക്, ഏകദേശം 30 % സുര്ക്കി ഇതിനോടക്കം ഒലിച്ചു പോയി. ശാസ്ത്രഞ്ജന്മാരുടെ  അഭിപ്രായത്തില്പുറമെയുള്ള കോണ്ഗ്രീറ്റ് ചട്ടകൂടിനുള്ളില്‍ 40 % സുഷിരങ്ങള്വീണ ഒരു ദുര്ബല ഡാം ആണ് മുല്ലപ്പെരിയര്‍ (ഇന്ത്യവിഷന്റിപ്പോര്ട്ടില്നിന്നും). 
                  ഇത് സുപ്രീം കോടതിയുടെ പരിഗണയില്ഇരിക്കുന്ന കേസ് ആയതു കൊണ്ട് എത്രയും പെട്ടന്ന് ഇരുസംസ്ഥാനങ്ങളുമായുള്ള പ്രശ്നങ്ങള്പറഞ്ഞു തീര്ത്ത് ഒരു പുതിയ ഡാം പണിയാനും കേരളത്തിലെ ലക്ഷകണക്കിന് ആളുകളുടെ ജീവന്സംരഷിക്കാനുള്ള നടപടികള്സ്വീകരിക്കാനും ബഹുമാനപ്പെട്ട സുപ്രീം കോടതി തയ്യാറാവണം
           വെള്ളം ഇരമ്പി വന്നു എല്ലാം ഇല്ലാതെയാക്കുന്നത് ദുര്സ്വപ്നം കണ്ടു ജീവിക്കുന്ന ഒരു ജനസമൂഹം ഇവിടെയുണ്ട് എന്ന് നമ്മള്മറക്കരുത് എല്ലാവരും അവരവര്ക്ക് കഴിയുന്ന രീതിയില് പ്രശ്നം ജന ശ്രദ്ധയില്കൊണ്ടുവരാന്കഴിയുന്നത്ചെയ്യണമെന്നു അപേഷിക്കുന്നു.
  "മുല്ലപ്പെരിയര്ഡാം പുനര്നിര്മിക്കുക, കേരളത്തെ രക്ഷിക്കുക

                                                        പ്രൊഫ്‌  ജോണ്‍ കുരാക്കാര്‍

(

No comments: