Pages

Wednesday, November 23, 2011

മുല്ലപെരിയാര്‍പുതിയ ഡാം നിര്‍മ്മിക്കുക


 മുല്ലപെരിയാര്‍പുതിയ
 ഡാം നിര്‍മ്മിക്കുക  

തമിഴനും മലയാളിയും മനുഷ്യനാണ്. ഒരു വിഭാഗം വെള്ളം കിട്ടാതെയും മറ്റൊരു വിഭാഗം വെള്ളത്തില്മുങ്ങിയും മരിക്കുന്ന അവസ്ഥ വരരുത്. ഡാം പൊട്ടില്ല എന്ന് ഉറപ്പു നല്കാന്ഒരാള്ക്കും കഴിയാത്ത സാഹചര്യത്തില്പുതിയ ഒരു ഡാം നിര്മിക്കുക എന്നത് തന്നെയാണ് ഏക മാര്ഗ്ഗം. വെള്ളമില്ലാതെ ദാഹിച്ചും കൃഷിചെയ്യാതെ പട്ടിണി കിടന്നും മരിക്കണം എന്ന് പറയുന്നത് മനുഷ്യത്വ ദ്രോഹമാണ്. തമിഴ് നാട്ടില്കൃഷി ചെയ്യുന്നതില്ഒരു പങ്കു ഭക്ഷിക്കുന്നത് മലയാളികള്കൂടിയാണ്. അത് കൊണ്ട് ഒരു പുതിയ ഡാം നിര്മിച്ചു വെള്ളം അവര്ക്ക് നല്കുക തന്നെ വേണം. എന്നാല്കൃഷിയുടെ പേരില്മുപ്പതു ലക്ഷം ജനങ്ങള്മുങ്ങി മരിക്കണം എന്ന വാദഗതി ബാലിശമാണ്. അത് കൊണ്ട് രണ്ടു സംസ്ഥാനങ്ങളും വെറും രാഷ്ട്രീയ മുതലെടുപ്പ് വിഷയമാക്കാതെ എത്രയും വേഗം പുതിയ ഡാം നിര്മിച്ചു പഴയത് നശിപ്പിക്കാന്സംയുക്തമായി തയ്യാറാകണം. ഇതിനു കേന്ദ്ര സര്ക്കാര്തന്നെ മുന്കയ്യെടുക്കണം. എം.പിമാരുടെ എണ്ണം കുറവും കൂടുതലും നോക്കി അല്ല ജീവന്മരണ പ്രശ്നങ്ങള്നേരിടേണ്ടത് എന്ന് അധികാരികള്തിരിച്ചറിയണം. ഇല്ലങ്കില്രണ്ടു സംസ്ഥാനത്തിലെ ലക്ഷകണക്കിന് ജനങ്ങളെ വെള്ളത്തില്മുക്കിയും പട്ടിണിക്കിട്ടും കൊന്നതിന്റെ ഉത്തരവാദിത്വം അധികാരികള്ക്ക് ആയിരിക്കും നിര്മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ 113 വര്ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്.

1896
ല് അണക്കെട്ട് നിര്മ്മാണം പൂര്ത്തിയാക്കിയ കാലത്ത്, 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകള്ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്പ്പിയായ ബെന്നി കുക്ക് എന്ന ബ്രിട്ടീഷുകാരന്തന്നെ പറയുന്നുണ്ട്. 1886 ഒക്ടോബര്‍ 29ന് പെരിയാര്പാട്ടക്കരാര്പ്രകാരം പെരിയാര്നദിയുടെ 155 അടി ഉയരത്തില്സ്ഥിതിചെയ്യുന്ന 8000 ഏക്കര്സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്മ്മാണത്തിനായി 100 ഏക്കര്സ്ഥലവും തിരുവിതാംകൂര്രാജാവായിരുന്ന വിശാഖം തിരുനാള്രാമവര്മ്മ അന്നത്തെ മദിരാശി സര്ക്കാറിന് പാട്ടമായി നല്കുകയാണുണ്ടായത്.. 50 വര്ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്നഡാമിന്റെ കരാര്കാലയളവ് 999 വര്ഷമാണെന്നുള്ളതാണ് വിരോധാഭാസം.
ഡാം പൊട്ടിയാലും തമിഴ്നാട്ടിലേക്ക് വെള്ളമൊഴുകി അവര്ക്ക് അപകടം ഒന്നുമുണ്ടാകില്ല എന്നതുകൊണ്ട് കിട്ടുന്നിടത്തോളം കാലം വെള്ളം ഊറ്റാനാണ് തമിഴ്നാടിന്റെ പദ്ധതി. . ഇടുക്കി ഡാം അല്ലാതെ തന്നെ നിറഞ്ഞുകവിയാറുണ്ടെന്നും മുല്ലപ്പെരിയാറിലെ വെള്ളം കൂടെ താങ്ങാന്ഇടുക്കി ഡാമിന് ആകില്ലെന്നുമുള്ളത് പകല്പോലെ വ്യക്തമായ കാര്യമാണ്. ഇനി അഥവാ ഇടുക്കി ഡാം വെള്ളം മുഴുവന്താങ്ങിയാലും മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയില്പെരിയാര്തീരത്ത് താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ?

അപകടം എന്തെങ്കിലും പിണഞ്ഞാല്‍ , ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. . . കന്നുകാലികള്അടക്കമുള്ള മിണ്ടാപ്രാണികളുടെ കണക്കൊന്നും മുകളില്പ്പറഞ്ഞ 40 ലക്ഷത്തില്പെടുന്നില്ല.അണക്കെട്ടിന്റെ ആയുസ്സിന്റെ 20 ഇരട്ടിയേക്കാളധികം കാലത്തേക്ക് അതില്നിന്ന് അയല്സംസ്ഥാനത്തിന് വെള്ളം കൊടുക്കാമെന്നുള്ള കരാറിന് കൂട്ടുനിന്ന രാജാവിനും, കരാര്പ്രകാരം ഇനിയും മുന്നോട്ട് പോയാല്ലക്ഷക്കണക്കിന് പ്രജകള്ചത്തടിയുമെന്ന് മനസ്സിലാക്കിയിട്ടും രാഷ്ട്രീയം കളിക്കുന്ന മന്ത്രിമാര്ക്കും, മനുഷ്യത്ത്വം തൊട്ട് തീണ്ടിയിട്ടില്ലേ ? കേസ് തീര്പ്പാക്കാന്എന്താണിത്ര കാലതാമസം ? ഡാമിലെ വെള്ളം കുറച്ച് ദിവസമെടുത്തിട്ടായാലും, ആളപായമില്ലാത്ത രീതിയില്ഒന്ന് തുറന്ന് വിട്ട് ഇപ്പോഴത്തെ അതിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കാന്സുപ്രീം കോടതിക്ക് ഒരു ശ്രമം നടത്തി നോക്കിക്കൂടെ ?


                                                                          പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 

No comments: