ഡിസാസ്റ്റർ മാനേജ്മെന്റിനെക്കാൾ ആവശ്യം എമർജൻസി മാനേജ്മെന്റാണ്.
സർവകക്ഷിയോഗത്തിന്റെ കൂട്ടായ തീരുമാനം സ്വാഗതം ചെയ്യുന്നു. പ്രത്യേകിച്ച് 120 അടിയായി നിജപ്പെടുത്തുവാനും പുതിയ ഡാം ഉടനടി പണിയുവാനുമുള്ള തീരുമാനവും. പക്ഷേ തമിഴനാട്ടിൽ നിന്നുള്ള പ്രതികരണങ്ങൾ അതിനേക്കാൾ ശക്തമാണ് താനും. ജലനിരപ്പ് 142 അടിയിൽ നിലനിർത്തുന്നതിനും, പുതിയ ഡാം പണിയാൻ അനുവദിക്കാതിരിക്കുന്നതിനുമുള്ള നീക്കങ്ങൾ. "തങ്ങളാൽ തന്നെ ഈ വിഷയത്തിൽ ഒരു തീരുമാനമെടുക്കാൻ ഇന്ത്യ ഗവണ്മെന്റിന് അവകാശമില്ല; അത് നിങ്ങൾക്ക് തന്നെ പരിഹരിക്കാവുന്നതാണ്” എന്ന് പവൻ കുമാർ ബൻസൽ പറയുന്നതിന് “ചെകുത്താനും കടലിനും നടുവിൽ നിൽകുന്നവന്റെ സ്വരമാണ്. തമിഴ്നാട്ടിൽ നിന്നുള്ള പിന്തുണ ഒരു ഭീഷണി പോലെ നിൽകുന്നിടത്തോളം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു തീരുമാനമുണ്ടാവില്ലെന്ന് സാരം.
മുല്ലപ്പെരിയാർ വിഷയം നമ്മെ സംബന്ധിച്ച് ഒരു “എമർജൻസി” ആണ്. ഒരു “അടിയന്തരാവസ്ഥ”. ഒരു “ഡിസാസ്റ്ററോ (ദുരന്തം)" കറ്റാസ്റ്റ്രോഫോ (മഹാദുരന്തം) ആകാവുന്ന ഒരു എമർജൻസി. സാമൂഹ്യപരവും സാമ്പത്തികപരവുമായ ഇഫക്ടുകളും ദൂരവ്യാപകമായ പ്രതിഫലനങ്ങളുമുള്ള ഒരു എമർജെൻസി.അത് ഒരു ഒന്നിലേറെ ഡാമുകൾ ഉൾപ്പെടുന്ന ഒരു ചെയ്ൻ അപകടമുൾക്കൊള്ളൂന്നതാകുമ്പോൾ അതൊരു മഹാദുരന്തത്തിന്റെ അളവിലേക്കെത്തുകയാണ്. 30 ലക്ഷത്തോളം ജനങ്ങളും, ഇന്ത്യയുടെ തന്നെ എക്കണോമിയുടെ ഒരു നല്ല ശതമാനവും ഉൾപ്പെടുന്ന മേഖലയാണ് അത്തരമൊരു ദുരന്തത്തിന്റെ നിഴലിൽ വരുന്നത് എന്നാകുമ്പോൾ അത് അതീവ പ്രാധാന്യമുള്ള ഒരു കൺസേൺ ആയി മാറുന്നു. ഇതൊന്നും പറയേണ്ട കാര്യമില്ല. മുകളിൽ ഒരു ജലബോംബ് ഇരിക്കുന്ന ഭീതിയിൽ ഒരു പോള കണ്ണടക്കാനാവാതെ കരഞ്ഞ വള്ളക്കടവിലെ കുഞ്ഞുങ്ങളുടെ അവസ്ഥയിലേക്ക് കൊച്ചിയിലെ സ്കൂളുകളിലുള്ള കുഞ്ഞുങ്ങളും എത്തുന്നു എന്ന അനുഭവങ്ങൾ ഇപ്പോൾ തന്നെ ജനങ്ങൾ പങ്ക് വച്ച് തുടങ്ങിയിരിക്കുന്നു എന്നത് മാത്രം നാം കണക്കിലെടുത്താൽ മതിയാകും. ഇത്തരമൊരു എമർജൻസി ഉണ്ടാകുന്ന പക്ഷം അതിനെ അഭിമുഖീകരിക്കുവാനുള്ള സ്ട്രാറ്റജിക് മാനേജ്മെന്റ് പ്രൊസീജ്യറുകളുണ്ട്. അത്തരം യതൊരു നടപടികളും നമ്മുടെ സിസ്റ്റം സ്വീകരിച്ചു കാണുന്നില്ല. . ഇവിടെ ഡിസാസ്റ്റർ മാനേജ്മെന്റിനെക്കാൾ ആവശ്യം എമർജൻസി മാനേജ്മെന്റാണ്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment