Pages

Saturday, November 26, 2011

മുല്ലപെരിയാര്‍ പ്രശ്നത്തിനു സമാധാനപരമായ പരിഹാരമുണ്ടാകണം


                     മുല്ലപെരിയാര്‍ പ്രശ്നത്തിനു

    സമാധാനപരമായ  പരിഹാരമുണ്ടാകണം 

      പരിശുദ്ധ കാതോലിക്കാ ബാവാ

ഇടുക്കിജില്ലയില്‍ ഭൂമികുലുക്കം ആവര്ത്തിക്കുന്ന സാഹചര്യത്തില്‍ മുപ്പതിനായിരം തമിഴ് ജനതയുടെയും മുപ്പതുലക്ഷം കേരളീയരുടെയും ജീവനും സ്വത്തിനും ഭീഷണിയായിത്തീര്ന്നിരിക്കുന്ന മുല്ലപ്പെരിയാര്ഡാമില്ജലനിരപ്പ് 120 അടിയായി കുറയ്ക്കാനും, വള്ളക്കടവ് കനാല്‍ നിര്മ്മിക്കാനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷന്. ബസ്സേലിയോസ് മാര്ത്തോമ്മാ പൌലോസ് ദ്വിതീയന്കാതോലിക്കാ ബാവാ ആവശ്യപെട്ടു .സംസ്ഥാനങ്ങള്തമ്മില്ഭിന്നത വളര്ത്താനും ജനവികാരം ഇളക്കിവിട്ട് മുതലെടുപ്പ് നടത്താനും ആരും തുനിയരുതെന്നും, തമിഴ്നാട്ടിലെ ജനങ്ങള്ക്കും വെള്ളം ലഭിക്കത്തക്കവിധം എത്രയും വേഗം പുതിയ  ഡാമിന്റെ നിര്മ്മാണം ആരംഭിക്കണമെന്നും അദ്ദേഹം അഭ്യര്ത്ഥിച്ചു. വിഷയത്തില്ഏകാഭിപ്രായത്തില്എത്തിച്ചേര്ന്ന രാഷ്ട്രീയകക്ഷികള്അഭിനന്ദനം അര്ഹിക്കുന്നുവെന്നും, നാടിന്റെ വികസനകാര്യത്തിലും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്പരിഹരിക്കുന്നതിനും രാഷ്ട്രീയഭിന്നതകള്‍  മറന്ന് ഏവരും യോജിച്ച നിലപാട് എടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്പ്രശ്നത്തിന് സമാധാനപരമായ പരിഹാരം ഉണ്ടാകുന്നതിനുവേണ്ടി പ്രത്യേകം പ്രാര്ത്ഥിക്കണമെന്ന് ആഹ്വാനം ചെയ്തു.


                                                             പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 

No comments: