Pages

Saturday, November 26, 2011

മുംബൈ ഭീകരാക്രമണത്തിന് മൂന്ന് വയസ്


മുംബൈ ഭീകരാക്രമണത്തിന്
 മൂന്ന്വയസ്

ലോകത്തിന്ശാപമായ ഭീകരത ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ പിടിച്ചുകുലുക്കിയ 26/11 ഭീകരാക്രമണത്തിന്ഇന്നു മൂന്നു വയസ്‌. കടല്‍ മാര്‍ഗം കടന്നുകയറിയ ഭീകരര്‍ വ്യവസായ നഗരമായ മുംബൈയില്നടത്തിയ ഭീകരാക്രമണത്തില്നൂറ്റിയറുപത്തിയാറ്പേരുടെ വിലപ്പെട്ട ജീവനാണ്നഷ്ടപ്പെട്ടത്‌. ഇതില്ഹേമന്ദ്കര്ക്കറെ, തുകാറാം ഒംബാലെ, മേജര്സന്ദീപ്ഉണ്ണികൃഷ്ണന്എന്നിവരെപോലുള്ള ധീരരായ സുരക്ഷാ ഉദ്യോഗസ്ഥരും വിദേശികളും സാധാരണക്കാരുമെല്ലാംഉള്‍പെട്ടു . ഇന്ത്യയെ തകര്‍ക്കുക എന്ന ഭീകരരുടെ ലക്ഷ്യത്തെ ധീരമായി ചെറുത്ത സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടിമൂലം കൂടുതല്‍  നഷ്ടങ്ങള്തടയുവാനായി. ജീവന്‍ ത്യജിച്ചും രാജ്യത്തെയും ജനങ്ങളെയും സംരക്ഷിച്ച ധീരരായ സുരക്ഷാഉദ്യോഗസ്ഥരെയും ജീവന്‍  നഷ്ടപ്പെട്ട സാധാരണക്കാരെയും നമുക്ക്വേദനയോടെ സ്മരിക്കാം. അതോടൊപ്പം ശത്രുവിനെതിരെ ജാഗരൂകരാം. ആക്രമിക്കാന്വരുന്നവനെതിരെ പ്രതിരോധമുണ്ടാക്കുന്നതിനപ്പുറമായി ഇന്ത്യയുടെയും ഇന്ത്യയിലെ ജനങ്ങളുടെയും സുരക്ഷിതത്വത്തിന്ഭീഷണിയുയര്ത്തുന്ന ഏതുശത്രുവിനെയും ആക്രമിച്ചു കീഴടക്കാനുള്ള തീരുമാനങ്ങളുമുണ്ടാവണം. എന്നാല്മാത്രമേ അനേകവര്ഷങ്ങളായി നാം നേരിടുന്ന, ലോകത്തെ നന്മയേയും പുരോഗതിയെയും തടസപ്പെടുന്ന ഇത്തരം ദുഷ്ടശക്തികളെ മാറ്റിനിര്ത്തുവാനാവൂ. അതോടൊപ്പം ഇനിയും ഇത്തരം ഭീകരാക്രമണങ്ങള്ഉണ്ടാകാതിരിക്കാന്മുന്നോട്ടുവച്ച നിര്ദ്ദേശങ്ങള്ഫലപ്രദമായി ചെയ്യുകയും വേണം.
മൂന്ന്വര്ഷങ്ങള്ക്ക്മുമ്പുണ്ടായ ഭീകരണാക്രമണത്തിന്റെ മുറുവുകള്ഇന്നും ഉണങ്ങാതെ, അനേകര്ക്ക്തങ്ങളുടെ വിലപ്പെട്ട നഷ്ടങ്ങളായും അവശേഷിക്കുകയാണ്‌. ആക്രമണം നടത്തിയ ഭീകരരെ നശിപ്പിക്കുവാന്സാധിച്ചെങ്കിലും ആക്രമണം നടത്തുന്നതിനിടെ ജീവനോടെ പിടിയിലായ പാക്ഭീകരന്അജ്മല്കസബിന്റെ ശിക്ഷ നീളുന്നത്ശരിയായതല്ല. കേസിന്റെ വിചാരണയെല്ലാം മൂര്ത്തിയായി വധശിക്ഷ വിധിച്ചെങ്കിലും അപ്പീലുള്പ്പെടെയുള്ള നിയമനടപടികള്പൂര്ത്തിയാകാത്തതിനാല്ശിക്ഷ നടപ്പാക്കുന്നതു വൈകുകയാണ്‌. കസബിന്റെ സുരക്ഷയ്ക്കായി അനേകകോടികളുമാണ്മഹാരാഷട്രാസര്ക്കാര്‍ ചെലവിടുന്നത് .
ശിക്ഷ ഏത്രയും വേഗം  നടപ്പാക്കാന്‍  കഴിയണം .

                                                 പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍

No comments: