Pages

Tuesday, January 13, 2026

ഞാൻ പാർട്ടിയിൽ ചേർന്ന കാലത്തേ പാർട്ടിയല്ല ഇന്നത്തെ പാർട്ടി . വളരെ വിഷമത്തോടെ മുൻ എം.എൽ.എ അഡ്വക്കേറ്റ് ഐഷാ പോറ്റിഇടതു പാർട്ടി വിട്ട് കോൺഗ്രസിൽ .


ഞാൻ പാർട്ടിയിൽ ചേർന്ന കാലത്തേ പാർട്ടിയല്ല ഇന്നത്തെ പാർട്ടി . വളരെ വിഷമത്തോടെ മുൻ എം.എൽ. അഡ്വക്കേറ്റ് ഐഷാ പോറ്റിഇടതു പാർട്ടി വിട്ട്  കോൺഗ്രസിൽ .

 

ഐഷാ പോറ്റി കോൺഗ്രസിലേക്ക്. മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചാണ് ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ യു ഡി എഫ് സ്ഥാനാർത്ഥി യായി ഐഷാ പോറ്റി മത്സരിക്കും.  2000 കൊട്ടാരക്കര ഡിവിഷനിൽ നിന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായി

തിരഞ്ഞെടുക്കപ്പെട്ടു.. അതായിരുന്നു ആദ്യ മത്സരം.2005 രണ്ടാം വട്ടം ജില്ലാ പഞ്ചായത്ത് അംഗമായപ്പോൾ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്..എം എൽഎ ആയി..തുടർന്ന് 2011 ലും 2016 ലും കൊട്ടാരക്കരയിൽ നിന്ന് വിജയിച്ചു.സി.പി..എം കൊട്ടാരക്കര ഏരിയകമ്മിറ്റിയംഗം, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ദേശീയസമിതിയംഗം, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, ലോയേഴ്സ് യൂണിയൻ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ  വഹിച്ചിരുന്നു .

മാറ്റത്തിന്റെ കാഹളവുമായി കൊട്ടാരക്കര മുൻ എംഎൽഎ ശ്രീമതി അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്ന്,  ഐഷാ പോറ്റിയുടെ ദീർഘകാലത്തെ രാഷ്ട്രീയ അനുഭവസമ്പത്തും ജനകീയതയും മതേതര ജനാധിപത്യ ചേരിയുടെ പോരാട്ടങ്ങൾക്ക് വലിയ കരുത്തുപകരും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുടുംബത്തിലേക്ക് അയിഷാ പോറ്റിക്ക് ഹൃദയപൂർവ്വം നേതാക്കൾ സ്വാഗതം ചെയ്തു .

കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റിയെ, പ്രതിപക്ഷ നേതാവും കെ സി വേണുഗോപാലുമൊക്കെ ത്രിവർണ ഷാൾ അണിയിച്ച് കോൺഗ്രസിലേക്ക് സ്വീകരിച്ചു .". ഞാൻ അധികാരമോഹിയല്ല, കോൺഗ്രസിൻ്റെ ഒരു സാധാരണ പ്രവർത്തകയായി ഞാൻ തുടരും" ശ്രിമതി  ഐഷാപോറ്റി പറഞ്ഞു


പ്രൊഫ്, ജോൺ കുരാക്കാർ

 

 

 

 


No comments: