Pages

Monday, January 12, 2026

നമ്മുടെ നാട്ടിൽ രണ്ടു തരം നിയമം

 

"പാണ്ടി നായ്  കറുത്തതെങ്കിൽ ,

കാഞ്ഞിരം വിറകെതെങ്കിൽ

കേശവൻ കൂടെയുണ്ടെങ്കിൽ

കേവലം ദോഷമില്ലെടോ ?  "

 

നമ്മുടെ നാട്ടിൽ  രണ്ടു തരം  നിയമം ഉണ്ടെന്നു തോന്നുന്നു . വേണ്ടാട്ടവർക്ക് ഒരു നിയമവും, മറ്റുള്ളവർക്ക് വേറൊരു നിയമവും ?മാങ്കൂട്ടത്തിനെതിരെ കാനഡയിൽ നിന്ന് ഒരു യുവതിയുടെ പീഡന പരാതി മെയിൽ വഴി കിട്ടിയപ്പോൾ പോലീസ്  അറസ്റ്റു  ചെയ്തു ജയിലിൽ അടച്ചു . പരാതിക്കാരി നാട്ടിൽ വന്ന് പരാതിക്കാരിയുടെ മൊഴിയെടുത്തതിന് ശേഷമേ ഇതിൽ നടപടി സ്വീകരിക്കാൻ പറ്റൂ, അതാണ് രാജ്യത്തെ നിയമം. മെയിലിൽ വന്ന പരാതിയിൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്യുന്നതിനായി  മുഖ്യമന്ത്രി ഡിജിപിയെ ഓഫീസിലേക്ക് വിളിപ്പിച്ചു. , നിങ്ങൾ മാങ്കൂട്ടത്തിനെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു.നാട്ടിലെ  രണ്ടു നിയമം കണ്ടപ്പോൾ  ഞാൻ പണ്ടത്തെ ഒരു  നാട്ടു പ്രമാണിയെ ഓർത്തു . നാട്ടുപ്രമാണി , തന്റെ  മകൻ കേശവൻ  ഒരു    നായയെ ചുട്ടുതിന്നു  , ഇത്  നാട്ടിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റം മാണ് . തന്റെ മകനെ രക്ഷിക്കാൻ നിയമം മാറ്റിയെഴുതാൻ  പ്രമാണിക്കു മടിയുണ്ടായില്ല  പുതിയ നിയമം  വിളംബരം ചെയ്തു

"പാണ്ടി നായ്  കറുത്തതെങ്കിൽ ,

കാഞ്ഞിരം വിറകെതെങ്കിൽ

കേശവൻ കൂടെയുണ്ടെങ്കിൽ

കേവലം ദോഷമില്ലെടോ ?  "

പരാതിക്കാരിയുടെ പരാതിയിൽ പറയുന്ന കാര്യങ്ങൾ വെച്ച് ബലാത്സംഗ പരാതി വ്യാജമല്ലേ?

സോഷ്യൽ മീഡിയ വഴി സൗഹൃദം തുടങ്ങി പരസ്പരം ഇഷ്ടത്തിലായി, ഭർത്താവിനോട് നുണ പറഞ്ഞ് കാനഡയിൽ നിന്ന് മാങ്കൂട്ടത്തിനെ കാണാൻ വേണ്ടി 21 മാസം മുമ്പ് പരാതിക്കാരി കേരളത്തിൽ വന്നു. തിരുവല്ലയിലെ ഹോട്ടലിൽ പരാതിക്കാരി ഒരു റൂം എടുത്ത് റൂമിലിരുന്നു.  ഇതൊക്കെ  വിശ്വസിക്കാൻ പറ്റുമോ ?മാങ്കൂട്ടത്തിന് എതിരെ വന്ന മൂന്ന് ബലാൽസംഗ കേസുകളും സ്വാഭാവികമായി തോന്നുന്നില്ല. ഇത് വല്ലതും കോടതിയിൽ നിലനിൽക്കുമോ ?

 

പ്രൊഫ്. ജോൺ  കുരാക്കാ

No comments: