Pages

Tuesday, January 13, 2026

രാഹുൽ സത്യം തെളിയിച്ചു തിരിച്ചു വരണം

 

രാഹുൽ സത്യം തെളിയിച്ചു

തിരിച്ചു വരണം

എത്രത്തോളം രാഹുൽ മാങ്കുട്ടത്തെ  തരം താഴ്ത്തുന്നുവോ അതിൽപതിൽ മടങ്ങായി അയാൾ  തിരിച്ചു വരുന്ന സ്ഥിതിയാണ് ഇന്ന് കാണുന്നത് . സോഷ്യൽ മീഡിയായിൽ  വരുന്ന  പ്രതികരണം  നോക്കുമ്പോൾജനാലക്ഷങ്ങൾ രാഹുലിന് കൂടെയുണ്ട്.  കേസുകളൊക്ക വാജമാണെന്നു  സാധാരണ ജനങ്ങൾക്ക്  മനസ്സിലാക്കുന്നു . കേസ്  എടുത്തവരൊക്കെ  കുടുങ്ങാൻ സാധ്യതയുണ്ട് .ഒരു വിവാഹിതയായ സ്ത്രീ, തന്റെ പുരുഷ സുഹൃത്ത് പീഡിപ്പിച്ചു എന്ന്  മെയിൽ അയച്ചാൽ പോലീസ് അർധരാത്രിയിൽ ഒരു ഹോട്ടലിൽ കയറി എംഎൽഎയെ അറസ്റ്റ് ചെയ്യുമോചെയ്യാമോ ? പരാതിക്കാരി  ഇതുവരെ വന്നില്ല .പരാതിക്കാരിയെ  നേരിൽ വിളിച്ചില്ല,മെഡിക്കൽ പരിശോധനയില്ല,സെക്ഷൻ 35 ബി എൻ എസ് എസ് പ്രകാരമുള്ള  നോട്ടീസ് നൽകിയിട്ടില്ല,സുപ്രീം കോടതി നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല,ഓൺലൈൻ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു എംഎൽഎയെ അർധരാത്രിയിൽ പിടിയത്  ഒരു നാടകം  പോലെയാണ്  തോന്നിയത് .കഴിഞ്ഞ കേസുകളിൽ രാഹുലിനെ ഒന്നും ചെയ്യാൻ സാധിക്കാത്തതിന്റെപ്രതികാരമാണോ അറസ്റ്റ് എന്ന സംശയിക്കേണ്ടിയിരിക്കുന്നു . ചില  മാധ്യമങ്ങൾ കെട്ടുകഥകൾ എഴുതി പിടിപ്പിച്ച്മാധ്യമ വിചാരണ നടത്തുകയാണ് . ഒരാൾ തോറ്റുകൊടുക്കാൻ തീരുമാനിച്ചാൽ എപ്പോഴും  തോറ്റുകൊടുക്കേണ്ടി വരുന്നു . സ്വന്തം ദാമ്പത്യത്തിലെ പൊരുത്ത കേടുകൾ ഒരുഅപരിചിതന്റെ മുൻപിൽ  തുറന്നു കാട്ടി,  സ്വന്തം പേരിൽ ഹോട്ടലിൽ മുറിയെടുത്തു എല്ലാറ്റിനും കളമൊരുക്കി . ഇതൊക്കെ  ഒരു നാടകം പോലെയാണ്  സാധാരണ ജനങ്ങൾ  കാണുന്നത് . ഒരു പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്, എന്നാൽ പീഡനത്തിന് ശേഷം പ്രതി ചെരുപ്പ്

വാങ്ങി നൽകി എന്നും ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നുമുള്ള മൊഴികൾ കേൾക്കുമ്പോൾ അതിൽ സ്വാഭാവികമായും ചില സംശയങ്ങൾ  തോന്നുന്നു . കുടുംബബന്ധങ്ങൾക്ക്  പ്രാധാന്യം നൽകാത്ത  സ്ത്രീകൾ  സമൂഹത്തിനു ഒരു ശാപമാണ് .സത്യം പുറത്തുവരുന്നത് വരെ രാഹുലിനെ ക്രൂശിക്കരുത്  എന്നാണു എന്റെ അഭിപ്രായം

രാഹുലിന്  എതിരെ  ചില മാധ്യമങ്ങൽ  ഇല്ലാക്കഥകൾ മെനയുന്നത്  നിർത്തണം . രാഹുലിനു  എതിരെയുള്ള

  മൂന്നാം കേസ്   ഒരു  സിനിമാ  കഥപോലെതോന്നുന്നു .

പ്രൊഫ്, ജോൺ കുരാക്കാർ

 

No comments: