Pages

Monday, January 12, 2026

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അർധരാത്രിയിൽ പിടികൂടുന്നത് എന്തിനു

 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അർധരാത്രിയിൽ പിടികൂടുന്നത് എന്തിനു ? 

ഒരു വിവാഹിതയായ സ്ത്രീ തന്റെ പുരുഷ സുഹൃത്ത് പീഡിപ്പിച്ചു എന്ന്  വിദേശത്തു നിന്ന്  മെയിൽ അയച്ചതിനു  പിറകെ പോലീസ്  അർധരാത്രിയിൽ ഒരു ഹോട്ടലിൽ കയറി എംഎൽഎയെ അറസ്റ്റ് ചെയ്തു എന്ന വാർത്തയാണ് ഇന്ന് കേരളംകേട്ടത്  ,മൂന്നാം ബലാത്സംഗക്കേസില് രാഹുല് മാങ്കൂട്ടത്തില് എം എല് എക്ക് ജയില്വാസം . 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു .ശബരിമല സ്വർണ്ണക്കൊള്ള ദേവസ്വം മന്ത്രിയിലേക്കും സർക്കാരിലേക്കും നീളുന്നു എന്ന ഘട്ടത്തിൽ ഇടതുപക്ഷത്തിന് ജനശ്രദ്ധ വേറെ എന്തിലേക്കെങ്കിലും തിരിച്ച് വിടേണ്ടത് അത്യാവശ്യമാണല്ലോ. കേരള പോലീസ് ഇത്ര ജാഗ്രതയോടെ മറ്റൊരു പീഡന കേസും അന്വേഷിച്ചു നടപടി എടുത്തതായി  കണ്ടിട്ടില്ല. ഇനിയും മാങ്കൂട്ടത്തിനു എതിരെ  പരാതികൾ ഉണ്ടെങ്കിൽ എത്രയും വേഗം അധികാരികൾക്ക് മുമ്പിൽ ഹാജരാക്കണം .ഇന്ന് വീട്ടിലിരുന്ന് കുടുംബത്തോടെ ടിവി കാണാൻ പലർക്കും കഴിയാത്ത  അവസ്ഥയാണ്.രാഹുല് മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ   നിയമം അറിയാവുന്നവരൊക്കെ  വിമർശിക്കുന്നുണ്ട് .പരാതിക്കാരിയെ മെഡിക്കല് പരിശോധന നടത്താതെയെങ്ങനെയാണ് കേസ് രജിസ്റ്റര് ചെയ്തത്. ?

കാനഡയിൽ നിന്നും -മെയില് ആയി നല്കിയ പരാതിയില് പരാതിക്കാരി ഒപ്പിട്ട് നല്കിയിരുന്നോ?എങ്ങനെയാണ് മുഖ്യമന്ത്രിയോട് പരാതിക്കാരി നടത്തുന്ന പരിദേവനം ക്രിമിനല് നപടി ആവുക ? കേസിന്റെ ഉദ്ദേശശുദ്ധിയിൽ നിങ്ങൾക്ക് സാധാരണ  ജനങ്ങൾക്ക്  സംശയമുണ്ട് .

അർദ്ധ രാതിയിൽ  അറസ്റ്റു ചെയ്തു എന്ന് കേട്ടു . രാഹുൽ  ഒരു എം,എൽ    ആണന്ന് നമ്മുടെ പൊലീസിന് അറിയില്ലേ ? പോലീസ് എന്തെങ്കിലുമൊക്കെ എഴുതി പിടിപ്പിക്കുമ്പോൾ ഒരു ലോജിക്കൊക്കെ വേണ്ടേ അന്നം കഴിക്കുന്ന മലയാളികൾ ബുദ്ധിയുള്ളവരാണെന്ന് ഭരണകൂടം മറന്നു പോകുന്നുവല്ലോ .തന്നെ ബലാത്സംഘം ചെയ്ത പ്രതിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയ ലോകത്തെ ആദ്യത്തെ സ്ത്രീ  പരാതിക്കാരി ആയിരിക്കാം . അവരെ  അതിജീവിതഎന്നു  വിളിക്കാമോ ?

സ്ത്രീ വിലപിടിപ്പുള്ള  ചെരിപ്പും വാച്ചും പൈസയും കൊടുത്തത് ബലാത്സംഘം ചെയ്യാൻ വേണ്ടിയായിരുന്നോ?ഏതെങ്കിലും ഒരു സ്ത്രീ തന്നെ ബലാത്സംഘം ചെയ്ത പുരുഷന് പൈസയും വിലപിടിപ്പുള്ള സമ്മാനങ്ങളും കൊടുക്കുമോ.?   പരാതിയിൽ പറയുന്ന കാര്യമാണ്  വിശ്വസിക്കാൻ  പറ്റുന്നില്ല .മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ചു ആണെങ്കിൽ പറയുന്ന സ്ത്രീ ചെരിപ്പ് വാങ്ങാൻ പതിനായിരം കൊടുത്തു പിന്നൊരിക്കൽ വിലപിടിപ്പുള്ള വാച്ചു കൊടുത്തു അങ്ങനെ പലവട്ടം പലവിധ സമ്മാനങ്ങൾ കൊടുത്തത് മേൽപറഞ്ഞ സ്ത്രീക്ക് പുരുഷനോട് അതിയായ ഇഷ്ടം ഉള്ളത് കൊണ്ടല്ലേ ഇഷ്ടത്തിന്റെ പേരിലാവില്ലേ തന്റെ കാമുകൻ വിളിക്കുന്ന സ്ഥലങ്ങളിലെല്ലാം പോയത് .

കാലങ്ങൾക്ക് ശേഷം ഇപ്പോൾ  ഇമെയിൽ വഴി പരാതിയായി  വന്നത് ഒരു രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകുമോ.? ഒരു ചെറുപ്പക്കാരനെ  നശിപ്പിക്കാൻ  ഇടതുപക്ഷം ഒരുക്കുന്ന  കള്ള കേസാണ്  ഇത് എന്ന് തെളിഞ്ഞാൽ  തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയേക്കാൾ കനത്ത തോൽവിയാകും നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ കാത്തിരിക്കുന്നത്. കോടതി കുറ്റക്കാരൻ എന്ന് വിധിക്കാത്തിടത്തോളം കാലം രാഹുലിനൊപ്പം തന്നെയാണ് കേരളത്തിലെ സാധാരണ ജനങ്ങൾ രാഹുലിനെതിരെ വന്ന മൂന്നു പരാതികളും ഒരേ കേന്ദ്രത്തിൽ നിന്ന് വന്നതാണെന്ന് തോന്നുന്നു . കേസുകൾക്ക് പിന്നിൽ വൺ ഗൂഡാലോചനയുണ്ട് :

മൂന്നു കേസുകളിലും സമാനമായ ആരോപണമാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്.മുൻകൂട്ടി തയ്യാറാക്കിയ രാഷ്ട്രീയ തിരക്കഥഇതിനു പിന്നിലുണ്ടോ  എന്ന് സംശയിക്കുന്നു .കഴിഞ്ഞ കേസുകളിൽ രാഹുലിനെ ഒന്നും ചെയ്യാൻ സാധിക്കാത്തതിന്റെപ്രതികാരമാണോ അറസ്റ്റ് എന്ന സംശയിക്കുന്നു.കോൺഗ്രസ്  പാർട്ടിക്ക് വേണ്ടി തെരുവിൽ ശബ്ദിച്ച, ജനകീയ സമരങ്ങളുടെ മുഖമായരാഹുലിനെ   സ്വതം പാർട്ടി   എളുപ്പത്തിൽ  തന്നെ ഒറ്റപ്പെടുത്തി .പക്ഷെ  ജനങ്ങൾ  രാഹുലിനെ കൈവിടുന്നില്ല. രാഹുൽ പോരാളി തന്നെയാണ് . ആരുടെ മുന്നിലും തലകുനിക്കാത്ത പോരാളി .

  

പ്രൊഫ്. ജോൺ  കുരാക്കാർ

No comments: