500, 1000 രൂപ നോട്ടുകൾ അസാധുവാണെന്ന് പ്രഖ്യാപിച്ച് രാത്രി മറക്കാനാവില്ല .ഓർമ്മകൾ മരിക്കാത്ത ആ രാത്രിക്ക് പത്തു വർഷം. 2016 നവംബർ എട്ട്, രാത്രി എട്ടുമണി. രാജ്യത്ത് വിനിമയത്തിലുള്ള 500, 1000 രൂപ നോട്ടുകൾ അസാധുവാണെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട സമയം. രാജ്യത്തെ 130 കോടിയിലധികം ജനങ്ങളെ ഒരുപോലെ സ്തബ്ധരാക്കിയ പ്രഖ്യാപനം. രാജ്യത്ത് വിനിമയത്തിലുള്ള 86.9 ശതമാനം മൂല്യംവരുന്ന കറൻസിയാണ് ഒറ്റ രാത്രികൊണ്ട് അസാധുവായത്.
കള്ളപ്പണം പുറത്തുകൊണ്ടുവരുക, കള്ളനോട്ടുകൾ ഇല്ലാതാക്കുക, ഭീകര പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തികസ്രോതസ്സ് അടയ്ക്കുക, ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക, നികുതി അടിത്തറ വിപുലമാക്കുക എന്നിവയായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങൾ. മഹത്തരമായ ലക്ഷ്യങ്ങളായിരുന്നെങ്കിലും അതിനായി കണ്ടെത്തിയ വഴി, പക്ഷേ, ജനത്തിന് അസഹ്യമായി. നടപടിയിലൂടെ ഉദ്ദേശിച്ച ഫലമുണ്ടായോ എന്നത് ചോദ്യമായി ഇന്നും അവശേഷിക്കുന്നു.2016 നവംബർ 8-ന് രാത്രി 8 മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന പഴയ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കി (Demonetisation) പ്രഖ്യാപനം നടത്തിയത്. അന്നേദിവസം അർദ്ധരാത്രി മുതൽ ഈ നോട്ടുകൾക്ക് നിയമസാധുത ഇല്ലാതായി. അസാധുവാക്കിയ നോട്ടുകളിൽ 99.3 ശതമാനവും (15.31 ലക്ഷം കോടി രൂപ) ബാങ്കുകളിൽ തിരിച്ചെത്തിയതായി പിന്നീട് കണക്കുകൾ വ്യക്തമാക്കി. ഡിജിറ്റൽ പണമിടപാടുകളിൽ വലിയ വർദ്ധനവുണ്ടാക്കാൻ ഈ തീരുമാനത്തിന് കഴിഞ്ഞുവെന്ന് അനുകൂലിക്കുന്നവർ വാദിക്കുമ്പോൾ, മുന്നൊരുക്കങ്ങളില്ലാത്ത നടപ്പാക്കൽ സാധാരണക്കാരെയും ചെറുകിട വ്യാപാര മേഖലയെയും സാരമായി ബാധിച്ചുവെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.പ്രഖ്യാപനത്തിനുപിന്നാലെ, പിറ്റേന്നുമുതൽ ബാങ്കു ശാഖകൾക്കുമുന്നിൽ പണം മാറ്റിയെടുക്കാൻ തിരക്കായി. എ.ടി.എമ്മുകൾക്കു മുന്നിൽ നീണ്ട നിരയൊരുങ്ങി. പകരമവതരിപ്പിച്ച 2,000 രൂപ നോട്ട് നിറയ്ക്കാൻ എ.ടി.എം. സജ്ജമാക്കുന്നതിനും സമയമെടുത്തു. പണം മാറ്റിയെടുക്കുന്നതിന് പരിധി നിശ്ചയിച്ചത് സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി. നിരയിൽനിന്നവർ വെയിലേറ്റുവാടി. ഒട്ടേറെ പേർക്കു ജീവൻ നഷ്ടമായി. ഇടപാടുകൾക്കായി പണത്തെ മാത്രം ആശ്രയിച്ചിരുന്ന ചെറുകിട കച്ചവടക്കാർ, കർഷകർ, ദിവസക്കൂലിക്കാർ, അസംഘടിത മേഖലയിലെ തൊഴിലാളികൾ, ചെറുവരുമാനക്കാർ എന്നിവരാണ് കൂടുതൽ പ്രയാസപ്പെട്ടത്. വിവാഹം, ചികിത്സ തുടങ്ങിയ അത്യാവശ്യ ചെലവുകൾക്കുപോലും പണം കണ്ടെത്താൻ കുടുംബങ്ങൾ വിഷമിച്ചു. വിപണി സാധാരണ നിലയിലാകാൻ മാസങ്ങളെടുത്തു. അന്നു പൊലിഞ്ഞ ജീവനുകളും വാടിയ ജീവിതങ്ങളും പിന്നീട് ഒരിടത്തും പരിഗണനയിൽ വന്നില്ല. സഹകരണ ബാങ്കുകളെ പഴയ നോട്ടുകൾ സ്വീകരിക്കുന്നതിൽനിന്ന് വിലക്കിയത് ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമായി. പുതിയ 2,000 രൂപയുടെ നോട്ടുകൾ കൈയിലെത്തിയാൽ മാറിയെടുക്കാനും നന്നേ ബുദ്ധിമുട്ടി.അന്നവതരിപ്പിച്ച 2000 രൂപ നോട്ടും പിന്നീട് പിൻവലിക്കപ്പെട്ടു. ഇപ്പോഴും 5,000 കോടി രൂപയുടെ 2,000 രൂപ നോട്ടുകൾ വിപണിയിലുണ്ടെന്നാണ് റിസർവ് ബാങ്ക് പറയുന്നത്. കടലാസ് കറൻസി കുറയ്ക്കാൻ ലക്ഷ്യമിട്ടെങ്കിലും അത് റെക്കോഡ് നിലയിലേക്കുയരുകയാണ്. റിസർവ് ബാങ്കന്റെ പുതിയ കണക്കനുസരിച്ച് 43.46 ലക്ഷം കോടി രൂപയുടെ കറൻസി വിനിമയത്തിലുണ്ട്. സമ്പദ് വ്യവസ്ഥയുടെ വളർച്ചയും കറൻസിയിലെ വർധനയ്ക്കു കാരണമാകുന്നുണ്ട്. ഇപ്പോഴും രാജ്യത്തെ പല മൊത്ത വിപണനകേന്ദ്രങ്ങളിലും നേരിട്ട് പണത്തിൽ മാത്രം ഇടപാടുകൾ നടക്കുന്നു. ഇത് ഫലപ്രദമായി തടയാനായിട്ടില്ല. ഭീകരപ്രവർത്തനത്തിന്റെ നട്ടെല്ലൊടിയുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല എന്നതാണു സത്യം. അതേസമയം നോട്ടു നിരോധനവും 2020-ലെ കോവിഡ് മഹാമാരിയും ചേർന്നതോടെ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വളർന്നു.ഒരു മുന്നറിയിപ്പുപോലുമില്ലാതെ വന്ന ആ പ്രഖ്യാപനം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കൈവശമുണ്ടായിരുന്ന പണം ഉപയോഗശൂന്യമായെന്ന ആശങ്കയിൽ ജനങ്ങൾ ബാങ്കുകളിലേക്കും എ.ടി.എം. കൗണ്ടറുകളിലേക്കും ഒഴുകി.
കറൻസി മാറ്റിയെടുക്കാൻ മണിക്കൂറുകളോളം ക്യൂവിൽ നിന്നവർ, ചികിത്സയ്ക്കും വിവാഹത്തിനും ദൈനംദിന ആവശ്യങ്ങൾക്കും പണം കണ്ടെത്താനാകാതെ വലഞ്ഞവർ, ചെറുകിട കച്ചവടക്കാർ, കർഷകർ, തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഈ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചു.കള്ളപ്പണം, കള്ളനോട്ട്, ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം എന്നിവ തടയുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങൾ. എന്നാൽ ഈ ലക്ഷ്യങ്ങൾ എത്രത്തോളം കൈവരിക്കാനായി? രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും സാധാരണക്കാരുടെ ജീവിതത്തിനും ഉണ്ടായ ആഘാതം എത്ര വലുതായിരുന്നു? ആ രാത്രി മറക്കാനാവില്ല. ആ ദുരിതകാലവും മറക്കാനാവില്ല.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment