WOOD APPLE(കൂവളം)
തുളസി കൊണ്ടു മഹാവിഷ്ണുവിനെ അർച്ചിക്കുന്നതു പോലെ പുണ്യദായകമാണു കൂവളം കൊണ്ടു പരമശിവനെ ആരാധിക്കുന്നത്. ശിവന്റെ ഇഷ്ട വൃക്ഷം ആയതു കൊണ്ട് തന്നെ കൂവളത്തെ ശിവമല്ലി എന്നും ശിവ ദ്രുമം എന്നും വിളിക്കുന്നു. ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും വളരെ ഔഷധയോഗ്യമാണ്.കൂവളത്തിൽ അജിലിനെന്നാ രാസഘടകം ധാരാളം അടങ്ങിയിട്ടുണ്ട്. മനുഷ്യരുടെ കരളിനെ ഏറ്റവും ഹാനികരമായ രാസഘടകങ്ങളിൽ ഒന്നാണ് കൂവളത്തിൽ അടങ്ങിയിരിക്കുന്ന അജിലിൻ.ഇത്തരം സംയുക്തങ്ങൾ ഡയറ്ററി സപ്ലിമെന്റ് ആയി കഴിക്കുന്നത് യുഎസ് പോലുള്ള രാജ്യങ്ങളിൽ നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.ഇതിന്റെ വേരിൽ നിന്നും തൈകൾ മുളച്ചു വരാറുണ്ട്. സംസ്കൃതത്തിൽ ഇതിനെ വില്വം എന്ന് വിളിക്കുന്നു.[അവലംബം ആവശ്യമാണ്]10-12 മീറ്റർ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ ശാഖകളിലും ഉപശാഖകളിലും കട്ടിയുള്ള മുള്ളുകൾ കാണാം. ഇലപൊഴിക്കുന്ന അതിന്റെ ഏകാന്തരപത്രത്തിനു മൂന്നു പാളികളാണുള്ളത്. രണ്ടെണ്ണം സമ്മുഖമായും ഒരെണ്ണം അഗ്രഭാഗത്തും. ഇലകൾ അണ്ഡാകൃതിയിലുള്ളതും അഗ്രം കൂർത്തതുമാണ്. ഏപിൽ- മെയ് മാസങ്ങളിൽ പച്ച കലർന്ന മഞ്ഞ പൂക്കളുണ്ടകുന്നു. 4-5 ഇതളുകൾ ഉള്ള പൂക്കൾക്ക് സുഗന്ധമുണ്ട്. ഫലം- ബെറി ഇനം, 5-15 സെ.മീ വ്യാസമുള്ള ഇവക്ക് പന്തിന്റെ ആകൃതിയാണ്, അകത്ത് പല അറകളിലായി മാംസളമായ മജ്ജയും അവയ്ക്കുള്ളിലായി വിത്തുകളും കാണപ്പെടുന്നു. മാംസളഭാഗത്തിനു മധുരം ഉണ്ടാകും.ഇത് പക്ഷികളേയും അണ്ണാനേയും ആകർഷിക്കുന്നു. വിത്തു മുളപ്പിച്ചും തണ്ടു മുറിച്ചു നട്ടും ചെടി വളർത്താം
ആയുർവേദത്തിൽപ്രമേഹത്തിനും കൂവളം ഔഷധമാണ്.[അവലംബം ആവശ്യമാണ്] ഇലയുടെ നീര് 12-15 മി.ലി ഭക്ഷണത്തിനൊപ്പം കഴിക്കുകയാണ് വേണ്ടത്. വാതം, കഫം, ഛർദ്ദി, ക്ഷയം, അതിസാരം ഇവയെ ശമിപ്പിക്കുവാൻ അത്യുത്തമമാണ് കൂവളം. കൂവളത്തിന്റെ ഇലയുടെ ചാറെടുത്ത് എണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന, പഴുപ്പ് എന്നിവ മാറിക്കിട്ടുമെന്ന് ആയുർവേദ ഭിഷഗ്വരന്മാർ ചൂണ്ടിക്കാട്ടുന്നു.[അവലംബം ആവശ്യമാണ്] ഇലയുടെ എണ്ണക്ക് കുമിൾ ആക്രമണത്തെ ചെറുക്കാൻ കഴിയുംപ്രധാനമായും വിത്തുകൾ മുളപ്പിച്ചാണ് കൂവളത്തിന്റെ തൈകൾ ഉത്പാദിപ്പിക്കുന്നത്. വേരുകളുടെ കഷണങ്ങളും നടീൽവസ്തുവായി ഉപയോഗിക്കാവുന്നതാണ്. നന്നായി പഴുത്ത കായ്കളിൽ നിന്നും ശേഖരിക്കുന്ന വിത്തുകൾ വെള്ളത്തിൽ കഴുകി പുറമേയുള്ള കൊഴുപ്പ് നീക്കം ചെയ്യേണ്ടതാണ്. അതിനുശേഷം മണൽ വിരിച്ച വാരങ്ങളിൽ പാകി ക്രമായി നനയ്ക്കുന്നു. പാകി ഒൻപതാം ദിവസം മുതൽ കിളിർക്കാൻ ആരംഭിക്കുന്ന വിത്തുകൾ ഏകദേശം 20 ദിവസം കൊണ്ട് കിളിർപ്പ് പൂർത്തിയാക്കും. ഇങ്ങനെയുള്ള തൈകൾ നാലില പ്രായമായാൽ പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീൻ ബാഗുകളിൽ നടാവുന്നതാണ്. വർഷകാലാരംഭത്തോടെ തനിവിളയായോ ഇടവിളയായോ ആറുമീറ്റർ അകലം നൽകി തൈകൾ നടാവുന്നതാണ്. ചെടികൾക്ക് ജൈവവളം നൽകുന്നത് നല്ലതുപോലെ വളരുന്നതിന് സഹായകരമാകും. മരത്തിന് 15 - 20 വർഷം പ്രായമാകുമ്പോൾ വിളവെടുപ്പ് തുടങ്ങാവുന്നതാണ്.
ശിവക്ഷേത്രങ്ങളിൽ കൂവളമരത്തിനു ദിവ്യവും പ്രധാനവുമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്. ശിവപാർവ്വതിമാർക്ക് പ്രിയപ്പെട്ട ഈ വൃക്ഷത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമാണെന്നും സങ്കൽപ്പിക്കപ്പെടുന്നു. അതിനാൽ കൂവളം 'ശിവമല്ലി' എന്നും അറിയപ്പെടുന്നു. കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞാണിരിക്കുന്നത്. മൂന്ന് ഭാഗങ്ങളേയും പരമശിവന്റെ തൃക്കണ്ണുകളായിട്ടാണ് വിശ്വസിച്ചുപോരുന്നത്. ജന്മപാപങ്ങളെ ഇല്ലാതാകുന്ന ദിവ്യസസ്യമായി കരുതുന്നു. അമാവാസി,പൗർണ്ണമി തിങ്കളാഴ്ച മാസപിറവി,അഷ്ടമി, നവമി, ചതുർഥി എന്നീ ദിവസങ്ങളിൽ കൂവളത്തിന്റെ ഇല പറിക്കാൻ പാടില്ലെന്നാണ് വിശ്വാസം ഈ ദിവസങ്ങൾക്കു തലേ ദിവസം പറിച്ചു വെച്ചു പൂജക്ക് ഉപയോഗിക്കാം.
വുഡ് ആപ്പിളിനെ (Wood Apple) മലയാളത്തിൽ വിളാമ്പഴം അഥവാ വിളാവ് എന്ന് വിളിക്കുന്നു.)പ്രധാന വിവരങ്ങൾശാസ്ത്രീയനാമം: Limonia acidissimaമറ്റു പേരുകൾ: വിളാങ്കായ്, വുഡ് ആപ്പിൾഉപയോഗം: ഇതിന്റെ പഴം ജ്യൂസ് ഉണ്ടാക്കാനും നേരിട്ട് കഴിക്കാനും ഉപയോഗിക്കുന്നുWood apple (Feronia limonia syn. Limonia acidissima), an underutilized
arid zone fruit of the Rutaceae family, is valued for its nutritional richness,
medicinal properties, and diverse uses. Native to India, it thrives in tropical
and subtropical climates, tolerating drought and poor soils. The pulp is high
in pectin, carbohydrates, proteins, vitamins (A, B-complex, C), minerals, and
fiber, supporting gastrointestinal health and various culinary applications. It
remains underutilized despite its potential for income generation,
climate-resilient farming, systematic cultivation, varietal enhancement, and
improved post-harvest management. Promoting wood apple through crop
diversification programs can enhance rural livelihoods, food security, and
sustainability under changing climate conditions.
Prof. John Kurakar
No comments:
Post a Comment