മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി ജീവത്യാഗം ചെയ്ത രാജേഷിന്റെ (36) മക്കൾക്ക് താങ്ങായി മെഗാസ്റ്റാർ മമ്മൂക്കയുംഎം.ജി .എം ഗ്രൂപ്പിനും അഭിനന്ദങ്ങൾ
മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി ജീവത്യാഗം ചെയ്ത രാജേഷിന്റെ മക്കളുടെ ഭാവി വിദ്യാഭ്യാസം ഇവർ പൂർണ്ണമായും ഏറ്റെടുത്തു.മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള 'Care and share international foundation' പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ MGM Group എന്നിവർക്ക് അഭിനന്ദങ്ങൾ .MGM Group ന്റെ സ്ഥാപനങ്ങളിൽ നഴ്സറി മുതൽ പി.ജി വരെ, കുട്ടികൾക്ക് ആവശ്യമുള്ള കാലത്തോളം തികച്ചും സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.
കണ്ണൂർ ചെറുപുഴയിലുണ്ടായ അപകടത്തിലാണ് മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനിടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രാജേഷ് വിടവാങ്ങിയത്. ഈ വിയോഗത്തോടെ കടുത്ത പ്രതിസന്ധിയിലായ ആ നിർധന കുടുംബത്തിന് വലിയൊരു ആശ്വാസമാവുകയാണ് ഈ കാരുണ്യസ്പർശം.
സാമൂഹിക പ്രതിബദ്ധതയോടെ, അർഹിക്കുന്ന സമയത്ത് സഹായഹസ്തവുമായി എത്തിയ മമ്മൂക്കയ്ക്കും എം.ജി.എം ഗ്രൂപ്പിനും ഹൃദയം നിറഞ്ഞ നന്ദി
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment