Pages

Sunday, September 6, 2026

നദികളിലെയും ഡാമുകളിലെയും മണൽ നീക്കം ചെയ്യാൻ തടസ്സം എന്താണ് ?

 

നദികളിലെയും ഡാമുകളിലെയും  മണൽ നീക്കം  ചെയ്യാൻ  തടസ്സം  എന്താണ് ? 

നദികളിലെയും ഡാമുകളിലെയും മണലും എക്കലും നീക്കംചെയ്യുന്നത് പ്രളയസാധ്യത ഒഴിവാക്കാനും ജലസംഭരണ ശേഷി വർധിപ്പിക്കാനുമായി സർക്കാർ തലത്തിൽ നടപ്പിലാക്കിവരുന്ന നടപടിയാണ്.പ്രളയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ നദികളിൽ സാൻഡ് ഓഡിറ്റ് (Sand audit) നടത്തി മണൽ നീക്കം ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നദികളിലും ഡാമുകളിലുമായി കഴിഞ്ഞ എട്ടുവർഷമായി അടിഞ്ഞു കൂടിയ 5000 കോടി രൂപയിലേറെ മൂല്യമുള്ള മണൽ നീക്കം ചെയ്യാെനാരുങ്ങി സർക്കാർ. നിലവിലുള്ള സാങ്കേതിക തടസങ്ങൾ നീക്കി മണൽ നീക്കുന്നതിലൂടെ വെള്ളപ്പൊക്കം ഒഴിവാക്കാനും അധികവരുമാനം നേടാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2018ലെ പ്രളയം മുതൽ നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണലാണ് നീക്കാൻ ഉദ്ദേശിക്കുന്നത്. മണൽ നീക്കം ചെയ്യാനുള്ള നടപടികൾക്കായി ജലവിഭവ, റവന്യു വകുപ്പുകളുടെ ഏകോപനത്തിന് സർക്കാർ നിർദ്ദേശം നൽകി. പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ നദികളിലും കായലുകളിലും ഡാമുകളിലും പുതുതായി സാൻഡ് ഓഡിറ്റിംഗ് നടത്താനും സർക്കാർ ലക്ഷ്യമിടുന്നു

2022 11 ജില്ലകളിലെ 36 നദികളിൽ നടത്തിയ സാൻഡ് ഓഡിറ്റിൽ 17 നദികളിൽ ഖനനം ചെയ്യാവുന്ന രീതിയിൽ വൻതോതിൽ മണൽ ശേഖരമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടി, പെരിയാർ എന്നീ നദികളിലാണ് കൂടുതൽ മണലുള്ളത്. ആകെ കണ്ടെത്തിയ 464 ലക്ഷം ഘനമീറ്ററിൽ നിന്ന് പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ 141 ലക്ഷം ഘന മീറ്റർ മണൽ ഖനനം ചെയ്യാൻ ശുപാർശ ചെയ്തിരുന്നു. ഇത്രയും മണൽ നീക്കിയാൽ വെള്ളപ്പൊക്ക സാധ്യത വലിയ തോതിൽ കുറയും. എട്ട് ജില്ലകളിലെ 13 നദികളിൽ മാത്രം 1.75 കോടി മെട്രിക് ടൺ മണലുണ്ട്. ഇതിന് 1500 കോടിയിലേറെ രൂപയുടെ മൂല്യമുണ്ടാവുമെന്ന് നാലുവർഷം മുൻപ് നടത്തിയ സാൻഡ് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. മണലിൽ നിന്ന് കിട്ടുന്ന വരുമാനം മാത്രം മതി  ഖജനാവ്  നിറയാൻ

നദികളിലെ മണലിന് 3000 കോടിയിലേറെയും ഡാമുകളിലെ 2000 കോടിയിലേറെയും മൂല്യമുള്ള മണലുണ്ടെന്നാണ് സർക്കാരിൻ്റെ പ്രാഥമിക നിഗമനം. 2022നുശേഷം സാൻഡ് ഓഡിറ്റ് നടത്തിയിട്ടില്ല. ഭാരതപ്പുഴയിൽ 75ലക്ഷത്തോളം മെട്രിക് ടൺ മണലുണ്ടെന്നാണ് കണക്ക്. പാലക്കാട്ടെ മംഗലം ഡാമിൽ 50 ലക്ഷം ഘനമീറ്റർ മണലുണ്ട്.തിരുവനന്തപുരത്ത് അരുവിക്കരയിലുമുണ്ട് 20 ലക്ഷം ഘനമീറ്റർ മണൽ. ചുള്ളിയാർ, ചിമ്മിനി, മലമ്പുഴ തുടങ്ങിയ ഒമ്പതിടത്ത് 10 മുതൽ 30ലക്ഷം ഘനമീറ്റർ വരെ മണലുണ്ട്. മണലടിഞ്ഞ് റഗുലേറ്ററുകളുടെയും ഏപ്രണിനും ഘടനയ്ക്കുമെല്ലാം തകരാറുണ്ട്. മണലും ചെളിയും നീക്കിയാലേ അറ്റകുറ്റപ്പണി നടത്താനാവൂ. രണ്ടാംഘട്ടമായി 32 അണക്കെട്ടുകളിലെ മണൽ വാരാനാവും.

 

കേന്ദ്ര ജലകമ്മിഷൻ റിപ്പോർട്ട് പ്രകാരം മണലടിഞ്ഞതു മൂലം മലമ്പുഴ ഡാമിൽ കഴിഞ്ഞ 55 വർഷത്തിനിടെ 20 ദശ ലക്ഷം ഘനമീറ്ററും ഇടമലയാറിൽ 33 വർഷത്തിനിടെ 18 ദശലക്ഷം ഘനമീറ്ററും സംഭരണശേഷി കുറഞ്ഞു. ഡാമുകളിൽ 40 ശതമാനം മണലും ചെളിയും നിറഞ്ഞു. മണലെടുത്താൽ സംഭരണശേഷി 15 ശതമാനം കൂട്ടാം. 900 ദശലക്ഷം ഘനമീറ്റർ വെള്ളം അധികമായി സംഭരിക്കാം. അഞ്ചുപുതിയ റിസർവോയറുകൾ സ്ഥാപിക്കുന്ന ഗുണം കിട്ടും. 5000 കോടിയുടെ പരോക്ഷ നേട്ടവുമുണ്ടാവും. മണൽ വിറ്റുകിട്ടുന്നതിൽ 20 ശതമാനം തുക അണക്കെട്ടുകളുടെ അറ്റകുറ്റപ്പണിക്ക് ഉപയോഗിക്കാം. മൂന്നുമീറ്റർ ആഴത്തിൽ ഖനനം ചെയ്യാനാണ് ശുപാർശ. പ്രധാനമായും തിരഞ്ഞെടുത്ത 44 നദികളിൽ 26 എണ്ണത്തിലേ സാൻഡ് ഓഡിറ്റിംഗ് നടത്തിയിട്ടുള്ളൂ.

 

കേരളത്തിലെ നദികളുടെ ആഴം കൂട്ടണമെന്ന ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ അഭിപ്രായം ഗൗരവമായി വിലയിരുത്തി സർക്കാർ അടിയന്തര നടപടി ത്വരിതപ്പെടുത്തേണ്ടതാണ്. നേപ്പാളിലെയും മറ്റും പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അഭിപ്രായത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത വേളയിലാണ് കേരളത്തിനോട് വിനീതമായ ഒരു അഭ്യർത്ഥന എന്ന ആമുഖത്തോടെ ഉപരാഷ്ട്രപതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നദികളിലെയും ഡാമുകളിലെയും വർഷങ്ങളായി അടിഞ്ഞുകിടക്കുന്ന മണലും ചെളിയും നീക്കിയാൽ തന്നെ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്ക നാശനഷ്ടങ്ങളിൽ നിന്ന് കേരളത്തെ ഒരു വലിയ പരിധിവരെ രക്ഷിക്കാനാവും. നദികളുടെ ആഴം കൂട്ടേണ്ട ആവശ്യകത എം.പിമാരോട് പറഞ്ഞിട്ടുണ്ടെന്ന് പ്രസംഗത്തിൽ ഉപരാഷ്ട്രപതി എടുത്തു പറയുകയും ചെയ്തു.ssനായിക അനശ്വര രാജൻ, ഇരട്ട വേഷത്തിൽ സന്ദീപ് പ്രദീപ്

ഗിരീഷ് .ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിൽ അഭിനയിക്കാൻ സന്ദീപ് പ്രദീപ് ഒരുങ്ങുന്നുവെന്ന് വിവരം....

മണൽ നീക്കുന്നതിന് കോടതി ഉത്തരവുകൾ തടസമാണെങ്കിൽ അതു നീക്കാൻ കോടതിയെ വസ്തുതകൾ ബോദ്ധ്യപ്പെടുത്തണം. പത്ത് വർഷം മുൻപുള്ള നദിയുടെ ആഴവും ഇന്നത്തെ ആഴവും കണക്ക് സഹിതം വ്യക്തമാക്കണം. രാഷ്ട്രീയവത്കരിച്ച് ഒരു വിഷയത്തിലും അന്ധമായ സമീപനം സ്വീകരിക്കാൻ പാടില്ല. അത് നാടിന്റെ വികസന താത്‌‌‌പര്യങ്ങൾ ഹനിക്കപ്പെടാൻ ഇടയാകുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. കേരളത്തിലെ നദികളിൽ കഴിഞ്ഞ എട്ട് വർഷമായി അടിഞ്ഞുകൂടിയിട്ടുള്ള വലിയ തോതിലുള്ള മണൽ ശേഖരം ഇനിയും നീക്കം ചെയ്തിട്ടില്ല. വൈകിയാണെങ്കിലും ഇത് നീക്കുമെന്നുള്ള സർക്കാർ തീരുമാനം അടുത്തിടെ ഉണ്ടായത് സ്വാഗതാർഹമാണ്. 2018ലെ പ്രളയത്തിന് ശേഷം നദികളിലും ഡാമുകളിലും വലിയ തോതിൽ മണലും എക്കലും അടിഞ്ഞുകൂടിയിട്ടുണ്ട്. ഇത് മഴക്കാലത്ത് ഒഴുക്ക് തടസപ്പെടുത്തുകയും തീരങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് ഇടയാക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ശാസ്ത്രീയമായ മണൽ നീക്കങ്ങൾ കേരളത്തിൽ പ്രളയ പ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്.കേരളത്തിലെ 36 നദികളിൽ നടത്തിയ സാൻഡ് ഓഡിറ്റിംഗിൽ 17 നദികളിൽ ഖനനം ചെയ്യാവുന്ന രീതിയിൽ മണൽ നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. സർക്കാരിന്റെ മേൽനോട്ടത്തിലും കർശനമായ മാനദണ്ഡങ്ങൾക്ക് വിധേയമായും വേണം മണൽ നീക്കം അനുവദിക്കേണ്ടത്. ശാസ്ത്രീയമായ രീതിയിലല്ലാത്ത മണൽ വാരൽ നദികളുടെ നാശത്തിന് തന്നെ ഇടയാക്കുമെന്ന പരിസ്ഥിതിവാദികളുടെ ആശങ്കയും പരിഗണിക്കപ്പെടണം.മണൽ നീക്കുന്നത് വെള്ളപ്പൊക്ക പ്രതിരോധത്തിന് ഉതകുന്നതിനൊപ്പം സർക്കാരിന് കോടിക്കണക്കിന് രൂപയുടെ അധിക വരുമാനം നേടിത്തരുന്നതുമാണ്. ഇങ്ങനെ വാരുന്ന മണൽ സർക്കാരിന്റെ നിർമ്മിതികൾക്ക് ഉപയോഗിക്കുന്നതിനൊപ്പം സ്വകാര്യ ആവശ്യങ്ങൾക്ക് വിൽക്കുകയുമാവാം. അതോടൊപ്പം ഔദ്യോഗിക ഖനനത്തിന്റെ മറവിൽ നദികളെ കൊള്ളയടിക്കാനുള്ള നീക്കങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ അനുവദിക്കരുത്. അതാത് ജില്ലകളിലെ കളക്ടർമാർ ജി.പി.എസ്, സാറ്റലൈറ്റ് സർവേ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഇക്കാര്യം ഉറപ്പാക്കണം.സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽ വാരൽ ജനുവരിയിൽ തുടങ്ങുമെന്ന് റവന്യു മന്ത്രി .പി.അനിൽകുമാർ വ്യക്തമാക്കിയത് സംബന്ധിച്ച വാർത്ത ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മണൽ വാരലിൽ ചുമതല റവന്യു വകുപ്പിനാണ്. തദ്ദേശം, ജലവിഭവം, വ്യവസായം, പരിസ്ഥിതി വകുപ്പുകളുടെ സഹകരണവും ആവശ്യമാണ്. ഇതിനായി വകുപ്പുകളിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു ടാസ്ക് ഫോഴ്സ് രൂപീകരിക്കണം. ഇല്ലെങ്കിൽ ഒരു വകുപ്പ് നടപടികളുമായി പോകുമ്പോൾ മറ്റൊരു വകുപ്പ് അതിനെ തടയുന്ന പ്രവണത പല തവണ കേരളത്തിൽ ആവർത്തിച്ചിട്ടുള്ളതാണ്. മണൽ വാരൽ പദ്ധതി സുതാര്യമായി വേണം നടപ്പാക്കാൻ. നദികളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാവണം പ്രഥമ പരിഗണന നൽകേണ്ടത്. മണൽ വാരൽ കൊണ്ട് ഖജനാവ്   നിറയ്ക്കാൻ  സാധിക്കും

 

പ്രൊഫ്. ജോൺ കുരാക്കാർ 

...

No comments: