Pages

Thursday, August 20, 2026

കേരളത്തെ നടുക്കിയ കൊച്ചുമകളുടെ ക്രൂരകൃത്യം

 

കേരളത്തെ നടുക്കിയ  കൊച്ചുമകളുടെ  ക്രൂരകൃത്യം

ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ ഐഫോൺ വാങ്ങാൻ പണം കണ്ടെത്താനായി 13 കാരിയായ കൊച്ചുമകൾ ക്വട്ടേഷൻ നൽകി മുത്തച്ഛനായ ശിവൻകുട്ടിയെ (67) സുഹൃത്തുക്കളെക്കൊണ്ട് ക്രൂരമായി കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. പ്രായപൂർത്തിയാകാത്ത നാല് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.ഐഫോൺ വാങ്ങുന്നതിനായി വീട്ടിലെ സ്വർണം മോഷ്ടിക്കാൻ പെൺകുട്ടി സുഹൃത്തുക്കളുടെ സഹായം തേടിയതായി പൊലീസ് കണ്ടെത്തി. പ്രതികൾ വീടിനുള്ളിൽ അതിക്രമിച്ചു കയറിയാണ് വയോധികനെ കൊലപ്പെടുത്തിയത്. സമയം പ്രതികൾ പെൺകുട്ടിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായും അന്വേഷണസംഘം അറിയിച്ചു. 

ആലപ്പുഴ കരുവാറ്റയിൽ 65കാരനായ ശിവൻകുട്ടി എന്ന മുത്തച്ഛനെ കൊന്നത് പതിമൂന്ന് കാരിയായ കൊച്ചുമകളുടെ നിർദ്ദേശ പ്രകാരമെന്ന് പോലീസ്.ഐഫോണും ബൈക്കും വാങ്ങാൻ കൗമാരക്കാർ നടത്തിയ കൊടും ക്രൂരതയിൽ വിറങ്ങലിച്ച് കേരളം കൊടുംക്രൂരത നടപ്പിലാക്കിയമറ്റ് മൂന്ന് പ്രതികൾക്കും 16 വയസ്സു മാത്രമാണ് പ്രായം. കഴിഞ്ഞ ദിവസം രാത്രിയാണ് കരുവാറ്റയിലെ വാടകവീട്ടിൽ ശിവൻകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് വീട്ടിൽ തനിച്ചായിരുന്നു അദ്ദേഹം. കിടക്കവിരികളും മറ്റും ഉപയോഗിച്ച് കൈകാലുകൾ പിന്നിലേക്ക് വലിച്ചുകെട്ടിയ നിലയിലായിരുന്നു മൃതദേഹം. തെളിവ് നശിപ്പിക്കാനായി വീടിനുള്ളിൽ മുളകുപൊടിയും വിതറിയിരുന്നു. ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കിടപ്പുമുറിയിലെ അലമാരയും വാരിവലിച്ചിട്ട നിലയിലായിരുന്നു. വീട്ടിൽ നിന്ന് ആറ് പവൻ സ്വർണവും നഷ്ടപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് വരെ ശിവൻകുട്ടിയെ വീടിന് പുറത്തു കണ്ടിരുന്നു. അന്ന് രാത്രി തന്നെയായിരിക്കണം കൊലപാതകം നടന്നത് എന്നാണ് കരുതുന്നത്. തുടർന്ന് പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് കൊച്ചുമകൾ ഉൾപ്പെടെയുള്ള നാലംഗ സംഘം പിടിയിലാകുന്നത്.

കൊല്ലം പരവൂർ സ്വദേശികളാണ് കസ്റ്റഡിയിലുള്ള മറ്റ് മൂന്ന് പേർ. പെൺകുട്ടിക്ക് ഐഫോണും കൂടെയുള്ള സുഹൃത്തുക്കൾക്ക് ബൈക്കും വാങ്ങാൻ പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കൊടുംപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് നൽകുന്ന വിവരം.കൊലപാതകത്തിന് ശേഷം ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ ഫോണിലൂടെ 13 കാരിയായ കൊച്ചുമൾക്ക് കാണിച്ചു കൊടുത്തതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.ഒരു ഫോണിനും ബൈക്കിനും വേണ്ടി സ്വന്തം മുത്തച്ഛന്റെ ജീവനെടുത്ത പ്രായപൂർത്തിയാകാത്തവരുടെ ക്രൂരകൃത്യം നാടിനെയാകെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: