വിമാനക്കമ്പനികൾ യാത്ര നിരക്ക് പലമടങ്ങു വർധിപ്പിച്ചിരുന്നു .
വിമാനയാത്ര സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത നിലയിലേക്ക് മാറിയിരിക്കുന്നു. ഇന്ധന വില വർദ്ധനവിന്റെയും പശ്ചിമേഷ്യൻ സംഘർഷത്തിന്റെയും ഫെസ്റ്റിവൽ സീസണിന്റെയും പേരിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് തോന്നുംപോലെ പലമടങ്ങ് വർദ്ധിപ്പിച്ചതിനെത്തുടർന്നാണിത്. ആഗോള തലത്തിലുള്ള സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും കാരണം പ്രതിസന്ധിയിലാണെന്നും പിടിച്ചുനിൽക്കാൻ ടിക്കറ്റ് വില കൂട്ടുകയല്ലാതെ മറ്റ് മാർഗമില്ലെന്നുമാണ് വിവിധ സ്വദേശ, വിദേശ വിമാനക്കമ്പനികൾ പ്രചരിപ്പിക്കുന്നത്. എന്നാൽ എല്ലാ ഓണക്കാലത്തും മറ്റ് കാരണങ്ങൾ ഒന്നുമില്ലെങ്കിലും ഗൾഫിൽ നിന്നുള്ള വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് രണ്ടും മൂന്നും ഇരട്ടിയായി ഉയർത്തുന്നത് പതിവാണെന്നാണ് മലയാളി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്.നാല് പേരുള്ള ഒരു കുടുംബത്തിന് കൊച്ചിയിൽ നിന്ന് ദുബായിലെത്താൻ ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപയാണ് ഓണ സീസൺ തുടങ്ങിയതോടെ മുടക്കേണ്ടി വരിക. എയർ ഇന്ത്യയും ഇൻഡിഗോയും ഇത്തിഹാദും എമിറേറ്റ്സും ഖത്തർ എയർലൈൻസുമെല്ലാം ടിക്കറ്റ് നിരക്ക് ഉയർത്തിയിരിക്കുകയാണ്. ഓണ ദിവസങ്ങൾ അടുക്കുമ്പോൾ ഒരാളിന്റെ ഗൾഫ് ട്രിപ്പിന് തന്നെ ഒരുലക്ഷം രൂപ ആയേക്കുമെന്നും പറയുന്നു. സെപ്തംബർ ആദ്യ ആഴ്ച വരെ ടിക്കറ്റ് നിരക്ക് ഇതേ രീതിയിൽ തുടരുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ഉത്സവ- അവധിക്കാലങ്ങളിൽ തോന്നുംപോലെ ടിക്കറ്റ് നിരക്ക് കൂട്ടുന്ന വിമാനക്കമ്പനികളുടെ നയത്തിൽ സുപ്രീംകോടതി കടുത്ത ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ്.യാത്രക്കാരില് നിന്ന് ഉയര്ന്ന വിമാന യാത്രാ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതില് വിമാനക്കമ്പനികള്ക്കെതിരേ രൂക്ഷവിമര്ശനവുമായി സുപ്രിംകോടതി. നിരക്ക് നിയന്ത്രിക്കാന് സര്ക്കാര് കൊണ്ടുവരുന്ന മാനദണ്ഡങ്ങള് ലംഘിക്കുന്ന വിമാനകമ്പനികള്ക്കെതിരേ കര്ശന നടപടിയെടുക്കണമെന്ന് സുപ്രിംകോടതി. നിയമങ്ങള് പാലിച്ചില്ലെങ്കില് സര്വീസുകള് നിര്ത്തിവയ്പ്പിക്കുമെന്ന് സുപ്രിംകോടതി താകീത് നല്കി. സ്വകാര്യ വിമാനക്കമ്പനികള് തോന്നുംപടി നിരക്ക് വര്ധിപ്പിക്കുന്നതിനെതിരായ ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ പരാമര്ശം. വിമാന കമ്പനികൾ തോന്നിയപോലെ ചാർജ് വർധിപ്പിക്കുന്ന രീതി മതിയാക്കിയേ പറ്റൂ .പ്രൊഫ്
.ജോൺ കുരാക്കാർ

No comments:
Post a Comment