Pages

Wednesday, August 5, 2026

ഔഷധസസ്യമാണ് മുത്തങ്ങ

 

ഔഷധസസ്യമാണ് മുത്തങ്ങ

പുല്ലു വർഗ്ഗത്തിലെ ഒരു ഔഷധസസ്യമാണ് മുത്തങ്ങ. സസ്യം കോര എന്നും അറിയപ്പെടുന്നുണ്ട്. രണ്ടുവിധം മുത്തങ്ങ ആണ് നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്. ഒന്ന് ഔഷധങ്ങളിൽ ചേർക്കുന്ന കിഴങ്ങോട് കൂടിയ ചെറു കോരയും, മറ്റൊന്ന് പുൽപാ നെയ്യാൻ ഉപയോഗിക്കുന്ന പെരു കോരയും ആണ്. ചെടികളുടെ അനിയന്ത്രിതമായ വളർച്ച കാരണം വയനാട് ജില്ലയിൽ മുത്തങ്ങ എന്ന സ്ഥലനാമം ഉണ്ട്. ഭാരതത്തിൽ എല്ലായിടത്തും, ചതുപ്പ് നില പ്രദേശങ്ങളിലും സസ്യം ധാരാളമായി വളരുന്നുണ്ട്. നെൽപ്പാടങ്ങളിലെ ഒരു പ്രധാന കള സസ്യമായ ഇത് കേരളത്തിലെ വയലുകളിലും, തുറസ്സായ പ്രദേശങ്ങളിലും ധാരാളം കാണാം.മുത്തങ്ങ അറിയപ്പെടുന്നത് ഒരു യൗവന ദായക ഔഷധം എന്നാണ്.ഇതിന്റെ കിഴങ്ങ് വയറിളക്കം മാറുന്നതിനും,മുലപ്പാൽ

വർദ്ധിക്കുന്നതിനും നാട്ടു ചികിത്സയിൽ ധാരാളം ഉപയോഗിച്ചുവരുന്നു. കൂടാതെ ചെറുകിഴങ്ങായ ഇതിൽ ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാൽ ദാഹശമനത്തിന് ഉത്തമമാണ്. ഇതിനുപുറമേ  കുട്ടികളിലുണ്ടാകുന്ന ദഹനക്ഷയം,  വയറുവേദന,  ഗ്രഹണി, അതിസാരം എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു.

മുത്തങ്ങയുടെ കിഴങ്ങ് ആരും, മൊരിയും കളഞ്ഞ് വൃത്തിയാക്കി മോരിൽ തിളപ്പിച്ച് കൊടുക്കാം. കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കൊടുക്കുകയും പതിവുണ്ട്. കുട്ടികൾക്ക് മുത്തങ്ങ പൊടി ഒരു ഗ്ലാസ് പാലിൽ വെള്ളവും ചേർത്ത് കുറുകി കൊടുത്താൽ ദഹനക്കേട്,  രുചിക്കുറവ്, വയറുകടി, വയറിളക്കം, അതിസാരം എന്നിവ സുഖപ്പെടും.ഇതിന്റെ കിഴങ്ങ് കഴിക്കുന്നതും, അരച്ച് സ്തനങ്ങളിൽങ്ങളിൽ പുരട്ടുന്നതും മുലപ്പാൽ വർദ്ധിക്കുന്നതിന് സഹായകമാകും. മുത്തങ്ങ മോരിൽ അരച്ചു കുഴമ്പാക്കി പുരട്ടിയാൽ കഴുത്തിൽ ഉണ്ടാകുന്ന കുരുക്കൾ ശമിക്കുന്നതാണ്. ഇത്രയേറെ ഔഷധഗുണങ്ങളുള്ള മുത്തങ്ങയുടെ വിശേഷങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.മുത്തങ്ങ ഒട്ടും മിക്ക ഔഷധ കൂട്ടുകളിലും കാണുന്ന ഒരു മരുന്നാണ് . യൗവന ദായകമാണ്.

  ഔഷധം .വയറിളക്കം മാറ്റുന്നതിനും മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും ഒറ്റമൂലിയായി ഇത് ഇന്നും ഉപയോഗിച്ച് വരുന്നുണ്ട് .മുത്തങ്ങ കിഴങ്ങ് ഉണക്കി പൊടിച്ച് കുട്ടികൾക്ക് പാലിലോ മറ്റ് ഭക്ഷണപദാർത്ഥങ്ങളിലോ ചേർത്ത് കൊടുക്കുന്നത് ഗ്രഹിണിക്കും വിരശല്യത്തിനും ഉത്തമമാണ് .കിഴങ്ങുകളിൽ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ഇവ നല്ലൊരു ദാഹശമനി കൂടിയാണ് .കുട്ടികൾക്ക് മൂത്രതടസ്സത്തിന് അരിക്കാടിയിൽ മുത്തങ്ങ അരച്ച്  പുക്കിളിൽ പുരട്ടിയാൽ മൂത്രതടസ്സം മാറിക്കിട്ടും കൂടാതെ കരപ്പൻ പോലെയുള്ള അസുഖങ്ങൾക്ക് മുത്തങ്ങ ,ചിറ്റമൃത് മരമഞ്ഞൾ എന്നിവ അരച്ച് പുറമേ പുരട്ടുന്നത് നല്ലതാണ് .ഉദരരോഗങ്ങൾക്ക് മുത്തങ്ങ അരി ചേർന്ന് അരച്ച അട ചുട്ട് കുട്ടികൾക്ക് നൽകാറുണ്ട്

.കുട്ടികൾക്കും അമ്മമാർക്കും അമൃതാണ് മുത്തങ്ങ.ആയുർവേദത്തിൽ ഏറെ ഔഷധമൂല്യമുള്ള ഒന്നാണ് മുത്തങ്ങാക്കിഴങ്ങ്. വയറിളക്കം തടയുക, ദഹനശേഷി വർദ്ധിപ്പിക്കുക, മുലപ്പാൽ കൂട്ടുക എന്നിവയാണ് ഇതിന്റെ പ്രധാന ഗുണങ്ങൾ.ആരോഗ്യപരമായ ഗുണങ്ങൾദഹനം മെച്ചപ്പെടുത്താൻ: മുത്തങ്ങ കിഴങ്ങ് ഉണക്കിപ്പൊടിച്ചത് തേനിൽ അല്ലെങ്കിൽ മോരിൽ ചേർത്ത് കഴിക്കുന്നത് ദഹനക്കേട്, വയറിളക്കം, വയറുവേദന എന്നിവ മാറ്റാൻ നല്ലതാണ്.കുട്ടികളുടെ ആരോഗ്യത്തിന്: കുട്ടികളിലെ വിശപ്പില്ലായ്മ, വിരശല്യം, വയറുവേദന എന്നിവയ്ക്ക് ഇത് മികച്ചൊരു നാട്ടുപ്രയോഗമാണ്. മൂത്രതടസ്സത്തിന് മുത്തങ്ങ അരച്ച് പുക്കിളിനു ചുറ്റും പുരട്ടാറുണ്ട്.

മുലപ്പാൽ വർദ്ധിപ്പിക്കാൻ: മുത്തങ്ങ അരച്ച് സ്തനങ്ങളിൽ പുരട്ടിയാൽ മുലപ്പാൽ നന്നായി ഉണ്ടാകാൻ സഹായിക്കും. Cyperaceae സസ്യകുടുംബത്തിൽ Cyperus rotundus എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന മുത്തങ്ങ ഹിന്ദിയിൽ Nagarmotha, Motha എന്നീ പേരുകളിലും അറിയപ്പെടുന്നു[2]. സംസ്കൃതത്തിലെ മുസ്ത എന്ന പേരിൽ നിന്നുമാണ്മുത്തങ്ങ എന്നപേര്ഉണ്ടായത്[1] എന്ന് കരുതുന്നു. 36 ഇനം മുത്തങ്ങയെപ്പറ്റി പ്രസിദ്ധ സസ്യശാസ്ത്രജ്ഞനായ ഗ്യാംബെൽ വിവരിച്ചിട്ടുണ്ട്. സംസ്കൃതത്തിലെ മുസ്തകഃ എന്ന പേരിൽ നിന്നാണ്മുത്തൻ കായ അഥവാ മുത്തങ്ങ എന്ന മലയള പദം ഉണ്ടായത്. ഇന്ത്യയിലെ മറ്റു ഭാഷകളിലും സമാനമായ പേരുകളാണ്ഉള്ളത്. സംസ്കൃതം: മുസ്തകഃ, വാരിദം, മുസ്തഃ, ജലധരഃ, അംബുധരഃ, ഘനഃ, പയോധരഃ, കുരുവിന്ദ, ഹിന്ദി:മോഥാ, നാഗരമോഥ, ബംഗാളി: മുതാ തമിഴ്: മുഥകച, കോര.പനി എന്ന അസുഖത്തിന്മുത്തങ്ങയുടെ കിഴങ്ങും പർപ്പടകപ്പുല്ലും കഷായം വച്ചുകഴിച്ചാൽ നല്ലതാണെന്ന് അഷ്ടാംഗഹൃദയത്തിൽ പറയുന്നു[1]. കൂടാതെ മുത്തങ്ങയുടെ കിഴങ്ങ് കഷായം വച്ചുകഴിച്ചാൽ അതിസാരം, ഗുൽമം, ഛർദ്ദി, വയറിനുണ്ടാകുന്ന അസുഖങ്ങൾ എന്നിവ മാറിക്കിട്ടും. മുത്തങ്ങ അരച്ച് സ്തനങ്ങളിൽ പുരട്ടിയാൽ പാൽ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും[1]. കുട്ടികൾക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന്അരിക്കാടിയിൽ മുത്തങ്ങ അരച്ച് പുക്കിളിൽ പുരട്ടിയാൽ മൂത്രതടസ്സം മാറിക്കിട്ടും[1]. കൂടാതെ കരപ്പൻ പോലെയുള്ള അസുഖങ്ങൾക്ക് മുത്തങ്ങ, ചിറ്റമൃത്, മരമഞ്ഞൾ എന്നിവ അരച്ച് പുറമേ പുരട്ടുന്നത് നല്ലതാണ്‌[1]. ഉദരസംബന്ധമായ അസുഖങ്ങൾക്ക് മുത്തങ്ങ അരി ചേർത്ത് അരച്ച് അട ചുട്ട് കുട്ടികൾക്ക് നൽകാറുണ്ട്.

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: