Pages

Tuesday, July 14, 2026

പരസ്പരം കനത്ത നാശം വിതച്ച്‌ ഇറാൻ അമേരിക്ക

 

പരസ്പരം കനത്ത നാശം വിതച്ച്ഇറാൻ

അമേരിക്ക

പരസ്പരം കനത്ത നാശം വിതച്ച്ഇറാൻ അമേരിക്ക സംഘർഷം തുടരുന്നു. ഇറാനിലേക്ക് ആദ്യമായി അമേരിക്ക കടലിലും കരയിലും സൂയിസൈഡ് ഡ്രോണുകള്പ്രയോഗിച്ചു.ബഹ്റൈനിലും കുവൈത്തിലും ജോർദാനിലും ഇറാൻ തിരിച്ചടിച്ചു. ആണവ കേന്ദ്രങ്ങള്ആക്രമിച്ചാല്പ്രത്യാഘാതം ഗുരുതരമാകുമെന്ന് റഷ്യ മുന്നറിയിപ്പ് നല്കി. ഇറാൻ-അമേരിക്ക നേതാക്കള്ക്ക് നേരെയുള്ള കൊലവിളികളും കനക്കുകയാണ്. പരമോന്നത നേതാവിന് നേരെ ആക്രമണം ഉണ്ടായാല്തിരിച്ചടിക്കുള്ള സംവിധാനം ഒരുക്കണമെന്ന് ദേശീയ സുരക്ഷാ കൗണ്സലിനോട് ഇറാൻ വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടു. ഹോർമുസ് തുറക്കാൻ അമേരിക്ക ഹോർമുസ് വിടുകയല്ലാതെ വേറെ വഴിയില്ലെന്ന് ഇറാൻ അറിയിച്ചു. അമേരിക്ക തുടർന്നാല്ലോകത്തെ എണ്ണ, ഗ്യാസ് മേഖലകളില്കൂടുതല്ഗുരുതര സംഭവങ്ങള്ഉണ്ടാകുമെന്നും ഇറാൻ സേന മുന്നറിയിപ്പ് നല്കി.

അതേസമയം, ഇറാൻ ആക്രമണത്തില്മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു എന്ന അഭ്യൂഹം നിഷേധിച്ച്അമേരിക്കൻ സെൻട്രല്കമാൻഡ് രംഗത്തെത്തി. കുവൈത്തില്അമേരിക്കയുടെ HIMARS മിസൈല്താവളം സമ്പൂർണമായി തകർത്തുവെന്ന് ഇറാൻ അവകാശപ്പെട്ടിരുന്നു. ഒമാനുമായി ചേർന്ന് ഹോർമുസ് കൈകാര്യം ചെയ്യാനുള്ള നീക്കം തടഞ്ഞെന്നും ഇറാൻ വ്യക്തമാക്കി. സംഘർഷം മൂർച്ഛിക്കുന്നതിനിടെ അമേരിക്കക്ക് മുന്നറിയിപ്പുമായി റഷ്യയും രംഗത്തെത്തി. ബുഷഹർ ഉള്പ്പടെ ആണവ കേന്ദ്രങ്ങള്ആക്രമിച്ചാല്പ്രത്യാഘാതം ഗുരുതരമാകുമെന്നും ഉടനടി നിർത്തണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഹോർമുസ് തുറക്കാൻ നിശ്ചയിച്ച ഒരു മാസം എന്ന സമയത്തേക്ക് പോലും അമേരിക്ക ക്ഷമ കാണിച്ചില്ലെന്നും റഷ്യ കുറ്റപ്പെടുത്തി.

ഇറാനു മേല്ക്കൈയുണ്ടായിരുന്ന ചെലവു കുറഞ്ഞ സൂയിസൈഡ് ഡ്രോണുകള്അമേരിക്കയും പുറത്തെടുത്തു. പോർവിമാനങ്ങള്ക്കും പടക്കപ്പലുകള്ക്കും പുറമെ കരയിലും കടലിലും സൂയിസൈഡ് ഡ്രോണുകളും പ്രയോഗിച്ചെന്ന് സ്ഥിരീകരിച്ചത് അമേരിക്കൻ സെൻട്രല്കമാൻഡ്. ഖേഷം, സിരിക്, ജസക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിലായി ആയുധ കേന്ദ്രങ്ങളും സ്പീഡ് ബോട്ടുകളും റഡാറുകളും ആക്രമിക്കപ്പെട്ടു. ജോർദാനില്അമേരിക്കയുടെ ആയുധ ഡിപ്പോ, ഇന്ധന സംഭരണികള്‍, ബഹറൈനില്ഡ്രോണ്കമാൻഡ് സെന്റർ, ഹാങ്ങർ, ഹെലിക്കോപ്റ്റർ മെയിന്റനൻസ് കേന്ദ്രം എന്നിവയും കുവൈത്തിലെ താവളങ്ങളും ആഖ്രമിച്ചെന്ന് ഇഖാന്റെ അവകാശ വാദം. ബന്ദർ അബ്ബാസില്അമേരിക്കയുടെ ലുകസ് ഡ്രോണ്തകർത്തു. കഴിഞ്ഞ ബുഷഹർ ആണവ നിലയത്തിന് സമീപം ആക്രമണം നടന്നതില്റഷ്യ ഇടപെട്ടു. പ്രത്യാഘാതം ഇറാനില്നില്ക്കില്ലെന്ന് മുന്നറിയിപ്പ്. അമേരിക്കൻ പ്രസിഡണ്ട് ഡോണള്ഡ് ട്രംപിനെതിരായ വധശ്രമ വിവാദങ്ങള്ക്ക് പിന്നാലെ പോർവിളി കനക്കുകയാണ്.

Prof. John Kurakar

 

 

 

.

No comments: