കിടനാശിനി കഴിച്ച് ജീവിതം
അവസാനിപ്പിച്ചവർ
കിടനാശിനി കഴിച്ച മൂന്നുപേരും കണ്ണ് പോയി പോയി, ഒരാൾ മരണത്തോടെ മല്ലിടുന്നു .ളാക്കാട്ടൂരിലെ ചിറപ്പുറത്ത് വീട്ടിൽ ഇനി അവശേഷിക്കുന്നത് 12 വയസ്സുള്ള മകൻ അലൻ മാത്രം! അലൻ മരണത്തോടെ മല്ലടിച്ച് ആശുപത്രിയിൽ തുടരുന്നു.സാമ്പത്തിക പ്രശ്നത്തെ തുടർന്ന് ഒരു കുടുംബത്തിലെ നാലു പേർ കീടനാശിനി കഴിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചതിന് പിന്നാലെ ഇന്നലെ പിതാവും മരിച്ചുകോട്ടയം, ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് വീട്ടിൽ തോമസ് എബ്രാഹമാണ് (ജോബി -50 ) ഇന്നലെ വൈകീട്ടോടെ ഈ ലോകത്ത് നിന്ന് വിട പറഞ്ഞത് .കഴിഞ്ഞ ദിവസം ജോബിയുടെ ഭാര്യ ജോസ്ന (42) യും പ്ലസ്ടുവിന് പഠിക്കുന്ന മകൾ മരിയ തെരേസ തോമസും (17) ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
മകൻ അലന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു. 12 വയസുള്ള ആ ബാലന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ അക്ഷീണശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.കിടനാശിനി ഉള്ളിൽ ചെന്ന നിലയിൽ കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഈ നാലംഗ കുടുംബാഗങ്ങളെ പ്രവേശിപ്പിച്ചത്.കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം.
തോമസ് കർഷകനാണ്. ജോസ്ന കൂരോപ്പട സർവ്വീസ് സഹകരണ ബാങ്കിലെ താൽക്കാലിക ജോലിക്കാരിയും.ജോസ്നയുടെ പേരിൽ ഒരു ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് വിഷയത്തിൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടായതായാണ് വിവരം!ഇത്രയും സാമ്പത്തിക ബാധ്യത വരാൻ കാരണം സഹകരണ ബാങ്കിലെ ചില ഉദ്യോഗസ്ഥരുടെ ചതിയായിരുന്നു എന്ന ആക്ഷേപവും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.മരിക്കുന്നതിനു മുമ്പ് ജോസ്ന ഒരു കത്തെഴുതി വെച്ചിരുന്നു എന്നും അതിൽ എല്ലാ കാര്യങ്ങളും സൂചിപ്പിച്ചിട്ടുണ്ട് എന്നും അത് പോലീസിന് കിട്ടിയിട്ടുണ്ട് എന്നുെമൊക്കെയാണ് കേൾവി.ചില പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളുടെ പേരുകളും ഇതിൽ പരാമർശിക്കുന്നുണ്ട് എന്ന വിവരവും പുറത്തു വരുന്നുണ്ട്. മരണം ഒരു സാമൂഹ്യ പ്രശ്നവും അവസാനിപ്പിക്കുന്നില്ല '

No comments:
Post a Comment