വിയറ്റ്നാമിൽ ടൂറിസ്റ്റുകൾ സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് കൊട്ടാരക്കര വിക്ടറി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയും ഭാര്യയും മരിച്ചു
ദുഃഖത്തോടെയാണ് വിയറ്റ്നാമിൽ ടൂറിസ്റ്റുകൾ സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് കൊട്ടാരക്കര വിക്ടറി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയും ഭാര്യയും മരിച്ചു എന്ന വാർത്ത ശ്രവിച്ചത് . മരിച്ച കൊട്ടാരക്കര ആവിയോട് കുടുംബാംഗമായ ചെറിയാൻ തോമസ് എൻറെ സുഹൃത്തും വിദ്ധാർത്ഥിയുമാണ് . ചെറിയാൻ തോമസും ഭാര്യ ലൗലി തോമസും ഒരു കമ്പനിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിനോദയാത്രയ്ക്കിടെയാണ് ഈ അപ്രതീക്ഷിത ദുരന്തം സംഭവിച്ചതെന്നത് വേദന ഇരട്ടിയാക്കുന്നു. എപ്പോഴും സൗഹൃദവും സ്നേഹവും നിറഞ്ഞ പെരുമാറ്റത്തിലൂടെ എല്ലാവരുടെയും മനസ്സിൽ ഇടം നേടിയിരുന്ന ചെറിയാൻ തോമസിൻറെയും ലൗലി തോമസിൻറെയും വേർപാട് കുടുംബത്തിനും നാടിനും തീരാനഷ്ടമാണ്. ചെറിയാൻ തോമസ് നിരവധി സാമൂഹ്യ സാംസ്ക്കാരിക സംഘടനകളിൽ പ്രവർത്തിച്ചിരുന്നു . കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് എന്ന ചാരിറ്റി സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നുവിയറ്റ്നാമിലെ ഏറ്റവും വലിയ വിനോദസഞ്ചാര ദ്വീപായ ഫൂ ക്വോക്കിന് (Phu Quoc) സമീപം ഇന്ത്യൻ ടൂറിസ്റ്റുകൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് 15 ഓളം പേർ മരണപ്പെട്ടു. ഒരു സ്വകാര്യ മൊബൈൽ ഫോൺ കമ്പനിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ 32 ഇന്ത്യൻ വിനോദസഞ്ചാരികളും 4 ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. ഹോൺ മേ റൂട്ട് ദ്വീപിന് സമീപം ശക്തമായ തിരമാലകളിൽ പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ സമീപത്തുണ്ടായിരുന്ന മറ്റ് ടൂറിസ്റ്റ് ബോട്ടുകളും തുടർന്ന് വിയറ്റ്നാം കോസ്റ്റ് ഗാർഡും നേവിയും അതിവേഗം രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽപ്പെട്ട 21 പേരെ അതിസാഹസികമായി രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരും ബോട്ടിനുള്ളിൽ കുടുങ്ങിപ്പോയതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ കടുത്ത അനുശോചനം രേഖപ്പെടുത്തുകയും, വിയറ്റ്നാമിലെ ഇന്ത്യൻ എംബസി അധികൃതർ സ്ഥലത്തെത്തി ആവശ്യമായ അടിയന്തര സഹായങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു .മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനും ദുഃഖിതരായ കുടുംബത്തിന് ആവശ്യമായ എല്ലാ കോൺസുലർ സഹായങ്ങളും ലഭ്യമാക്കുന്നതിനും ഇന്ത്യൻ എംബസി സത്വര നടപടി സ്വീകരിക്കുമെന്ന് അംബാസിഡർ എം.പിയെ അറിയിച്ചു.
ആദരാഞ്ജലികളോടെ
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment