നിയമ സഭയിൽ വി.ഡി സതീശൻ കൊടുങ്കാറ്റായി മാറി
പ്രതിപക്ഷത്തിനു ഒരു കാരണവശാലും പ്രതിരോധിക്കാനാവില്ല .ഒരു സങ്കീർണ്ണമായ വിഷയത്തിന്റെ അല്ലെങ്കിൽ പ്രതിസന്ധിയുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കുന്നതിനായി ഗവൺമെന്റുകളോ മറ്റ് ആധികാരിക സ്ഥാപനങ്ങളോ പുറത്തിറക്കുന്ന സമഗ്രമായ നയരേഖയാണ് ധവളപത്രം (White Paper). വിപ് ഡി സതീശൻ ധവളപത്രം സഭയുടെ മേശപ്പുറത്ത് വച്ചു .സംസ്ഥാനം ഇതുവരെ കാണാത്ത വിധമുള്ള അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ധവളപത്രം അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്ന തീരുമാനങ്ങളാണ് മുൻ സർക്കാർ കൈക്കൊണ്ടതെന്ന് ആരോപിച്ച മുഖ്യമന്ത്രി, മുൻ സർക്കാരിന്റെ കാലത്ത് നിയമിച്ച മുഴുവൻ ബോർഡ്, കോർപറേഷൻ ചെയർമാന്മാരെയും മാറ്റാൻ സർക്കാർ തീരുമാനിച്ചതായും അറിയിച്ചു. ധവളപത്രം അവതരിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രഖ്യാപിച്ച പദ്ധതികൾക്കായി വകയിരുത്തിയ 35,000 കോടി രൂപയിൽ 15,000 കോടി രൂപ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്ലാൻ ഫണ്ടിൽ 20,500 കോടി രൂപയുടെ വലിയ കുറവാണുള്ളത്. ഫണ്ട് ലഭിക്കുമെന്ന അമിതവും തെറ്റായതുമായ കണക്കുകൂട്ടലിൽ പദ്ധതികൾ ആവിഷ്കരിച്ചതാണ് സംസ്ഥാനത്തെ ഈ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. ട്രഷറി ബാലൻസ് കണക്കുകൾ പെരുപ്പിച്ചു കാട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുൻ സർക്കാർ ശ്രമിച്ചതെന്നും, ഇത് നിലവിലെ സർക്കാരിന് മേൽ വലിയ അധിക ബാധ്യതയാണ് അടിച്ചേൽപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
ധനകാര്യ വകുപ്പിനെപ്പോലും അറിയിക്കാതെ പ്രവർത്തിക്കുന്ന പ്രത്യേക സാമ്രാജ്യമായി കിഫ്ബി മാറിയെന്ന് മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. വരുമാനം നൽകുന്ന ഒരൊറ്റ പദ്ധതി പോലും കിഫ്ബി വഴി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും, പ്രാദേശിക സന്തുലിതാവസ്ഥ ഒട്ടും പരിഗണിക്കാതെ പണം ചെലവഴിച്ചതിലൂടെ വലിയ വികസന അസമത്വമാണ് സംസ്ഥാനത്ത് രൂപപ്പെട്ടതെന്നും അദ്ദേസതീശനെയാണ് ചെലവ് ദേശീയ ശരാശരിയേക്കാൾ താഴെയാണെന്നും അദ്ദേഹം വിശദീകരിച്ചു.ഗുരുതര ധന പ്രതിസന്ധി കടബാധ്യത 5,07 ലക്ഷം കോടിയാണ് . സർവത്ര കടമാണ് . 2, ഡി എഫ് അധികാരം ഒഴിയുമ്പോൾ ഖജനാവിൽ 2,211 കോടി , സർക്കാരിന്റെ സാമ്പത്തിക ബാധ്യത 48,733 കോടി . സിപി എം ഭയപെടുന്നത് മുഖ്യമന്തി വി ഡി സ. ഞങ്ങൾ അധികാരത്തിൽ വന്നിരിക്കുന്നത് നിങ്ങളുടെ നയം നടപ്പിലാക്കാനല്ല . മുഖ്യമന്തി കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചു .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment