.
മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ ചരിത്ര സെമിനാർ
മലങ്കര സഭയുടെ ചരിത്രത്തിൽ നിർണായക വഴിത്തിരിവായി മാറിയ മുളന്തുരുത്തി സുന്നഹദോസ് (1876) നടന്നിട്ട് 150 വർഷങ്ങൾ പൂർത്തിയാകുന്ന ഈ വേളയിൽ, ആ മഹത്തായ ചരിത്രസംഭവത്തെ സ്മരിച്ച് 2026 ജൂൺ 28-ന് മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ ചരിത്ര സെമിനാർ നടത്തപ്പെടുന്നു. മലങ്കര സഭയുടെ മുൻ വൈദീക ട്രസ്റ്റിയും ചരിത്ര പണ്ഡിതനുമായ വന്ദ്യ.ഡോ. എം.ഒ.ജോൺ അച്ചൻ സെമിനാർ നയിക്കുന്നതാണ്.
വിശ്വാസത്തിന്റെയും , പാരമ്പര്യത്തിന്റെയും സംരക്ഷണത്തിനായി ചേർന്ന മുളന്തുരുത്തി സുന്നഹദോസ് മലങ്കര സഭയുടെ ചരിത്രത്തിൽ അക്ഷരാർത്ഥത്തിൽ ഒരു നാഴികക്കല്ലായിരുന്നു. പരിശുദ്ധ സഭയുടെ ഭരണക്രമത്തിനും വിശ്വാസ പാരമ്പര്യത്തിനും ശക്തമായ അടിത്തറ പാകിയ ഈ മഹായോഗത്തിന്റെ 150-ാം വാർഷികം, ചരിത്രത്തെ ഓർക്കുന്നതിനൊപ്പം ഭാവിതലമുറകൾക്ക് വിശ്വാസത്തിന്റെ മൂല്യങ്ങൾ പകർന്നു നൽകുന്നതിനുള്ള ഒരു അവസരം കൂടിയാണ്
No comments:
Post a Comment