മലങ്കരസഭയിൽ മിന്നി മറഞ്ഞ നക്ഷത്രം
"ഭാഗ്യ സ്മരാണാർഹനായ ഔഗേൻ മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത
മലങ്കര പിതാക്കന്മാരെയും,സഭയെയും മലങ്കര മക്കളെയും ഒരു
പൊലെ സ്നേഹിച്ച് വളരെ പെട്ടെന്ന് ഒരു മിന്നായം പൊലെ പറന്നു പോയ മെത്രാപ്പോലീത്തയാണ് ഔഗേൻ മാർ
ദിവന്നാസിയോസ് തിരുമേനി
ഒരിക്കൽ പരിചയപ്പെട്ടവരുടെ ഹൃദയങ്ങളിൽ സ്നേഹതാളം സൃഷ്ട്രിച്ച് ആത്മിയബന്ധം നിലനിർത്തുവാൻ ശ്രദ്ധിച്ചിരുന്ന തിരുമേനി
ദൗത്യങ്ങൾ ഏറ്റെടുത്ത് ഉൾക്കാഴ്ചയോടെ ചെയ്യതു തീർക്കാൻ തീവ്രത കാട്ടിയിരുന്ന പുരോഹിത ശ്രേഷ്ഠനായിരുന്നു സക്കറിയ പെരാങ്ങാട്ടച്ചൻ
1955 July 1ന് റാന്നിയിലെ വൈദിക പര്യമ്പരമുള്ള പേരങ്ങാട്ട് കുടുബത്തിൽ മത്തായി, സറാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ബിനോയ് എന്ന ഓമന
പേരിൽ എല്ലാവർക്കും പ്രിയങ്കരനായി വളർന്നു.
മുക്കാലിമൺ St.George ഇടവകയിൽ നിന്നും ഭവനത്തിൽ നിന്നും ലഭിച്ച പരിശീലന കെണ്ട് ചെറുപ്പം മുതലെ ആത്മീയ കര്യങ്ങളിലും സഭ കര്യങ്ങളിലും വളരെ സജീവമായ പങ്കാളിത്വം പ്രകടിപ്പിച്ചിരുന്നു.
പഠനത്തിലും ബഹുമിടുക്കനായിരുന്ന ബിനോയ് ഉന്നത നിലയിൽ ഊർജ്ജതന്ത്രത്തിൽ ബിരുദവും ചരിത്രത്തിൽ PG യും നേടി
പിതൃ സഹോദരൽ വന്ദ്യ
P. M. മാത്യു അച്ചന്റെ വഴി തെരഞ്ഞുടുത്തു 1980 ൽ കോട്ടയം വൈദിക സെമിനാരി പഠനം പൂർത്തികരിച്ചത് സെമനാരിയിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയായി അണ്
1979 May 21ന് ശെമ്മാശ പട്ടവും 1980 Aug 30ന് കശീശ പട്ടവും തന്റെ ഗുരുവും വഴികാട്ടിയുമായിരുന്ന പരിശുദ്ധ മാത്യൂസ് പ്രഥമൻ കാതോലിക്കാബാവയിൽ നിന്നാണ് സക്കറിയ അച്ചൻ സ്വീകരിച്ചത് ആ
പരിശുദ്ധ പിതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി 16 വർഷം അച്ചൻ പ്രവർത്തിച്ചു എന്നത് അച്ച ന്റെ പ്രവർത്തന മികവിന്റെയും ഭരണനൈപുണ്യത്തിന്റെയും പരിശുദ്ധ പിതാവ് മാത്യുസ് പ്രഥമൻ ബാവായുടെ മനസ്സാക്ഷി സൂക്ഷിപ്പിന്റെ വിശ്വസ്തതൻ എന്നതിന്റെയും ഉത്തമ ഉദാഹരണങ്ങളുമാണ്
പരിശുദ്ധ ബാവായോടൊപ്പം വത്തിക്കാൻ സന്ദർശിച്ചതും യാത്രാവിവരണം റോമിലേക്ക് എന്ന പരമ്പരയിൽ എഴുതിയത് ആ കാലഘട്ടത്തിൽ വളരെ പ്രശംസ പിടിച്ചു പറ്റിയിരുന്നു
പരി. മാത്യുസ് പ്രഥമൻ ബാവായുടെ കാലത്ത് നിർണ്ണായക സ്വധീനം അച്ചന് ഉണ്ടായിരുന്നെങ്കിലും വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയോ മനസാക്ഷിയ്ക്കും സത്യ സന്തതക്കും നിരക്കാത്ത ഒരു കര്യത്തിലും സഖറിയ അച്ചൻ ഇടപ്പെട്ടിരുന്നില്ല എന്നത് വളരെ ശേഷ്ടതയോടെ പറയേണ്ടതും ഇന്നത്തെ ഭരണ സംവിധാനത്തിന്റെ അകതളങ്ങളിൽ ഉള്ളവർ മാതൃകയാക്കേണ്ടതുമായ കര്യമാണ്.
ദേവലോകം കാതോലിക്കേറ്റ് അരമന മനേജർ, വള്ളികാട് ദയറ
മനേജർ, കോട്ടയം സെട്ര റൽ
ഭദ്രാസന സെക്രട്ടറി, പിരുമേട് MBE College Resident Manager എന്നി നിലകളിൽ ഉള്ള പ്രവർത്തന മികവ് മലങ്കര സഭ
ചരിത്ര രേഖകളിൽ എന്നും സ്വർണ്ണലിപികളിൽ തെളിഞ്ഞു നിൽക്കുന്ന അടയാളങ്ങളാണ്
1992 Dec 5 ന് പരി.
മാത്യൂസ് ദ്വിതിയൻ കാതോലിക്കാ ബാവാ സഖറിയാച്ചനെ ഔഗേൻ എന്ന പേരിൽ റമ്പാനാക്കി
2005 March 5 നും മെത്രാപ്പോലിത്തായും ആയി.
50-ാം ജന്മദിനത്തിൽ 2005 July 1ന് ഇടുക്കി ഭദ്രാസന ഭരണ
ചുമതലഏറ്റെടുത്തു, ഏതുകാര്യവും നടപ്പിലാക്കാൻ പ്രത്യേകമായൊരു വൈഭവം ഉണ്ടായിരുന്ന തിരുമേനി ഇടുക്കിയിലെ പിന്നോക്കാവസ്ഥയിലുള്ള 17 പള്ളികളുടെ നിർമ്മാണത്തിന് തുടക്കമിട്ടു രണ്ടു വർഷത്തിനുള്ളിൽ തന്നെ പലതിന്റെയും പണി പൂർത്തീകരിച്ചു
ഒരു സ്ഥിരോൽസാഹിയായിരുന്ന തിരുമേനി തന്റെ അവസാന യാത്രയിൽ പോലും ഇടുക്കിയിലെ വിദ്യാർത്ഥികൾക്ക് സമ്മാനിക്കാനുള്ള പാഠപുസ്തകങ്ങളും പഠന
സാമഗ്രികളും ആയിരുന്നു കൂടെ കൂട്ടിയിരുന്നത് 2007 June 6 ലെ
ആ യാത്രയിൽ തിരുമേനി ഈ
ലോകവാസം വെടിഞ്ഞു
June 7 ന് അനേകം വിശ്വാസികളുടെയും, ജനങ്ങളുടെയും,വൈദികരുടെയും സാന്നിദ്ധത്തിൽ സഭയിലെ അഭിവന്ദ്യ തിരുമേനിമാരുടെ കർമികത്വത്തിൽ വള്ളി കാട് ദയറയിൽ കബറടക്ക ശുശ്രുഷ നടന്നു.
Prof. John Kurakar

No comments:
Post a Comment