Pages

Sunday, June 7, 2026

സലികുമാറിന്റെ ചിരിയും ആ ചിരിയുടെ പിന്നിലെ വേദനയും

 

സലികുമാറിന്റെ  ചിരിയും  ആ  ചിരിയുടെ പിന്നിലെ വേദനയും

 

സലികുമാറിന്റെ  ചിരിയും  ആ  ചിരിയുടെ പിന്നിലെ വേദനയാണ്. മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ആ മനുഷ്യന്‍, അതേ മലയാളിയുടെ ഹൃദയം നിശബ്ദമായി പൊട്ടിച്ച നടനും ആയിരുന്നു.'ചിലര്‍ സംസാരിക്കുമ്പോള്‍ സമയം പോകും; ചിലര്‍ സംസാരിക്കുമ്പോള്‍ നമ്മളാണ് മാറിപ്പോകുന്നത്. സലിം കുമാര്‍ അങ്ങനെയൊരു മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒരു സാധാരണ മനുഷ്യന്റെ മണം ഉണ്ടായിരുന്നു. അനുഭവങ്ങളുടെ ചൂട് ഉണ്ടായിരുന്നു.ചിരിപ്പിച്ചുകൊണ്ട് ഏറ്റവും കഠിനമായ സത്യങ്ങള്‍ പറയാന്‍ കഴിയുന്ന അപൂര്‍വ മനുഷ്യന്‍. വ്യക്തമായ  നിലപാടുകൾ ഉള്ള  വ്യക്തിയായിരുന്നു , തൻറെ  നിലപ്പാട്‌ ഉറക്കെ  പ്രഖ്യാപിച്ച  മനുഷ്യനായിരുന്നു , അവസാന നാളുകളിൽ  മരണത്തെ മുന്നിൽ കണ്ട മനുഷ്യനായിരുന്നു .മലയാള സിനിമയിലെ ഒരു വിപ്ലവമായിരുന്നു സലിം കുമാര്‍. ഒരു ഹാസ്യനടന്‍ എന്ന ചുരുക്കപ്പേരില്‍അടച്ചുപൂട്ടാന്‍ ശ്രമിച്ച വ്യവസ്ഥയെ തന്റെ അഭിനയത്തോടെ അദ്ദേഹം തകര്‍ത്തു. ഇന്ത്യയിലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി അദ്ദേഹം തെളിയിച്ചത്, കലാകാരനെ അളക്കാന്‍ സിനിമാ ലോകം നിര്‍മ്മിച്ച ശ്രേണികളും ചട്ടങ്ങളും മതിയാകില്ല എന്നതാണ്.

സലിം കുമാര്‍ എന്നത് ദേശീയ പുരസ്‌കാര ജേതാവോ മഹാനടനോ മാത്രം അല്ല. ജീവിതത്തെ അത്രമേല്‍ സ്‌നേഹിച്ച ഒരാളാണ്. സമൂഹത്തിലെ അനീതികളോട് മിണ്ടാതിരിക്കാന്‍ കഴിയാത്ത ഒരാളാണ്. രാഷ്ട്രീയ ബോധ്യങ്ങളോടെ നിലപാട് പറഞ്ഞ ഒരാളാണ്. ജനങ്ങളുടെ വേദന തന്റെ ഉള്ളിലൂടെ കടത്തിവിട്ട ഒരാളാണ്.ഇന്ന് അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍, മലയാളിയുടെ മനസില്‍ ചില മനുഷ്യര്‍ക്ക് മരണമില്ലെന്ന് വീണ്ടും മനസിലാകുന്നു. അവര്‍ ജീവിക്കുന്നത് സിനിമകളിലല്ല - നമ്മളില്‍ ആണ്.നമ്മളെ ചിരിപ്പിച്ച നിമിഷങ്ങളിലും, ആരും കാണാതെ നമ്മള്‍ കരഞ്ഞ രാത്രികളിലും, ജീവിതം കൈവിടരുത് എന്ന് നമ്മളോട് പറഞ്ഞ നിശബ്ദ ധൈര്യത്തിലുമാണ് അവര്‍ ജീവിക്കുന്നത്.സലിം കുമാര്‍ അങ്ങനെയൊരു ഓര്‍മ്മയാണ്. ഒരിക്കലും അവസാനിക്കാത്ത ഒരു സാന്നിധ്യം.

 

പ്രൊഫ , ജോൺ കുരാക്കാർ

No comments: