മലയാള സിനിമയിൽ നർമ്മത്തിന് പുതിയ ഭാവങ്ങൾ നൽകിയ നടൻ സലിം കുമാർ വിടവാങ്ങി.
ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾക്ക് അർഹനായി.അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 2013 ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം നേടി.കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്കാരത്തിന്
അർഹനായി. 2013 ൽ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കി.എറണാകുളം ചിറ്റാറ്റുകരയിൽ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബർ 10 നായിരുന്നു ജനനം. പേരു കേട്ടാൽ മതം തിരിച്ചറിയേണ്ട എന്നു കരുതി അച്ഛൻ ഇട്ട പേരാണു സലിം.സ്കൂളിൽ ചെന്നപ്പോൾ അധ്യാപിക നിർബന്ധിച്ചാണ് കുമാർ എന്നു കൂടി ചേർത്തു സലിംകുമാർ ആക്കിയത്.
മാല്യങ്കര എസ്എൻഎം കോളജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. സിനിമാനടൻ ആകണം എന്ന മോഹം സഫലമാക്കാൻ ഡിഗ്രിക്കു മഹാരാജാസ് കോളജിൽ ചേർന്നു. സ്കൂൾ കാലഘട്ടത്തിൽ മിമിക്രി അവതരിപ്പിച്ചു തുടങ്ങിയെങ്കിലും കോളജിൽ പഠിക്കുമ്പോഴാണു മത്സരങ്ങളിൽ പങ്കെടുത്തത്.സലിംകുമാർ, എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ 3 തവണ തുടർച്ചയായി ഒന്നാം സ്ഥാനം കിട്ടി. കൊച്ചിൻ കലാഭവൻ, സാഗർ തുടങ്ങിയ ട്രൂപ്പുകളിലൂടെ വേദികളിലും സജീവമായി.
സുനിതയെ 1996 സെപ്റ്റംബർ 14ന് ജീവിതസഖിയാക്കിയ സലിംകുമാറിന് വിവാഹപ്പിറ്റേന്ന് സിനിമയിലേക്കുള്ള ആദ്യ വിളിയെത്തി. ‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് ആദ്യ ചിത്രം. 2000ൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം എന്ന സൂപ്പർഹിറ്റ് ചിത്രം ജീവിതം മാറ്റി. ഹാസ്യതാരമായാണു തുടങ്ങിയതെങ്കിലും പിന്നീട് ആഴമുള്ള കഥാപാത്രങ്ങൾ കിട്ടി. കല്യാണരാമൻ, സിഐഡി മൂസ, മായാവി, മീശ മാധവൻ, തിളക്കം, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, ചെസ് എന്നിവ ഉൾപ്പെടെ മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ചു. 3 തമിഴ് സിനിമകളിലും ഒരു ഒഡിയ സിനിമയിലും സലിംകുമാർ അഭിനയിച്ചു.
1996-ൽ ഇഷ്ടമാണു നൂറുവട്ടം എന്ന സിനിമയിലൂടെ ക്യാമറയ്ക്ക് മുമ്പിലെത്തിയ സലിംകുമാർ മലയാളത്തിലെ മുൻനിര കോമഡി താരമായി വളർന്നത് കഠിന പ്രയത്നത്തിലൂടെയാണ് . കംപാർട്ട്മെന്റ് , ദൈവമേ കൈതൊഴാം കെ കുമാറാകണം, കറുത്ത ജൂതൻ എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് .തെങ്കാശിപ്പട്ടണം, ഹരിഹരൻ പിള്ള ഹാപ്പിയാണ് , ഈ പറക്കും തളിക, സി ഐ ഡി മൂസ, കല്യാണരാമൻ, പുലിവാൽ കല്യാണം, മീശ മാധവൻ , മായാവി , ചട്ടമ്പിനാട് , ക്യൂൻ , ജനഗണമന എന്നിങ്ങനെ ഒട്ടേറെ സിനിമകളിലൂടെ അദ്ദേഹം മലയാളി പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റി . സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ അഭിനയശൈലി ട്രോളുകളായും
മീമുകളായും ആഘോഷിക്കപ്പെട്ടു .
2004-ൽ പെരുമഴക്കാലം എന്ന സിനിമയിലെ സലിംകുമാറിന്റെ അഭിനയം നിരൂപകപ്രശംസ നേടി. 2005-ൽ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിൽ അവതരിപ്പിച്ച അച്ഛൻ കഥാപാത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം അദ്ദേഹം സ്വന്തമാക്കി. കുട്ടിയായിരിയ്ക്കുമ്പോൾ ഗായകനാകാനായിരുന്നു ആഗ്രഹമെങ്കിലും എത്തിപ്പെട്ടത് മിമിക്രി രംഗത്തായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ ബി എ പഠനകാലത്ത് സലിംകുമാർ മിമിക്രിയിൽ മൂന്നുതവണ യൂണിവേഴ്സിറ്റി വിജയിയായി. കൊച്ചിൻ കലാഭവനിൽ എത്തിയതോടെ കേരളത്തിലെ പ്രധാന മിമിക്രിതാരങ്ങളിൽ ഒരാളായി മാറി.
തുടർന്ന് നാല് വർഷത്തോളം ഏഷ്യാനെറ്റിൽ കോമിക്കോള എന്ന ജനപ്രിയ കോമഡി പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. പ്രൊഫഷണൽ നാടക ട്രൂപ്പായ ആരതി തിയ്യേറ്ററിലും സലിംകുമാർ അംഗമായിരുന്നു.
രാവിലെ എട്ട് മണിക്ക് സലിം കുമാറിന്റെ മൃതദേഹം അമൃത ആശുപത്രിയില്‍ നിന്ന് പറവൂര്‍ ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോയി ,പറവൂർ ടൗൺ ഹാളിൽ ഇന്ന് കാലത്ത് ( ഞായറാഴ്ച്ച ) ഒൻപതു മണി മുതൽ പൊതു ദർശനം ഉണ്ടായിരിക്കുന്നതാണെന്ന് "അമ്മ" ഭാരവാഹികൾ അറിയിച്ചു . അതിനു ശേഷം വീട്ടിലേക്ക് കൊണ്ടുപോകും .മലയാളിയുടെ ദൈനംദിന ജീവിതത്തിലെ വിഷാദങ്ങൾ പോലും ഒരുപുഞ്ചിരിയാക്കി മാറ്റാൻ കഴിഞ്ഞ അപൂർവ കലാകാരനായിരുന്നു സലിം കുമാർ. ഒരു ഹാസ്യതാരം എന്ന വിശേഷണത്തിനപ്പുറം, മനുഷ്യന്റെ നിസ്സഹായതയും ജീവിതത്തിന്റെ ആഴങ്ങളുമെല്ലാം അഭിനയത്തിന്റെ സൂക്ഷ്മതയോടെ പകർത്തിയ അതുല്യ പ്രതിഭ.
ഒരു തലമുറയുടെ ചിരിയിലും ഓർമ്മകളിലും കുടുംബസംഭാഷണങ്ങളിലും സലിം കുമാറിന്റെ സാന്നിധ്യം എന്നുമുണ്ടാകും. നർമ്മത്തിന്റെ നിറവിൽ അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങൾ കാലാതീതമായി മലയാളികളുടെ മനസ്സിൽ ജീവിച്ചുകൊണ്ടിരിക്കും.ഇന്ന് ആ ചിരിയുടെ പെരുമഴ നിലച്ചെങ്കിലും, അദ്ദേഹം പകർന്ന സന്തോഷത്തിന്റെ നനവ് ഈ മണ്ണിൽ ഒരിക്കലും വറ്റില്ല. മന്ത്രിമാർ രാഷ്ട്രീയ നേതാക്കൾ കലാകാരന്മാർ
,കലാ പ്രവർത്തകർ തുടങ്ങി ആയിരകണക്കിന് ആളുകൾ അന്ത്യോപചാരം അർപ്പിക്കാൻ ഹാളിലും വി വീട്ടിലും മറ്റും എത്തിക്കൊണ്ടിരിക്കുന്നു , പറവൂരിൽ നിന്ന് ഇന്ത്യയുടെ നെറുകയിൽ എത്തിയ വ്യക്തിയാണ് അദ്ദേഹം .മലയാളികൾക്ക് അദ്ദേഹം അതിജീവനത്തിന്റെ പ്രതീകമാണ് . മുഖം നോക്കാതെ തന്റെ നിലാട് ഉറക്കെ പറയുന്ന വ്യക്തിയായിരുന്ന അദ്ദേഹം . അദ്ദേഹം കൊളുത്തിവിട്ട ചിരി ഒരിക്കലും അവസാനിക്കില്ല . അതുല്യ നാടന് ആദരാഞ്ജലികൾ
പ്രൊഫ് ജോൺ കുരാക്കാർ




No comments:
Post a Comment