NATIONAL TECHNOLOGY DAY-MAY 11
ദേശീയ സാങ്കേതികവിദ്യാ ദിനം
National Technology Day
is observed in India on May 11 to celebrate the country’s landmark scientific
and technological achievements, particularly the historic 1998 Pokhran nuclear
tests. First declared in 1999, the day honors researchers, engineers, and innovators
who drive self-reliance and progress across various sectors.
As India marks National
Technology Day 2026 under the theme “Responsible Innovation for Inclusive
Growth,” the spotlight is firmly on how technology can drive meaningful
progress while remaining ethical, accessible, and sustainable. From artificial
intelligence and cybersecurity to digital public infrastructure and deep-tech
innovation, industry leaders believe the next phase of technological
advancement must prioritise people alongside profits. Responsible innovation
today is not just about creating cutting-edge solutions, but ensuring they
empower communities, bridge digital divides, strengthen trust, and contribute
to equitable growth. In this special feature, technology experts share their
perspectives on how India can build a future where innovation remains
inclusive, secure, and socially impactful.
ദേശീയ സാങ്കേതികവിദ്യാ ദിനത്തിൽ രാജ്യത്തെ ശാസ്ത്രീയ സമൂഹത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1998-ലെ പൊഖ്റാൻ ആണവ പരീക്ഷണങ്ങളെ ഇന്ത്യയുടെ ശാസ്ത്ര മികവും അചഞ്ചലമായ പ്രതിബദ്ധതയും പ്രകടമാക്കിയ നാഴികക്കല്ലെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.1998-ൽ പൊഖ്റാനിൽ നടന്ന വിജയകരമായ പരീക്ഷണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും അഭിമാനത്തോടെ ഓർക്കുന്നു. പുരോഗതിയിലെ നാഴികക്കല്ലായി മാറിയ ആ നിമിഷം ഇന്ത്യയുടെ ശാസ്ത്രീയ മികവും അചഞ്ചലമായ പ്രതിബദ്ധതയും പ്രതിഫലിപ്പിച്ചു.' -സാങ്കേതികവിദ്യാ ദിനത്തിലെ എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു. സ്വയം പര്യാപ്ത ഇന്ത്യയുടെ നെടുംതൂണാണ് സാങ്കേതികവിദ്യയെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, നൂതനമായ കണ്ടുപിടിത്തങ്ങൾ വളർച്ചയെ നയിക്കുകയും അവസരങ്ങൾ വികസിപ്പിക്കുകയും സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അഭിപ്രായപ്പെട്ടു.രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും സംഭാവന നൽകുന്ന കഴിവുകളെ പിന്തുണയ്ക്കുന്നതിലും ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിലും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്വയം പര്യാപ്ത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ സാങ്കേതികവിദ്യ ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്നു. ഇത് നൂതന കണ്ടുപിടിത്തങ്ങളെ ത്വരിതപ്പെടുത്തുകയും അവസരങ്ങൾ സൃഷ്ടിക്കുകയും വിവിധ മേഖലകളിലുള്ള രാജ്യത്തിന്റെ വളർച്ചയ്ക്ക് സംഭാവനകൾ നൽകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
1999-ൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയാണ് ദേശീയ സാങ്കേതിക ദിനം ആഘോഷിക്കുന്നതിന് തുടക്കം കുറിച്ചത്. 1998 മെയ് മാസത്തിൽ പൊഖ്റാൻ പരീക്ഷണങ്ങൾ വിജയകരമായി നടത്തുകയും ഇന്ത്യയുടെ ശാസ്ത്രീയ-സാങ്കേതിക പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്ത ഇന്ത്യൻ ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ
സാങ്കേതിക വിദഗ്ധർ എന്നിവരെ ആദരിക്കുന്നതിനായിരുന്നു ഇത്. അതിനുശേഷം,ഓരോ വർഷവും മെയ് 11-ന് രാജ്യം ദേശീയ സാങ്കേതികവിദ്യാ ദിനം ആചരിക്കുന്നു.
1998 മെയ് മാസത്തിൽ രാജസ്ഥാനിലെ ഇന്ത്യൻ സൈന്യത്തിന്റെ പൊഖ്റാൻ ടെസ്റ്റ് റേഞ്ചിലാണ് അഞ്ച് ആണവ സ്ഫോടനങ്ങളുടെ പരമ്പരയായ പൊഖ്റാൻ-II പരീക്ഷണങ്ങൾ ഇന്ത്യ നടത്തിയത്. അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ മേൽനോട്ടത്തിലായിരുന്നു ഇത്. ആർ ചിദംബരം, എപിജെ അബ്ദുൾ കലാം എന്നിവരുൾപ്പെടെയുള്ള ശാസ്ത്രജ്ഞരും ഈ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകി. ഇന്ത്യയുടെ ആണവായുധ വികസന പരിപാടിയിൽ സ്വയം പര്യാപ്തത നേടുന്നതിനായുള്ള ദശകങ്ങളുടെ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമാണ് ഈ പരീക്ഷണങ്ങളെന്ന് അധികൃതർ അന്ന് അറിയിച്ചിരുന്നു.
ലോകരാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് 1998 മെയ് 11ന് രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽ ആ വിസ്ഫോടനം നടക്കുമ്പോൾ അത് കേവലം ഒരു പരീക്ഷണമായിരുന്നില്ല; മറിച്ച് ആഗോള ശക്തികൾക്ക് മുന്നിലുള്ള ഇന്ത്യയുടെ കരുത്തുറ്റ വിളംബരമായിരുന്നു. ഇന്ന് മറ്റൊരു മെയ് 11 എത്തുമ്പോൾ, ഇന്ത്യയുടെ ശാസ്ത്രീയ കരുത്തിന്റെയും സ്വയംപര്യാപ്തതയുടെയും പ്രതീകമായ ദേശീയ സാങ്കേതിക ദിനം രാജ്യം ആഘോഷിക്കുകയാണ്.'സാങ്കേതികവിദ്യ ആത്മനിർഭർ ഭാരതം കെട്ടിപ്പടുക്കുന്നതിലെ പ്രധാന തൂണായി മാറിയിരിക്കുന്നു,' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2026ലെ ഈ ദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു. 1998ലെ ആ ചരിത്ര നിമിഷം ഇന്ത്യയുടെ ശാസ്ത്രീയ മികവിന്റെയും അചഞ്ചലമായ പ്രതിബദ്ധതയുടെയും പ്രതിഫലനമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment