പുസ്തക നിരൂപണം
"നന്മയുടെ ശ്രീനി "
കുരീപ്പുഴ ഫ്രാൻസിസ്
അധ്യാപക കലാസാഹിതി പ്രസിദ്ധീകരിച്ച ശ്രി കുരീപ്പുഴ ഫ്രാൻസിസ് ന്റെ "നന്മയുടെ ശ്രീനി "എന്ന ലഘുപുസ്തകം വായിച്ചു , ശ്രീനിവാസൻ എന്ന മഹാപ്രതിഭയെ മനസിലാക്കാൻ ഈ പുസ്തകം ഉപകരിക്കും . ജനനവും ബാല്യവും തുടങ്ങി പലതും ഈ പുസ്തകത്തിൽ ആവർത്തിക്കുന്നുണ്ട് , ആവർത്തനം ഒഴിവാക്കണമായിരുന്നു . ഇത് വിജ്ഞാന പ്രദമായ ഒരു പുസ്തകം തന്നെയാണ് . ശ്രീനിവാസൻ എന്ന അനുഗ്രഹീതകലാകാരനോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും സ്മരണികയാണ് ഈ പുസ്തകം ..ശ്രീനിവാസനെ പുതിയ തലമുറയ്ക്ക് പരാജയപെടുത്തിക്കൊടുക്കുകയാണ് കുരീപ്പുഴ ഫ്രാൻസിസ് ന്റെ ലക്ഷ്യം , സാധാരണക്കാരന്റെ ജീവിതമാണ് ശ്രീനിവാസൻ സിനിമയിൽ ചിത്രീകരിച്ചത് അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയിൽ സമൂഹത്തിലെ കാപട്യങ്ങളും പൊള്ളത്തരങ്ങളും വെളിച്ചത്തു കൊണ്ടുവരുന്നു . കുഞ്ചൻ നമ്പ്യാർ , വികെഎൻ
, ചെമ്മനം ചാക്കോ എന്നിവരെ പോലെ സറ്റയർ ( ആക്ഷേപഹാസ്യം ) ആണ് കൂടുതലും ഉപയോഗിക്കുന്നത് . പെരുമയുടെ ആര്ഭാടങ്ങളിൽ നിന്ന് മാറി നിന്ന് മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കുന്ന ഒരു നാട്ടുപുറത്തുകാരനാണ് ശ്രീനിവാസൻ , സിനിമയെ സ്നേഹിക്കുന്ന ,ശ്രീനിയെ ഇഷ്ടപ്പെടുന്നവർക്ക് ഈ പുസ്തകം അമൂല്യമാണ് . കാപട്യമില്ലാത്ത വാക്കുകൾ കൊണ്ടും മൂർച്ചയുള്ള പരിഹാസം കൊണ്ടും സമൂഹത്തിലെ പൊങ്ങച്ചങ്ങളും പൊള്ളത്തരങ്ങളും തുറന്നുകാട്ടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് , ജീവിതത്തിന്റെ സായാഹ്നത്തിൽ പ്രകൃതിയിലേക്കും മണ്ണിലേക്കും മടങ്ങി കൊണ്ട് അദ്ദേഹം ഒരു പാഠപുസ്തകമായി മാറി . ശ്രീനിയുടെ ജീവിതത്തെ ആഴത്തിൽ മനസിലാക്കാൻ ഈ പുസ്തകം ഉപകരിക്കും . കുരീപ്പുഴ ഫ്രാൻസിസിൽ ഇനിയും ധാരാളം വിജ്ഞാന പ്രദമായ പുസ്തകങ്ങൾ ഉണ്ടാകട്ടെപ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment