Pages

Saturday, May 23, 2026

പുസ്തക നിരൂപണം ---" അഭ്രപാളിയിലെ നാരങ്ങാ മിഠായികൾ "

 

പുസ്തക നിരൂപണം ---" അഭ്രപാളിയിലെ നാരങ്ങാ മിഠായികൾ "

 

" അഭ്രപാളിയിലെ നാരങ്ങാ മിഠായികൾ " എന്ന  നെറ്റിയാടൻറെ  നോവൽ  സവിശേഷ പ്രാധാന്യം  അർഹിക്കുന്ന ഒന്നാണ് .  സിനിമ എന്ന കലാരൂപത്തെ  മലീമസമാക്കികൊണ്ടിരിക്കുന്ന  പ്രവണത  ഈ നോവലിൽ വരച്ചു കാട്ടുന്നു .ശ്രി ടി. സാമുവൽ നെറ്റിയാടൻ (Samuel Nettiyadan) കേരളത്തിൽ  അറിയപ്പെടുന്ന ഒരു എഴുത്തുകാരനും നോവലിസ്റ്റും മാർത്തോമ്മാ സഭയിലെ മുൻ പുരോഹിതനുമാണ്. അദ്ദേഹത്തിന്റെ "ജോസഫ് എന്ന തച്ചൻ" എന്ന നോവൽ 1998-ൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെ അദ്ദേഹം വ്യാപകമായ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കി."ജോസഫ് എന്ന തച്ചൻ" എന്ന നോവലിൽ യേശുക്രിസ്തുവിന്റെ ജനനത്തെയും ജീവിതത്തെയും കുറിച്ചുള്ള പരമ്പരാഗത ക്രൈസ്തവ വിശ്വാസങ്ങളിൽ നിന്ന് വ്യത്യസ്തമായ ആശയങ്ങൾ അവതരിപ്പിച്ചു.ഈ പുസ്തകത്തെ തുടർന്ന് അദ്ദേഹത്തെ സഭയിൽ നിന്ന് പുറത്താക്കി '

 

.നെറ്റിയാടൻ മലയാള സാഹിത്യ ഈ ത്തിൽ ധീരവും വിവാദപരവുമായ ആശയങ്ങൾ അവതരിപ്പിച്ച എഴുത്തുകാരനായി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കൃതികൾ മതം, ആത്മീയത, മനുഷ്യജീവിതം എന്നിവയെ വിമർശനാത്മകമായി പരിശോധിക്കുന്നവയാണ്. വിവിധ  സ്വാഹിത്യ ശാഖകളിലായി  27 കൃതികൾ  രചിച്ചിട്ടുണ്ട് ,മലയാള സിനിമകളുടെ ഈ ജീർണ്ണതകൾക്ക് നേരേ  മാറ്റത്തിന്റെ  ശംഖൊലി  മുഴക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു  എന്ന്  നോവലിസ്റ്റ്  " അഭ്രപാളിയിലെ നാരങ്ങാ മിഠായികൾ " എന്ന  കൃതിയിലൂടെ വ്യക്തമാക്കുന്നു , ചില നിർമ്മാതാക്കളും  സംവിധായകരും  പ്രതിഭയുള്ള കലാകാരികലാകാരികളുടെ   ജീവിതത്തെ പോലും  തകർത്തു  തരിപ്പണമാകുന്ന  ചിത്രം  ഈ നോവലിൽ കാണാം , സിനിമകളിലെ  ഈ ജീർണ്ണതകൾക്ക്   എതിരെയുള്ള  പ്രതിഷേധമാണ്  നെറ്റിയടൻറെ  ഈ നോവൽ . ഫാത്തിമ  എന്ന തിലോത്തമ  ആധൂനിക സ്ത്രീത്വത്തിന്റെ  പ്രതീകമാണ് . മഞ്ജിമ  യുവകലാകാരിയിലൂടെയാണ്  ഈ നോവലിൻറെ  വികാസപരിണാമങ്ങൾ  നടക്കുന്നത് .ബോധി  എന്ന

യുവാവ് നോവലിൽ നിറഞ്ഞു നിൽക്കുന്നു . മുകുന്ദനുണ്ണി ,  ഗായത്രി , അബ്ദുൽ നാസർ , വാസവ  പൊതുവാൾ

ഇവരെല്ലാം ആത്മാർത്ഥമായുള്ള  കഥാപാത്രങ്ങളാണണ് . തിലോത്തമക്കു  സംരക്ഷണ കവചമൊരുക്കന്നത്  ബോധി എന്ന ഓട്ടോ ഡ്രൈവറാണ് , ഇദ്ദേഹം  ധാർമികതയുടെ  അപൂർവ പ്രതീകമാണ് ." സപ്‌ത വർണ്ണങ്ങൾ  പീലി വിടർത്തി  മനസ്സിൽ  നൃത്തമാടുന്ന  നാരങ്ങാ മിഠായികൾ " അനുവാചകരുടെ മനസിലും  ഒരു നൊമ്പരമാകുന്നു , ഫാത്തിമ തിലോത്തമയുടെ  വളർച്ചയുടെ  വിവിധ ഘട്ടങ്ങൾ  ഈ നോവലിൽ വരച്ചു കാട്ടുന്നു.  ജീവിതം  അനുഭവ തീവ്രമായ  ഒരു  തീര്ഥയാത്രയാണന്ന് നെറ്റിയടൻ  ഈ നോവലിലൂടെ വ്യക്തമാക്കുന്നു

 

പ്രൊഫ്, ജോൺ കുരാക്കാർ

 

 

No comments: