മുഖ്യമന്ത്രി വി ഡി സതീശൻറെ വായനാശീലം
അനുകരണീയം
മുഖ്യമന്ത്രി
വി ഡി സതീശൻറെ വായനാശീലം
അനുകരണീയം , ഏതു വിഷയത്തെക്കുറിച്ചും
തെറ്റുകൂടാതെ അദ്ദേഹത്തിന് സംസാരിക്കാൻ
കഴിയുന്നു . എല്ലാ മതത്തെക്കുറിച്ചും വ്യക്തമായ
അറിവ് അദ്ദേഹത്തിനുണ്ട് ,എല്ലാ മതങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം . നീതിയുടെയും സത്യത്തിന്റെയും നിലകൊള്ളുന്ന വ്യക്തിയാണ് . നിർഭയമായി
കാര്യങ്ങൾ നടപ്പാക്കുമെന്ന് കരുതുന്നു.
തോൽക്കാൻ മനസ്സില്ലാത്ത ഒരു ജനതയുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ വീര്യമാണ്
വി.ഡി. സതീശൻ. നല്ല വായനാശീലമാണ് കൊണ്ഗ്രെസ്സ്
രാഷ്ട്രീയത്തിൽ അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഒരു മികച്ച 'വായനക്കാരനായ രാഷ്ട്രീയക്കാരൻ' എന്ന
നിലയിൽ അദ്ദേഹത്തിന് അത് നല്ല സ്വീകാര്യത നൽകുന്നു. വായനയിലൂടെ ആർജ്ജിച്ച ആ വിജ്ഞാനം
അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലും വ്യക്തമാണ്.
അതോടൊപ്പം
നാളെയുടെ നിലനിൽപ്പിനായുള്ള പരിസ്ഥിതി സംരക്ഷണ വിഷയങ്ങളിൽ അദ്ദേഹം പുലർത്തുന്ന
ജാഗ്രത മാതൃകാപരമാണ്. ഗാഡ്ഗിൽ റിപ്പോർട്ട് അടക്കമുള്ള വിഷയങ്ങളിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ ശ്ലാഘനീയമാണ്. അറിവിന്റെ
കരുത്തുമായി ജനപക്ഷത്ത് നിലകൊള്ളാൻ പ്രിയ വി.ഡി.
സതീശന് സാധിക്കട്ടെ.. കേരള മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ!
പ്രൊഫ്, ജോൺ കുരാക്കാർ
No comments:
Post a Comment