ഇറാനിൽ ഹിരോഷിമ.. നാഗസാക്കി ആവർത്തികുമോ.?
ഇറാൻ അവസാനിക്കാൻ പോകുന്നു എന്നും ഈ രാത്രി ഇറാനെ ഇല്ലാതാക്കും എന്നും നടുക്കുന്ന പ്രസ്ഥാവനയുമായി അമേരിക്കൻ പ്രസിഡന്റ് . ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാനെതിരെ അതിശക്തമായ സൈനിക നീക്കത്തിനൊരുങ്ങി അമേരിക്ക. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെ, “ഇന്ന് രാത്രി ഇറാൻ അവസാനിക്കും” എന്ന ഞെട്ടിക്കുന്ന പ്രസ്താവനയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ ആണ് ട്രംപ് ഈ അന്ത്യശാസനം നൽകിയത്.47 വർഷത്തെ അഴിമതിക്കും ഭരണകൂട ഭീകരതയ്ക്കും ഇന്ന് അന്ത്യമാകുമെന്നാണ് ട്രംപിന്റെ വാദം. “ഒരു മുഴുവൻ നാഗരികതയും ഇന്ന് രാത്രി മരിക്കും, ഇനി ഒരിക്കലും തിരികെ വരില്ല. അങ്ങനെ സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല
, പക്ഷേ മിക്കവാറും അത് സംഭവിക്കും” എന്ന് ട്രംപ് കുറിച്ചു. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ട്രംപ്, സാധ്യമായ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് തനിക്ക് ഒട്ടും ആശങ്കയില്ലെന്നും വ്യക്തമാക്കി.ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി ഇസ്രയേൽ-യുഎസ് ആക്രമണങ്ങളിൽ പരിക്കേറ്റ് അബോധാവസ്ഥയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടെഹ്റാന് തെക്ക് വിശുദ്ധ നഗരമായ ഖൗമിൽ അദ്ദേഹം ചികിത്സയിലാണെന്നും ഭരണപരമായ തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നുമാണ് പുറത്തുവരുന്ന രഹസ്യാന്വേഷണ വിവരങ്ങൾ.അമേരിക്കയുടെ സമയപരിധി അവസാനിക്കാനിരിക്കെ മേഖലയിൽ ആക്രമണങ്ങൾ ആരംഭിച്ചതായാണ് സൂചനകൾ. ഇറാൻ ജനതയോട് ഇന്ന് രാത്രി 9 മണി വരെ ട്രെയിൻ യാത്രകൾ ഒഴിവാക്കണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ഇത് ജീവന് ഭീഷണിയാണെന്നും സന്ദേശത്തിൽ പറയുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലും മറ്റ് പ്രമുഖ നഗരങ്ങളിലും വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. സിറിയൻ തലസ്ഥാനമായ ഡമാസ്കസിലും സമാനമായ ആക്രമണങ്ങൾ നടന്നതായി വിവരമുണ്ട്.ഗൾഫ് മേഖല യുദ്ധത്തിന്റെ നിഴലിലായതോടെ അവിടെയുള്ള ലക്ഷക്കണക്കിന് പ്രവാസികളും അവരുടെ കുടുംബങ്ങളും വലിയ ആശങ്കയിലാണ്. അമേരിക്കയുടെ താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിയതോടെ, ലോകം സമീപകാലത്ത് കണ്ടിട്ടില്ലാത്ത വിധമുള്ള മാരകമായ സൈനിക നീക്കത്തിനാണ് മണിക്കൂറുകൾക്ക് ശേഷം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment