കുടകിൽ ട്രെക്കിംഗിനിടെ വഴിതെറ്റി നാല് ദിവസം കൊടുംകാട്ടിൽ കുടുങ്ങിയ ശരണ്യ നാദാപുരത്തെ വീട്ടിൽ തിരിച്ചെത്തി.
കൈവശം ഭക്ഷണമൊന്നുമില്ലായിരുന്നു. ഒരു കുപ്പി വെള്ളം മാത്രമായാണ് ശരണ്യ വനത്തിനുള്ളില്‍ കഴിഞ്ഞത്. ആദ്യദിവസം വൈകുന്നേരം 6:45 വരെ വഴിതേടി നടന്നു. സുഹൃത്തായ യദുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ചാര്‍ജ് ഒരു ശതമാനത്തില്‍ എത്തിയതോടെ ഓഫ് ആയി. രണ്ടാം ദിവസം ഒരു അരുവിക്കരികിലെ വലിയ പാറക്കെട്ടുള്ള സ്ഥലത്ത് ചെലവഴിച്ച ശരണ്യ, രക്ഷാപ്രവര്‍ത്തകര്‍ ഡ്രോണ്‍ ഉപയോഗിച്ച് തെരയുകയാണെങ്കില്‍ തന്നെ കാണാന്‍ സാധിക്കുമെന്ന് കരുതി അവിടെത്തന്നെ ഇരിക്കുകയായിരുന്നു
.മൂന്നാം ദിവസം
രാവിലെ
ആറിന്
തന്നെ
മലകയറാന്‍
പദ്ധതിയിട്ടിരുന്നെങ്കിലും
കനത്ത
മഴ
വില്ലനായി.
ഒരു
മണിക്കൂറോളം
നിര്ത്താതെ
പെയ്ത
മഴയില്‍
സാധനങ്ങളെല്ലാം
നനഞ്ഞതോടെ
ആ
രാത്രി
കഠിനമായ
തണുപ്പ്
കാരണം
ഉറങ്ങാന്‍
പോലും
സാധിച്ചില്ലെന്ന്ശരണ്യ
ഓര്ത്തെടുക്കുന്നു.
നാലാം
ദിവസം
ഉച്ചയ്ക്ക്
12 വരെ
കാലാവസ്ഥ
മോശമായിരുന്നെങ്കിലും
ഇനിയും
കാത്തിരിക്കുന്നതില്‍
പ്രയോജനമില്ലെന്ന്
കണ്ട്
നനഞ്ഞ
സാധനങ്ങളുമായി
ശരണ്യ
വീണ്ടും
മലകയറാന്‍
തീരുമാനിക്കുകയായിരുന്നു.
ആനകളുള്ള കാടായിരുന്നിട്ടും
പേടിയൊന്നും
തോന്നിയിരുന്നില്ലെന്ന്
ശരണ്യ
പറയുന്നു.
ചെറിയ
ട്രക്കിങ്
ആയതിനാല്‍
വഴിയില്‍
അടയാളങ്ങള്‍
ഇടാനോ
തിരിച്ചറിയാനോ
ഉള്ള
സൂചനകളൊന്നും
കൈയില്‍
കരുതിയിരുന്നില്ല.
വെറും
വെള്ളവും
ക്യാമറയും
ഫോണും
മാത്രമായാണ്
അവര്‍
വനത്തിനുള്ളില്‍
അകപ്പെട്ടത്.
ഒടുവില്‍
തളരാത്ത
നിശ്ചയദാര്ഢ്യത്തോടെയും
മനക്കരുത്തോടെയും
ശരണ്യ
സുരക്ഷിതമായി
മടങ്ങിയെത്തിയത്
വലിയ
ആശ്വാസമാണ്
പകരുന്നത്.
ഇന്നലെ ആറു
സംഘങ്ങളായി
തിരിഞ്ഞായിരുന്നു
തെരച്ചില്‍.
ശരണ്യയ്ക്കായി
കര്ണാടക
സര്‍ക്കാര്‍
നൂറംഗ
തെരച്ചില്‍
സംഘത്തെ
നിയോഗിച്ചിരുന്നു.
ശരണ്യയെ
തെരയുന്നതിനായി
ഇറങ്ങിത്തിരിച്ച
കർണാടകയിലെയും
കേരളത്തിലെയും
ദൗത്യസംഘങ്ങളും
നാട്ടുകാരായ
ചെറുപ്പക്കാരും
വനംവകുപ്പ്
ഉദ്യോഗസ്ഥരും
പൊലീസ്
ഉദ്യോഗസ്ഥരുമെല്ലാം
ഒരുപോലെ
അഭിനന്ദനം
അർഹിക്കുന്നു.
അതുപോലെ
തന്നെ
ഇത്തരം
സംഭവങ്ങൾ
ഭാവിയിൽ
നാം
കരുതേണ്ട
നിരവധി
പാഠങ്ങൾ
പകർന്നു
നൽകുന്നതു
കൂടിയാണ്.
അരലിറ്റർ
വെള്ളവും
ഓഫായിപ്പോയ
സെൽഫോണുമായി
ശരണ്യ
കാട്ടിൽ
അലഞ്ഞത്
നാല്
ദിനരാത്രങ്ങളാണ്.
ഇതിനിടയിലും
ഇച്ഛാശക്തി
കൈവിടാതെ
ദൗത്യസംഘത്തിന്റെ
ശ്രദ്ധയാകർഷിക്കുന്നതിനായുള്ള
സൂചനകൾ
നൽകാൻ
ശരണ്യയ്ക്ക്
കഴിഞ്ഞതു
കൂടിയാണ്
നാലാം
നാൾ
ദൗത്യം
വിജയിക്കാനിടയാക്കിയത്
ശരണ്യയുടെ
കുടുംബാംഗങ്ങൾ
കർണാടക
ഉപമുഖ്യമന്ത്രി
ഡി.കെ.
ശിവകുമാറിനെ
നേരിൽക്കണ്ടും
സഹായം
അഭ്യർത്ഥിച്ചിരുന്നു.
ഈ
സംഭവത്തിന്റെ
പശ്ചാത്തലത്തിൽ,
ഒറ്റയ്ക്കുള്ള
ട്രെക്കിംഗ്
അനുവദിക്കില്ലെന്ന
കടുത്ത
നിലപാട്
എടുക്കുന്നതിനൊപ്പം
നിശ്ചിത
മണിക്കൂറുകൾ
ഇടവിട്ട്
ട്രെക്കിംഗ്
സംഘങ്ങളെ
ഡ്രോണുകളും
മറ്റും
ഉപയോഗിച്ച്
നിരീക്ഷിക്കുന്നതിനുള്ള
സംവിധാനവും
അധികൃതർ
ഒരുക്കേണ്ടതാണ്.
എന്തായാലും
കേരളം
മുഴുവൻ
കാത്തിരുന്ന
ശരണ്യയുടെ
ഈസ്റ്റർ
ദിനത്തിലെ
മടങ്ങിവരവ്
പ്രതീകാത്മകമായ
സന്തോഷം
കൂടി
പകരുന്നതാണ്.
പ്രൊഫ്. ജോൺ
കുരാക്കാർ


No comments:
Post a Comment