Pages

Tuesday, April 14, 2026

ക്രിസ്ത്യൻ ബിഷപ്പ മാരെയും പുരോഹിത മാരെയും സമൂഹമധ്യത്തിൽ ആക്ഷേപിക്കുന്നത് അവസാനിപ്പിക്കുക

 

ക്രിസ്ത്യൻ  ബിഷപ്പ മാരെയും  പുരോഹിത മാരെയും സമൂഹമധ്യത്തിൽ  ആക്ഷേപിക്കുന്നത്  അവസാനിപ്പിക്കുക

 

പി ,സി  ജോർജും  അദ്ദേഹത്തിൻറെ  മകനും  സ്വന്തം സമുദായമായ കത്തോലിക്കാ സമുദായത്തിലെ   മെത്രാച്ചനെ  പരിഹസിക്കുന്നത്  കേൾക്കാനിടയായി . വിശ്വാസികൾ  എല്ലാ രാഷ്ട്രീയ പാർട്ടികളിലും  പ്രവർത്തിക്കുന്നു എന്ന സത്യം തിരുമേനിമാരും  വൈദീകരും മനസിലാക്കണം   ഉന്നതവിദ്യാഭ്യാസം  നേടിയിട്ടുള്ളവരാണ്  വൈദീകരും  മെത്രാന്മാരും .ഒരു  പുരോഹിതൻ ആകാൻ കുറഞ്ഞത് 10 വർഷം മുതൽ 14 വർഷം വരെ പഠിക്കണം. പല സഭകളിലും ഇതിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും.

ഇക്കാലയളവിൽ ഇവർ ബൈബിൾ, ദൈവശാസ്ത്രം തുടങ്ങിയവ മാത്രമല്ല പഠിക്കുന്നത്, സൈക്കോളജി, ഫിലോസഫി, ലിറ്ററേച്ചർ, ചരിത്രം, നിയമം, അന്താരാഷ്ട്ര ബന്ധങ്ങൾ, വിവിധ മതങ്ങളെ കുറിച്ചുള്ള പഠനം, വിവിധ ഭാഷകൾ, പൗരശാസ്ത്രം എന്ന് തുടങ്ങിവ  പഠിക്കും.  ബഹു ഭൂരിപക്ഷത്തിനും മാസ്റ്റർബിരുദവും  ഗവേഷണബിരുദവും  ഉള്ളവരാണ് .അതുകൊണ്ട് തന്നെഅവർക്കു  വലിയ അറിവും, ലോക വിവരവും ഉണ്ടെന്നു  കരുതേണ്ടിയിരിക്കുന്നു . പള്ളിയിൽ  നടത്തുന്ന  പ്രസംഗം  പോലും  വളരെ  ആലോചിച്ചു  നടത്തേണ്ടിയിരിക്കുന്നു . എല്ലാ  സോഷ്യൽ മീഡിയായിൽ  വരുമെന്ന് ചിന്ത ഉണ്ടാകണം .സ്വന്തം  സഭയിലെ  വിശ്വാസി  ജനത്തെ സംരക്ഷിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്  വൈദീകർ . രാഷ്ട്രീയം  പറയാതെയിരിക്കുന്നതാണ്  വൈദീകർക്ക് നല്ലത് . വൈദീകരുടെ  ഉള്ളിലുള്ള  രാഷ്ട്രീയം  പുറത്തുവരാതെ നോക്കണം .കേരളത്തിലെ  പൊതു തെരഞ്ഞെടുപ്പിൽ  ക്രിസ്ത്യൻ  സഭകൾ  ഒരു നിർണ്ണായക  ശക്തിയാണ് , പി സി ജോർജ്  ഒരേ സമയം  സ്വന്തം സമുദായത്തിലെ  ബിഷപ്പ്മാരെ  ആക്ഷേപിക്കുകയും  സ്തുതിക്കുകയും  ചെയ്യുന്ന വ്യക്തിയാണി .പാലാ രൂപതാ മുൻ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ നൂറാം ജന്മദിനത്തിൽ അദ്ദേഹത്തെപി സി ജോർജ്  സന്ദർശിച്ചു .ഇതൊരു രാഷ്ട്രീയ കൂടിക്കാഴ്ചയല്ലെന്നും തന്റെ പ്രിയപ്പെട്ട പിതാവിൽ നിന്നും അനുഗ്രഹം വാങ്ങാൻ എത്തിയതാണെന്നും ജോർജ് പ്രതികരിച്ചു.

ബിഷപ്പ് തന്നെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചെന്നും, അദ്ദേഹത്തിൽ നിന്നും ലഭിച്ച കൊന്തയും കുരിശും വലിയൊരു സമ്മാനമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നൂറാം വയസ്സിലും ബിഷപ്പിന്റെ ആരോഗ്യവും ഓർമ്മശക്തിയും മികച്ചതാണെന്നും ജോർജ് കൂട്ടിച്ചേർത്തു.എന്നാൽ, സന്ദർശനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച ജോർജ് സഭാ നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. സഭയിലെ പിതാക്കന്മാരോട് തനിക്ക് ബഹുമാനമുണ്ടെങ്കിലും അവർ അതിരുവിട്ട് രാഷ്ട്രീയം കളിച്ചാൽ താൻ ഇനിയും പ്രതികരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിഷപ്പിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആക്രമണം.

വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് യു.ഡി.എഫിന് വോട്ട് ചെയ്യാൻ വിശ്വാസികളോട് ബിഷപ്പ് ആവശ്യപ്പെട്ടത് തികഞ്ഞ മര്യാദകേടാണെന്ന് അദ്ദേഹം തുറന്നടിച്ചു.സഭയുടെ മുഖപത്രമായ 'ദീപിക'യ്ക്കെതിരെയും ജോർജ് കടുത്ത ഭാഷയിൽ പ്രതികരിച്ചു.വിദേശ ഫണ്ടുകളുമായി ബന്ധപ്പെട്ട എഫ്.സി.ആർ. (FCRA) ബില്ലിന്റെ കാര്യത്തിൽ അമിത് ഷാ സഭയോട് പരമാവധി വിട്ടുവീഴ്ച കാണിച്ചിട്ടും, ചിലർ നന്ദികേട് കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പുകളിൽ ക്രിസ്ത്യൻ സഭകൾക്ക് യാതൊരു റോളും ഇല്ല  എന്നു  പറയുന്നത്  ഒരിക്കലും ശരിയല്ല .  അനതി വിദൂരഭാവിയിൽ  ഇതിനു മാറ്റം വരും . ഭാരതത്തിൽ  ക്രിസ്തുമതം സ്വീകരിച്ചവർ  കുറച്ചൊന്നുമല്ല .

പ്രൊഫ്, ജോൺ കുരാക്കാർ

 

.

 

No comments: