മലങ്കര സഭാതർക്കം' തീർക്കാൻ ശ്രീ: സാബു.എം.ജേക്കബ്ബിൻ്റെ ഇടപെടലിലൂടെ കഴിയുമോ ?
മലങ്കര സഭയിലെ തർക്കം തീർക്കണമെന്ന് ആഗ്രഹിക്കുന്നവർ മലങ്കര സഭയിലെ രണ്ടു വൊഭാഗങ്ങളിലും ഉണ്ട് .തർക്കം തീരാൻ പാടില്ലെന്ന് ആഗ്രഹിക്കുന്ന മെത്രാന്മാരും, വൈദീകരും, സഭാ നേതാക്കളും, രാഷ്ട്രീയക്കാരും ഇരു സഭകളിലും ഉണ്ട്. 2017- ജുലൈ 3 ന് വിധി വന്നപ്പോൾ സഭാതർക്കം തീർക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും, പരി: പാത്രിയർക്കീസ് ബാവക്കും, കാതോലിക്ക ബാവ മാർക്കും യാക്കോബായ അൽമായ ഫോറം നിവേദനങ്ങൾ നൽകി. യാതൊരു പ്രയോജനവും ഉണ്ടായില്ല .2017-ലെ വിധിയിൽ 1934 ഭരണഘടന പ്രകാരം മലങ്കര സഭയും, പള്ളികളും ഭരിക്കപ്പെടണം.2002 ഭരണഘടന അസാധുവാണ്.സമാന്തര ഭരണം പാടില്ല. വിശ്വാസികൾക്ക് പാത്രിയർക്കീസിൽവിശ്വസിക്കാൻ അധികാരമുണ്ട്.
പള്ളിയും സ്വത്തുക്കളും ഇടവകക്കാരുടേതാണ്. ഭൂരിപക്ഷത്തിനോ ന്യൂനപക്ഷത്തിനോ അത് പിടിച്ചെടുക്കാനാവില്ല. ഇടവക വിശ്വാസികളെ പുറത്താക്കാനാവില്ല.1934 ഭരണഘടന പ്രകാരം യോഗ്യതയുള്ളവർ വൈദീകരായിരിക്കണം.തുടങ്ങിയ കാര്യങ്ങളാണ് സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞത്. സുപ്രീം കോടതിവിധി ഓർത്തഡോക്സ് സഭക്ക് അനുകൂലമാണ് പള്ളികൾ മുഴുവൻ ഓർത്തഡോക്സ് സഭക്ക് കൊടുത്ത് യാക്കോബായക്കാർ പള്ളി വിട്ടു പോകണമെന്ന പ്രചരണമാണ് നടന്നത്. ആരും പള്ളി വിട്ടു പോകേണ്ട . യാക്കോബായക്കാർ തെറ്റിധാരണ പരത്തുകയാണ് .1934 ഭരണഘടനയും ബഹു: സുപ്രീം കോടതി വിധിയും ലംഘിക്കുന്നത് ഓർത്തഡോക്സ് വിഭാഗമാണെന്ന്
യാക്കോബായക്കാർ ചൂണ്ടിക്കാട്ടിയാണ്
അപ്പീലിന് പോയത് .1934 ഭരണഘടന സുപ്രീം കോടതി അംഗീകരിച്ച. 1934 ഭരണഘടനയുടെ അധികാര സീമ ഇന്ത്യയിൽ മാത്രമാന് പോലും , ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഓർത്തഡോക്സ് സഭക്ക് അനേകം പള്ളികളുണ്ട്. അവിടെ നിന്നും 1934 ഭരണഘടന പ്രകാരം മലങ്കര അസ്സോസിയേഷനും, മാനേജിംഗ് കമ്മറ്റിക്കുമാണ് ഭരണാധികാരം. അസ്സോസിയേഷനിലും മാനേജിംഗ് കമ്മറ്റിയിലും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അസ്സോസിയേഷൻ പ്രതിനിധികളുണ്ട്.അവർ വിദേശ പൗരത്വമുള്ളവരാണ്.അവർ കൂടി ഉൾപ്പെട്ടവരാണ് കാതോലിക്കയേയും മെത്രാന്മാരെയും തിരഞ്ഞെടുത്തത്.വിദേശ പൗരന്മാർക്ക് എങ്ങനെ ഇന്ത്യയിലെ ട്രസ്റ്റിൽ അംഗത്വം എടുക്കാനാകും.?? എങ്ങനെ മലങ്കര സഭ ഭരിക്കാനാകും. ഇങ്ങനെയുള്ള ബാലിശമായ ചോദ്യങ്ങളാണ് യാക്കോബായ വിഭാഗത്തിനുള്ളത് . മത രാഷ്ടമായ സൗദി അറേബ്യയിൽ നിന്നു പോലും അസ്സോസിയേഷൻ അംഗങ്ങളുണ്ട്. അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന
മലങ്കര ഓർത്തഡോൿസ് സഭയിൽ വിഘടിച്ചു നിന്നിട്ടു ഒരു ഉയർച്ചയും യാക്കോബായ വിഭാഗത്തിന് ഉണ്ടാകില്ല , യാക്കോബായ എന്ന പേര് പോലും കൂടുതൽ കാലം ഉപയോഗിക്കാനാവില്ല
ഇത് ഓർത്തഡോൿസ്
സഭയുടെ വിവിളിപ്പേരാണ് .
ഭാരതത്തിന്റെ പരമോന്നത കോടതിയുടെ വിധി അംഗീകരിച്ചു ഒന്നായി പോകുക . ഓർത്തഡോൿസ് സഭയുടെ നേതൃത്വമായി ചർച്ച ചെയ്യുകയാണ് വേണ്ടത് .
പ്രൊഫ്, ജോൺ കുരാക്കാർ
No comments:
Post a Comment