Pages

Thursday, March 26, 2026

നാളെ വിശുദ്ധ മൂറോൻ കൂദാശ നടത്തപ്പെടുന്നു..

 

നാളെ വിശുദ്ധ മൂറോൻ കൂദാശ നടത്തപ്പെടുന്നു..

മിശിഹായുടെ പരിമളവാസനയും, സത്യവിശ്വാസത്തിന്റെ അടയാളവും മുദ്രയുംവിശുദ്ധാത്മനൽവരത്തിന്റെ പൂർത്തീകരണവുമാണ് വി. മൂറോൻ

മൂറോൻ കൂദാശ നടത്തിപ്പിന്റെ രീതി, ക്രമം

സൈത്തെണ്ണബൽസാം സുഗന്ധക്കൂട്ട് കൂദാശ നടത്തപെടുന്ന ദേവാലയ മദ്ബഹായിലേക്ക് കൊണ്ടുപോകുന്നു, അവിടെ പ്രത്യേകമായി ക്രമീകരിച്ചിട്ടുള്ള മറയ്ക്കുള്ളിൽ സൂക്ഷിക്കപ്പെടുന്നു (കർത്താവായ യേശു തന്റെ മനുഷ്യാവതാരത്തിന് മുൻപ് പഴയ നിയമത്തിൽ മറഞ്ഞിരുന്നതിനെ സൂചിപ്പിക്കുന്നു) കൂദാശയിൽ പ്രധാനമായും പങ്കാളികളാകുന്നത് : മുഖ്യകാർമ്മികൻ, മറ്റ് മേല്പട്ടക്കാർ, നിയോഗിതരായ കശീശന്മാർ, പൂർണ്ണശെമ്മാശന്മാർ, യൗപ്പദ്യക്ക്നെന്മാർ 12 പേർ വീതം അംശവസ്ത്രധാരികളായും അർക്കദയാക്കോൻ ആയി ഒരാളും ഉണ്ടായിരിക്കും. കൂദാശയ്ക്ക് 2 ക്രമങ്ങളാണ് ഉള്ളത്.

ആദ്യക്രമത്തിൽ മേല്പട്ടക്കാരൻ പ്രധാന പുരോഹിതന്റെ അംശവടിയുമേന്തി, വി. മദ്ബഹാ മുതൽ ദേവാലയത്തിന് ചുറ്റും ധൂപാർപ്പണം നടത്തണം. ഇതേ സമയത്ത് മുഖ്യ കാർമ്മികൻ മറയ്ക്കുള്ളിൽ ആയിരിക്കുകയും സുഗന്ധ എണ്ണയും ബൽസാം സുഗന്ധക്കൂട്ടും തമ്മിൽ സംയോജിപ്പിക്കുകയും വേണം (ക്രിസ്തുവിൽ ദൈവത്വവും മനുഷ്യത്വവും കൂടിച്ചേർന്നതിന്റെ പ്രതീകമായി). മുഖ്യ കാർമ്മികൻ മൂറോൻ വഹിച്ചുകൊണ്ട് ആരാലും കാണപ്പെടാത്തവണ്ണം മറച്ചുപിടിച്ചിട്ടുള്ള ഒരു കൂടാരത്തിനുള്ളിൽ (കുബ്സാ) പള്ളിയ്ക്ക് ചുറ്റും പ്രദക്ഷിണം നടത്തുന്നു (കർത്താവിനെ മാതാവ് ഉദരത്തിൽ വഹിച്ചതിനെ സൂചിപ്പിക്കുന്നു). വൈദികർ ധൂപക്കുറ്റികളും, യൗപ്പദ്യക്ക്നെന്മാർ മെഴുകുതിരികളും വഹിച്ച് ചുറ്റും നിൽക്കണം. പ്രദക്ഷിണം തിരികെ മദ്ബഹായിൽ പ്രവേശിക്കുന്നതോടെ ആദ്യക്രമം അവസാനിക്കുന്നു. രണ്ടാം ക്രമത്തിൽ, രണ്ടാം ക്രമത്തിൽ, ത്രോണോസിന്മേൽ, തബ്ലൈത്താമേൽ മൂറോൻ തൈലം വച്ചശേഷം ശോശപ്പാ കൊണ്ട് മൂടി, വി. കുർബ്ബാനയിലെപ്പോലെ 3 പ്രാവശ്യമായി ഒൻപത് കുരിശുകൾ ഇട്ട് കൂദാശ പൂർത്തീകരിക്കുന്നു. അന്തിമകർമ്മമായി മൂറോൻ കുപ്പി ബീമായിൽ കൊണ്ടുവന്ന് ആഘോഷം നടത്തുകയും എല്ലാവരും മൂറോൻ കുപ്പി ചുംബിച്ച്/മുത്തി അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നത്തോടെ രണ്ടാം ക്രമം പൂർത്തിയാകുന്നു. കൂദാശയ്ക്ക് ശേഷം വി. കുർബ്ബാന അർപ്പിച്ച് പൂർത്തീകരിക്കുകയും ചെയ്യുന്നു

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

 

No comments: