Pages

Friday, February 6, 2026

അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലാത്ത അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിൽ പ്രവേശിച്ച ഓർത്തഡോക്സ് സഭ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനി പ്രവേശിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.

 

അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലാത്ത അടൂര്പാര്ത്ഥസാരഥി ക്ഷേത്രത്തിൽ  പ്രവേശിച്ച ഓർത്തഡോക്സ് സഭ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനി  പ്രവേശിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഹര്ജി ഹൈക്കോടതി തള്ളി.

അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലാത്ത അടൂര്പാര്ത്ഥസാരഥി ക്ഷേത്രത്തിൽ  പ്രവേശിച്ച ഓർത്തഡോക്സ് സഭ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനി  പ്രവേശിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഹര്ജി ഹൈക്കോടതി തള്ളി.  ക്രിസ്ത്യൻ പുരോഹിതൻ അവിടെ കയറിയത് ആചാര ലംഘനമാണെന്നായിരുന്നു പരാതി.  തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം ആചാര ലംഘനമല്ലെന്ന് കോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ അതിഥിയായാണ് സഖറിയാസ് മാർ അപ്രേം എത്തിയത് എന്നും

കോടതി നിരീക്ഷിച്ചു. അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്കാരത്തിന്റെ ഭാഗമാണെന്നും 1965ലെ നിയമത്തിൽ അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

നിയമത്തിന് വിരുദ്ധമായി ചട്ടങ്ങൾ നിൽക്കരുതെന്നും പരസ്പര ബഹുമാനവും സഹവർത്തിത്വവും വളർത്താനാണ് നിയമങ്ങൾ ഉപയോഗിക്കേണ്ടത് എന്നും കോടതി നിരീക്ഷിച്ചു.നിയമങ്ങൾ സാമൂഹിക ഐക്യം തകർക്കാനുള്ളതാകരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. 2023 സെപ്റ്റംബർ 7-നായിരുന്നു ശോഭായാത്ര ഉദ്ഘാടനം ചെയ്യാൻ സഖറിയാസ് മാർ അപ്രേം ക്ഷേത്രത്തിൽ എത്തിയത്.

പ്രൊഫ്. ജോൺ കുരാക്കാർ

 

,

No comments: