ഒരാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത് വരെ അദ്ദേഹം നിരപരാധിയാണ്.
പാലക്കാട് എം.എൽ.എ രാഹുൽ മാംകൂട്ടത്തെ അയോഗ്യനാക്കാൻ സർക്കാർ നടത്തുന്ന നീക്കങ്ങൾ തികച്ചും അപലപനീയവുംജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയുമാണ് , അദ്ദേഹം കുറ്റക്കാരൻ ആണന്നു പറയാൻ കഴിയില്ല .രാഹുൽ മാംകൂട്ടത്തിന് നേരെ ഉയർന്നിട്ടുള്ളത് ആരോപണങ്ങൾ മാത്രമാണ്. രാഹുലിന് ജാമ്യം അനുവദിച്ചുകൊണ്ട് പത്തനംതിട്ട സെഷൻസ് കോടതി പുറപ്പെടുവിച്ച വിധിയിൽ, നിലവിലെ സാഹചര്യത്തിൽ ബലാത്സംഗ കുറ്റം നിലനിൽക്കില്ല എന്ന് വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്.
ഇന്ത്യൻ നിയമവ്യവസ്ഥ അനുസരിച്ച് ഒരാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത് വരെ അദ്ദേഹം നിരപരാധിയാണ്. കേവലം ആരോപണത്തിന്റെ പേരിൽ ഒരു ജനപ്രതിനിധിയെ അയോഗ്യനാക്കാൻ ശ്രമിക്കുന്നത് ശരിയല്ല ചില ആരോപണവിധേയരെ വെള്ളപൂശുകയും, രാഷ്ട്രീയ എതിരാളിയെ ആരോപണത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ തന്നെ വേട്ടയാടുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.
ജനങ്ങൾ തെരഞ്ഞെടുത്ത ഒരു പ്രതിനിധിയെ ഇത്തരത്തിൽ സ്ഥിരമായി വേട്ടയാടരുത് . ജനാധിപത്യത്തിൽ ജനവിധിയാണ് വലുതെന്ന് സർക്കാർ ഓർക്കുന്നത് നന്നായിരിക്കും. ശത്രുത എന്നും വച്ച് പുലർത്തരുത് . ആർക്കുക ഇപ്പോഴും ഏതു പാർട്ടിയിലും ചേരാം എന്ന് എല്ലാവരും ഓർക്കുന്നത് നല്ലത് . കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തുന്നതുവരെ അയാളെ വെറുതെ വിടുക .. അയാൾ ആരോപണ വിധേയൻ മാത്രം .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment