Pages

Thursday, January 8, 2026

സത്യവും ചരിത്രവും ധൈര്യപൂർവം സമൂഹത്തോട് വിളിച്ചുപറഞ്ഞ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവക്ക് ഒരു ബിഗ് സല്യൂട്ട്

 

സത്യവും  ചരിത്രവും  ധൈര്യപൂർവം  സമൂഹത്തോട് വിളിച്ചുപറഞ്ഞ പരിശുദ്ധ  ബസേലിയോസ് മാർത്തോമ്മാ മാത്യൂസ്  തൃതീയൻ  കാതോലിക്കാ ബാവക്ക് ഒരു ബിഗ് സല്യൂട്ട്



കേരളത്തിലെ 3.5 കോടി ജനങ്ങളിൽ 18.4% മാത്രമേ ക്രിസ്തു മത വിശ്വാസികൾ ഉള്ളൂ .അത് ഏകദേശം 11 സഭക്കാരായി പിരിഞ്ഞ് ക്രിസ്തുവിൽ വിശ്വാസിക്കുകയാണ് .  ഏകദേശം നൂറ് കണക്കിന് ക്രിസ്തു മത പുരോഹിത മേധാവിമാർ കേരളത്തിൽ ജീവിക്കുന്നുണ്ട് . സത്യവും ചരിത്രവും  ധൈര്യപൂർവം  സമൂഹത്തോട് വിളിച്ചു പറയാൻ  ഇന്ത്യൻ  ഓർത്തഡോൿസ്  സഭയുടെ അധിപന്  മാത്രമേ കഴിഞ്ഞിട്ടുള്ളൂ

ഇന്ത്യൻ ഓർത്തഡോൿസ് സഭ  ഹിന്ദുത്വവുമായി വളരെ അടുപ്പമുള്ള ഒരു സഭയാണ്  . ഹിന്ദു ആചാരങ്ങളും  അനുഷ്ടനങ്ങളും  ആദരപൂർവം  നോക്കിക്കാണുന്ന സഭയാണ് . പല ഹിന്ദു ആചാരങ്ങൾ ഓർത്തോഡോസ്കാർക്കിടയിലുണ്ട് .ഒരു ഓർത്തഡോൿസ് പള്ളിയോ  ഓർത്തഡോൿസ് വൈദീകരെയോ  ഒരിടത്തു വച്ചും  ഹിന്ദുത്വ സംഘടനകൾ   ആക്രമിച്ചിട്ടില്ല . നിർബന്ധിത മാത്ത് പരിവർത്തനം  ഓർത്തഡോൿസ് സഭയിലില്ല . സഭയിലെ  ഒരു വിഘടിക്കാത്ത വിഭാഗം  കാട്ടി കൂട്ടുന്ന  അക്രമങ്ങൾ  ഒഴിവാക്കിയാൽ  വളരെ ശാന്തമായ ഒരു സഭയാണ് ഓർത്തഡോൿസ് സഭ . ലോകത്തുള്ള ഓർത്തഡോൿസ് സഭകൾ  എല്ലാ ഇതുപോലെ തന്നെയാണ് .ഓർത്തഡോൿസ് സഭക്ക്  പണ്ടുമുതലേ നിലപാടിൽ  ഉറച്ചു നിൽക്കുന്ന സഭയാണ് . അവർക്ക് ഒരു സർക്കാരിന്റെയും  വഴി  വിട്ട  സഹായം ആവശ്യമില്ല ,നീതിക്കുവേണ്ടി  പൊരുതുന്ന സഭയാണ് . സഭയുടെ ചരിത്രം അറിയാവുന്നവർ സഭയെ കുറ്റപ്പെടുത്തുകയോ  പരിഹസിക്കുകയോ ഇല്ല . ആരുടെ മുന്നിലും തല കുനിക്കാതെ മുട്ട് മടക്കാതെ ഉള്ള കാര്യം ഉള്ളത് പോലെ സമൂഹത്തോട് വിളിച്ചു പറയാൻ  ഒരേ ഒരു കത്തോലിക്കാ ബാവയെ  ഇന്ന്  കേരളത്തിൽ  ഉണ്ടാകുന്നുള്ളു.എല്ലാ സഭയിലും  മതത്തിലും മത ഭ്രാന്തന്മാരെ നിയന്ത്രിക്കേണ്ടത് രാജ്യത്തിന്റെ ഭരണകർത്താക്കളാണ്‌ .മത സ്വാതന്ത്ര്യം രാജ്യത്ത് നിഷേധിക്കാൻ ആർക്കും സാധ്യമല്ല . എന്നാൽ സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന വേളകളിൽ ഭരണ കർത്താക്കളുടെ നിശബ്ദത തെളിയ്ക്കുന്നത് അവരുടെ കൂടി മൗന അനുവാദത്തോട് കൂടിയുള്ള പദ്ധതിയാണ്  ഇതെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി എല്ലാവർക്കും ഉണ്ട് . അത് ക്രിസ്ത്യാനികളും മനസ്സിലാകുന്നുണ്ട് .RSS ന്റെ പോഷക സംഘടനകളായ VHP യും ബജ്റംഗ്ദളും അടങ്ങുന്ന  സംഘങ്ങളാണ്  ക്രിസ്ത്യാനികളെയും മത ന്യൂനപക്ഷങ്ങളേയും  രാജ്യത്ത് ആക്രമിക്കുന്നത് .ആദ്യം അവർ  കന്യാസ്ത്രീകളെ ആക്രമിച്ചു തുടങ്ങി, പിന്നെ വൈദീകരെയും . അത് കഴിഞ്ഞ് ദേവാലയങ്ങൾക്ക് പുറത്തുള്ള ആഘോഷങ്ങളെ അലങ്കോലപ്പെടുത്തി പള്ളികൾക്ക് ഉള്ളിലും ആക്രമണങ്ങൾ അഴിച്ചുവിടുന്നു .

ക്രിസ്തുവിന് മുൻപ് 2000 ബിസി യിൽ ഇറാനിൽ നിന്നും ഇന്ത്യയിൽ കുടിയേറിപ്പാർത്ത  ആര്യന്മാർ, ബ്രഹ്മണീയ ആരാധന ഉണ്ടാക്കി കഴിഞ്ഞ് അതിൽ നിന്നും രൂപപ്പെട്ടതാണ് ഹിന്ദു മതം.

ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരു ആര്യനും  ഇല്ല, ഒരു ഹിന്ദുവും ഇല്ല . എല്ലാവരും ഇറാൻ പ്രദേശത്ത് നിന്നും  കുടിയേറിയവരാണ് . അങ്ങനെ ഹിന്ദുക്കളും ഇന്ത്യയിൽ കുടിയേറിപാർത്തവരാണ് .ക്രിസ്ത്യാനികളും മുസ്ലീങ്ങളും AD 52 മുതൽ രാജ്യത്ത് ജീവിക്കുന്നവരാണ് . ഇത് സത്യമാണ് .

അറിവില്ലായ്മയ്ക്ക്  ഓശാന പാടുന്ന ഒരു ഭരണകൂടം രാജ്യത്ത് ഉള്ളപ്പോൾ ന്യൂനപക്ഷങ്ങൾ തമസ്ക്കരിക്കപ്പെടുന്നു . ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന RSS ന്റെ ആപ്ത വാക്യം രാജ്യത്ത് ചെലവാകാൻ പോകുന്നില്ല . അത് RSS ന്റെ കാര്യാലയത്തിൽ പറഞ്ഞാൽ മതി .

ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ്  മാർത്തോമ്മാ മാത്യൂസ് തൃതീയൻ കത്തോലിക്കാ  ബാവ പറഞ്ഞു .

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: