ദീപക്കിന്റെ ആത്മഹത്യ -
ഷിംജിത അറസ്റ്റിൽ
ഷിംജിത അറസ്റ്റിൽ ഒളിച്ചത് ബന്ധുവീട്ടിൽ, ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അറസ്റ്റ്; ഷിംജിത റിമാൻഡിൽ.അപകീർത്തികരമായ വിഡിയോ പ്രചരിച്ചതിനെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക(41) ജീവനൊടുക്കിയ സംഭവത്തിൽ വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തത്. അന്വേഷണസംഘത്തിൽ ഉണ്ടായിരുന്ന വനിതാ പൊലീസുകാർ ഉൾപ്പെടുന്ന സംഘം മഫ്തിയിൽ സ്വകാര്യവാഹനത്തിൽ എത്തിയാണ് ഷിംജിതയെ പിടികൂടിയത്. തുടർന്ന് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുന്ദമംഗലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് പൊലീസ് ഷിംജിതയെ മഞ്ചേരി ജയിലിലേക്ക് കൊണ്ടുപോയി.
ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി ഷിംജിതയ്ക്കെതിരെ പൊലീസ് തിങ്കളാഴ്ച വൈകിട്ട് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. ചൊവ്വാഴ്ച ലുക്ക് ഔട്ട് സർക്കുലറും പുറത്തിറക്കി. ഇതിനിടെ മുൻകൂർ ജാമ്യം തേടി ഷിംജിത കോടതിയെയും സമീപിച്ചു. ഈ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.ദീപക് ബസിലേക്ക് കയറുന്നത് സിസിടിവിയിൽ; ‘പ്രശ്നങ്ങളുണ്ടായില്ല, യുവതി പരാതിപ്പെട്ടില്ല’: ജീവനക്കാർ അറിഞ്ഞത് വിഡിയോ വൈറലായപ്പോൾ
പൊലീസ് തിങ്കളാഴ്ച കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ മൊബൈൽ ഫോൺ ഓഫ് ചെയ്ത ശേഷം ഷിംജിത ഒളിവിൽ പോവുകയായിരുന്നു. ഇവർ സംസ്ഥാനം വിട്ടതായും സൂചനകൾ ലഭിച്ചു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച ഇവരെ ബന്ധുവീട്ടിൽ നിന്ന് പിടികൂടിയത്.
യുവതിയുടെ പേരിൽ നടപടി ആവശ്യപ്പെട്ട് ദീപക്കിന്റെ അമ്മ കെ. കന്യക സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കമ്മിഷണർ ഈ പരാതി മെഡിക്കൽ കോളജ് സ്റ്റേഷൻ ചുമതലയുള്ള ഡിഎസ്പിക്ക് കൈമാറി. ആത്മഹത്യാപ്രേരണ കുറ്റം ഉൾപ്പെടുന്ന ബിഎൻഎസ് 108 വകുപ്പ് പ്രകാരമാണ് ഷിംജിതയ്ക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. പത്തുവർഷം വരെ തടവും പിഴയും ഉൾപ്പെടുന്ന വകുപ്പാണിത്. പയ്യന്നൂരിൽ ദീപക്കും ഷിംജിതയും സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങളിൽ അസ്വാഭാവികമായി ഒന്നും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബസിനുള്ളിൽ നിന്ന് ഷിംജിത പകർത്തി മൂന്നു വിഡിയോ ദൃശ്യങ്ങൾ ഏകോപിപ്പിച്ചാണ് സമൂഹമാധ്യമത്തിൽ ഷിംജിത വിഡിയോ ഉൾപ്പെടുത്തിയത്. മൊബൈൽ ഫോണിലെ വിഡിയോയിലും ഷിംജിത ആരോപിക്കപ്പെടുന്ന ദൃശ്യം ഇല്ലെങ്കിൽ ഷിംജിതയ്ക്ക് അത് കുരുക്കാകും എന്നാണ് സൂചന. ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹികമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനുപിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. മെഡിക്കൽ കോളേജ് പോലീസ് യുവാവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.ഗോവിന്ദപുരം ടി.പി. ഗോപാലൻ റോഡിൽ ഉള്ളാട്ട് 'ദീപക് ഭവന'ത്തിൽ യു. ദീപക്കിനെ(42) ആണ് ഞായറാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദീപക്കിന്റെ കുടുംബം തിങ്കളാഴ്ച കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ കുടുംബത്തിന് ഉറപ്പുനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തത്.
അതിനിടെ, നടപടിയെടുക്കാൻ വൈകിയെന്നാരോപിച്ച് ദീപക്കിന്റെ വീട്ടിലെത്തിയ പോലീസിനുനേരേ നാട്ടുകാരിൽ ചിലർ പ്രതിഷേധിച്ചു.
ദീപകിനെ യുവതി മനപ്പൂർവം അപകീർത്തിപ്പെടുത്തുകയായിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്. ജോലിയാവശ്യാർത്ഥം കഴിഞ്ഞ വെള്ളിയാഴ്ച ബസിൽ യാത്രചെയ്യുന്നതിനിടെയാണ് യുവതി വീഡിയോ പകർത്തിയത്. തിരക്കുള്ള ബസിൽ ഇരിക്കാൻ സ്ഥലമില്ലാതെ ദീപക് നിൽക്കുന്ന സമയത്താണ് യുവതി വീഡിയോ ചിത്രീകരിച്ചത്. ഇത് പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് മനപ്പൂർവ്വം ചെയ്തതാണ്. യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
അതേസമയം, സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19-ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. കണ്ടന്റ് ക്രിയേറ്ററായ യുവതി വീഡിയോ പരസ്യമാക്കിയതിന് പിന്നാലെ യുവാവ് ആശങ്കാകുലനായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നും പരാതികളിൽ പറയുന്നു. അഡ്വ. വി. ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളിലാണ് നടപടി.
എന്തിനു വാവേ നീ ഇത് ചെയ്തത്? അമ്മയുടെ സ്വത്തല്ലേ... നീയില്ലാതെ ഞങ്ങള്ക്ക് നില്ക്കാനാവില്ലെന്ന് എന്റെ മുത്തിനറിയില്ലേ...’- കേട്ടു നില്ക്കാനാവില്ല ആ അമ്മയുടെ നിലവിളി. ബസില്‍ വച്ചുണ്ടായ സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നതിന് പിന്നാലെ ജീവനൊടുക്കിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ വീട്ടിലാണ് ഹൃദയം നുറുങ്ങുന്ന കാഴ്ച.വിഡിയോ പുറത്തുവന്നതോടെ ദീപക്ക് അങ്ങേയറ്റം വേദനിപ്പിച്ചിരുന്നുവെന്നും അതാണ് ജീവനൊടുക്കാന്‍ കാരണമെന്നും ബന്ധുക്കളും സുഹൃത്തുക്കളും ഒരേ ശബ്ദത്തില്‍ പറയുന്നു. ബസ് യാത്രയ്ക്കിടെ യുവതിയെടുത്ത വിഡിയോ പുറത്തുവന്നതിനു പിന്നാലെ കടുത്ത മാനസിക വിഷമത്തിലായിരുന്നു ദീപക്. നിരപരാധിയാണെന്ന് സുഹൃത്തുക്കളോടും ബന്ധുക്കളോടും പലതവണ പറഞ്ഞിരുന്നു..
കഴിയുന്നത്ര സമാധാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. ‘അമ്മയ്ക്കും അച്ഛനും ഒരേയൊരു മകനാണ്. പത്തിരുപത് വര്ഷമായി അവനെ അറിയാം. ആ യുവതിക്ക് ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ അപ്പോള്‍ പ്രതികരിക്കാമായിരുന്നു.’ കിട്ടിയ അവസരം അവര്‍ മുതലെടുക്കുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നു.
സുഹൃത്തിന് നീതി കിട്ടും വരെ നിയമപരമായി പോരാടുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സ്വകാര്യ ബസിലുണ്ടായ സംഭവത്തില്‍ വിഡിയോ ചിത്രീകരിച്ച യുവതിയുടെയും ബസ് ജീവനക്കാരുടെയും മൊഴിയെടുക്കും. പൊലീസില്‍ പരാതി നല്കാതെ യുവതി വിഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കും. യുവതിക്കും ആത്മഹത്യ ചെയ്ത യുവാവിനും വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തല്‍. യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശിയും പൊലീസിന് പരാതി നല്കിയിട്ടുണ്ട്.
പ്രൊഫ്, ജോൺ കുരാക്കാർ

No comments:
Post a Comment