Pages

Monday, December 8, 2025

ദിലീപ് കേസ് – ഇത് കള്ളക്കഥ ആയിരുന്നോ ?

 

ദിലീപ്  കേസ്

ഇത്  കള്ളക്കഥ ആയിരുന്നോ ?


തെളിവില്ലായിരുന്നെങ്കിൽ, രേഖകൾ ഇല്ലായിരുന്നെങ്കിൽ കൊടും ഭീകരന്മാരേ പോലെ 85 ദിവസം ദിലീപിനെ ജയിലിൽ ഇട്ടത് എന്തിന്‌?  അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നഷ്ടപരിഹാരത്തിനു തിരിച്ച് കേസിനു സാധ്യതയില്ലേ ?. പോലീസുകാരുടെ തെറ്റിനു അവരുടെ പോകറ്റിൽ നിന്നും നഷ്ടം നല്കേണ്ടിവരും? സർക്കാരിന്റെയും ഖജനാവിന്റെയും വീഴ്ച്ചയായി  ഇത് കാണില്ലേ ?

പൊലീസ് ഉദ്യോഗസ്ഥയും ക്രിമിനൽ പൊലീസ് സംഘവും ചേർന്ന് കള്ളക്കഥ ഉണ്ടാക്കി": തുറന്നടിച്ച് ദിലീപ് നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ പൊലീസിനും മാധ്യമങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി നടൻ ദിലീപ്. സർവശക്തനായ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മഞ്ജു വാര്യർ കേസിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞതിൽനിന്നാണ് ഇങ്ങനെയൊരു കഥയുണ്ടായതെന്നും ഒരു സംഘം ക്രിമിനൽ പൊലീസും സംഘവും ചേർന്നാണ് ഇങ്ങനെയൊരു കേസ് ഉണ്ടാക്കിയതെന്നും ദിലീപ് ആരോപിച്ചു.

തന്നെ പ്രതിയാക്കാൻ പൊലീസ് കള്ളക്കഥ മെനയുകയായിരുന്നു. പൊലീസ് ചില മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും കൂട്ടുപിടിച്ച് കള്ളക്കഥകൾ പ്രചരിപ്പിക്കുകയായിരുന്നു. കേസിൽ യഥാർഥ ഗൂഢാലോചന നടന്നത് തന്നെ പ്രതിയാക്കാൻ വേണ്ടിയായിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ ചോദ്യം ചോദിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനോട് ദിലീപ് ക്ഷുഭിതനായി. നിങ്ങൾ ഒമ്പത് വർഷം പറഞ്ഞതല്ലേ, ഇനി താൻ പറയട്ടെ എന്നായിരുന്നു ദിലീപിൻ്റെ മറുപടി.കേസിൽ തനിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ള, അഡ്വ. സുരേഷ്, സുജീഷ് തുടങ്ങിയവരെയും മറ്റ് അഭിഭാഷകരെയും ദിലീപ് പേരെടുത്തു പറഞ്ഞ് നന്ദി അറിയിച്ചു. ഒമ്പത് വർഷം തന്നോടൊപ്പം നിന്നവർക്കും തന്നെ പിന്തുണച്ചവർക്കും നന്ദി പറഞ്ഞ ദിലീപ് വിധിയിൽ ഒരുപാട് സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു.

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: