Pages

Monday, December 22, 2025

ശ്രീനിവാസൻ കോമഡി താരമല്ല

 

ശ്രീനിവാസൻ  കോമഡി  താരമല്ല

ചിരിപ്പിച്ചവരൊക്കെയും കോമഡി താരങ്ങളല്ല - ചിലർ ചിരിപ്പിച്ചുകൊണ്ട് തന്നെ നമ്മുടെ കപടതയെ മൊത്തത്തിൽ പൊളിച്ചെഴുതും. അങ്ങനെയൊരാളായിരുന്നു ശ്രീനിവാസൻ.അധികാരത്തെ പേടിക്കാത്ത, ജനങ്ങളെ വിഡ്ഢികളാക്കി മാറ്റാത്ത, സിനിമയെ വെറും വിനോദമാക്കി ചുരുക്കാത്ത ഒരു മനുഷ്യൻ.

അതേ ശ്രീനിവാസൻ എന്നത് ഒരു നടന്റെ പേര് മാത്രമല്ല. ഒരു നിലപാടാണ്. ഒരു കാലത്ത് സിനിമയ്ക്ക് നട്ടെല്ലുണ്ടായിരുന്നു എന്നതിന്റെതെളിവാണ്. സുരക്ഷിതമായ തമാശകൾക്കിടയിൽഅപകടകരമായ സത്യങ്ങൾ ഒളിപ്പിച്ചഅവസാന ശബ്ദങ്ങളിൽ ഒരാളാണ്. മനുഷ്യനാണിപ്പോൾ നമ്മളെ വിട്ട് പോയിരി ക്കുന്നത്

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: