മലങ്കര സഭയിൽ നിന്നും വിഘടിച്ചു
നിൽക്ന്നവർ ഇപ്പോൾ ആകമാന സുറിയാനി
സഭ എന്ന് പറയുന്നു .
1, 1912 -ൽ മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിച്ച പരിശുദ്ധ അബ്ദേദ് മിശിഹാ പാത്രിയർകിസിന് പട്ടം ഉണ്ടോ?
2, പരിശുദ്ധ അബ്ദേദ് മിശിഹാ പാത്രിയർകിസിനെ എക്സ് ക്യമ്യൂണിക്കേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്ത് കൊണ്ട് അദ്ദേഹത്തെ കുർക്കുമാ ദയറായിൽ പാത്രിയർകിസൻമാരെ അടക്കുന്ന നിരയിൽ അടക്കി?
3, യാക്കോബായ സഭയിൽ നിന്നും മലങ്കര സഭയിലേക്ക് വന്ന പരിശുദ്ധ ഔഗേൻ ബാവയും, Dr.വി. സി. സാമൂവേൽ അച്ചനും കുർക്കുമാ ദയറായിൽ താമസിച്ചു പഠിച്ചവർ ആണ്.അവർ പരിശുദ്ധ അബ്ദേദ് മിശിഹാ പാത്രിയർകിസിന്റെ കബറിൽ ധുപം വെക്കുന്നത് നേരിട്ട് കണ്ട് മലങ്കരയിൽ അറിയിച്ചിട്ടുള്ള കാര്യം ആണ്. നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ?
4, ഇനി ഇവർ പറയുന്നത് കള്ളം ആണെങ്കിൽ എന്ത് കൊണ്ട് ആണ് ഇവർ സത്യത്തെ അംഗീകരിച്ച് മലങ്കര സഭയോട് ചേർന്നത്?
5,1912-ൽ പരിശുദ്ധ അബ്ദേദ് മിശിഹാ പാത്രിയർകിസ് മലങ്കരയിൽ കാതോലിക്കേറ്റ് പുന:സ്ഥാപിക്കുമ്പോൾ
വാഴിച്ച പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമൻ ബാവ (മുറിമറ്റത്തിൽ ബാവ ) വെള്ളിടി വെട്ടി ആണോ കാലം ചെയ്തത്?
6,പരിശുദ്ധ അബ്ദേദ് മിശിഹാ പാത്രിയർകിസിസ് മാനസിക അസുഖം കാരണം വഴിയിൽ കിടന്ന് ആണോ കാലം ചെയ്തത്? അങ്ങനെ എങ്കിൽ അദ്ദേഹത്തെ പാത്രിയർകിസൻമാരുടെ
നിരയിൽ അടക്കിയത് എന്ത് കൊണ്ട്?
7, 1929-ൽ പൗരസ്ത്യ കതോലിക്കാ ആയിട്ട് പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതിയൻ ബാവായെ മലങ്കര സഭയുടെ സിനഡ് നിയമിച്ചു. ആ കാതോലിക്കാ ബാവായെ നിങ്ങൾ 1958 -ൽ യാതൊരു ഉപാധിയും ഇല്ലാതെ സ്വീകരിച്ചു.അപ്പോൾ അദ്ദേഹത്തെ തിരഞ്ഞെടുത്ത മലങ്കര സഭയുടെ സിനഡ് വാലിഡ് ആണ് എന്ന് അല്ലേ മനസ്സിൽ ആക്കേണ്ടത്? അല്ലെങ്കിൽ അതിന്റെ കാരണം എന്ത്?
8,1958-ൽ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതിയൻ ബാവാ കൂദാശ ചെയ്ത വിശുദ്ധ മൂറോൻ ഉപയോഗിച്ച് അല്ലേ മലങ്കര സഭയുടെ നിങ്ങൾ പിടിച്ച് വെച്ചിരിക്കുന്ന എല്ലാ പള്ളികളും കൂദശാ ചെയ്തിരിക്കുന്നത്? ആ പള്ളികളിൽ എല്ലാം പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതിയൻ ബാവായെ നിങ്ങൾ പരിശുദ്ധ കാതോലിക്കാ ബാവയായി സ്വീകരിച്ചിട്ടില്ല?
9, 1964 -ൽ മലങ്കര സഭയുടെ സിനഡ് ക്ഷണിച്ചിട്ടല്ലേ
പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കുബ് ത്രിതീയൻ പാത്രിയർകിസ് ബാവാ ഇവിടെ വന്ന് പരിശുദ്ധ ഔഗേൻ ബാവയെ പൗരസ്ത്യ കാതോലിക്കാ ആയി വാഴിച്ചത്?
പൗരസ്ത്യ കാതോലിക്ക ആയ അദ്ദേഹത്തിന് അംശവടിയും, സ്ലീബായും,പാത്രിയർകിസിന്റെ
കൂടെ തന്നെ അദ്ദേഹത്തിനും ഉണ്ടായിരന്നില്ലേ? His Holiness എന്ന്
രണ്ട് പേരെയും സംബോധന ചെയ്തില്ലേ? രണ്ട് പേർക്കും മൂറോൻ കൂദാശ ചെയ്യാനും മേൽപ്പട്ടക്കാരെ വാഴിക്കാനും ഉള്ള അധികാരം ഇല്ലേ? അദ്ദേഹം മൂറോൻ കൂദാശ ചെയ്തതിന് പാത്രിയർകിസ് അഭിനന്ദന കത്ത് അയച്ചില്ലേ?
ഇനി അഭിനന്ദന കത്ത് അയച്ചില്ലങ്കിൽ അയച്ചില്ല എന്ന് പറഞ്ഞാൽ മതി.
10,1974 -ൽ ഇവിടെ നിന്നും ഒളിച്ചു പോയി പട്ടം മേടിച്ചു എന്ന് നിങ്ങൾ പറയുന്ന 2 പേർക്ക് പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കുബ് ത്രിതീയൻ
പട്ടം കൊടുത്തത് എന്ത് കാനോൻ പ്രകാരം ആണ്? ഏത് സെനഡിന്റെ തീരുമാനപ്രകാരമാണ്? അങ്ങനെ ചെയ്ത പാത്രിയർകിസ് ഭരണഘടനാ ലംഘനം നടത്തിയില്ല?
11, 1997 - ൽ സഭ യോജിക്കണം എന്ന പരിശുദ്ധ സാഖാ പ്രഥമൻ പാത്രിയർകിസ് അയച്ച കല്പന മുക്കിയത് എന്തിന്?
12, നമ്മുടെ വാഴ്തപ്പെട്ട കർത്താവ് തിരഞ്ഞെടുത്ത പരിശുദ്ധ തോമാ സ്ലിഹാക്ക് പട്ടം ഇല്ല എന്ന് കല്പന എഴുതിയ യാകുബ് ത്രിതീയൻ എഴുതിയത് വേദ വിപരീതം അല്ല എന്ന് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ?
13 -1958 - ഡിസംബർ 16 ന് മലങ്കര സഭയുടെ 1934 ഭരണ ഘടന അംഗീകരിച്ച നിങ്ങൾ എന്ന് മുതൽ ആണ് 1934 ഭരണ ഘടന ഞങ്ങൾക്ക് ബാധകം അല്ല എന്ന് പറഞ്ഞു തുടങ്ങിയത്?
ഒരിക്കൽ ഭരണ ഘടന അംഗീകരിച്ച ശേഷം, 1958 - ന് ശേഷം രണ്ട് കൂട്ടരും കൂടി അമൻഡ് ചെയ്ത ഭരണ ഘടന ഇപ്പോൾ ഞങ്ങൾക്ക് ബാധകം അല്ല എന്ന് പറഞ്ഞ് വാക്ക് മാറ്റുന്നവൻ മലങ്കര നസ്രാണി ആണോ?
14, 1995 - ൽ, നിങ്ങൾ 1975 - ൽ കൊടുത്ത കേസിന്റെ വിധി അംഗീകരിച്ച നിങ്ങളുടെ മെത്രാൻമാർക്ക് നിലവിൽ മെത്രാൻ ആയി തുടരണം എങ്കിൽ Status Quo ആവിശ്യം
ആയി വന്നപ്പോൾ നിങ്ങളുടെ മെത്രാൻമാർ എല്ലാം (ഇപ്പോൾ ഉള്ള മപ്രിയാന വരെ )1934 അംഗീകരിച്ച് Status Quo നിലനിർത്തുന്നതിനായി കോടതിയിൽ അഫഡബിറ്റ് എഴുതി കൊടുത്തില്ലേ?
അങ്ങനെ എങ്കിൽ ഇപ്പോൾ ഞങ്ങൾക്ക് 1934 ഭരണ ഘടന ബാധകം അല്ല എന്ന് പറയുന്ന നിങ്ങൾ എന്ത് തരം ക്രിസ്ത്യാനികൾ ആണ്?
15, 2002- ൽ നിങ്ങളുടെ ആവിശ്യപ്രകാരം ജസ്റ്റിസ് മളിമഡിന്റെ മേൽനോട്ടത്തിൽ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം നടത്താൻ ആയി രണ്ട് കൂട്ടരും ഓരോ ലക്ഷം രൂപാ ചിലവിനായി മുടക്കിയ മീറ്റിംഗിൽ നിന്നും നിങ്ങൾ ഇറങ്ങി പോയി പുത്തൻകുരിശിൽ മീറ്റിംഗ് നടത്തിയില്ലേ? സുപ്രിം കോടതിയിൽ പോയി മീറ്റിംഗ് വേണം എന്ന് ആവിശ്യ പെട്ടത് നിങ്ങൾ. പരിശുദ്ധ ബസേലിയോസ് മാത്യുസ് ദ്വീതിയൻ കതോലിക്കാ ബാവാ മലങ്കര മെത്രാപ്പോലീത്താ ആണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള മീറ്റിംഗിൽ നിന്നും നിങ്ങൾ ഇറങ്ങി പോയത് എന്ത് കൊണ്ട്?മീറ്റിംഗിൽ നിന്നും ഇറങ്ങിപ്പോയി പുത്തൻ കുരിശിൽ പോയി പുതിയ ഭരണഘടന ഉണ്ടാക്കിയ നിങ്ങൾക്ക് മലങ്കര സഭയുടെ സ്വത്തിന്മേൽ അവകാശം പറയുന്നത് എന്തുകൊണ്ട്
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment