അബിയു(.Abiu)TREE
The Abiu is a tropical tree from South America. The tree
grows to heights between 10 metres (33 ft) and 35 metres (115 ft). It produces
edible fruit. When they are ripe, the fruits are yellow.Abiu fruits are rich in
vitamins A and C, as well as antioxidants and dietary fibre. They are also a
good source of potassium, calcium, and phosphorus. In addition to its
nutritional benefits, the Abiu fruit is believed to have medicinal properties,
and is traditionally used to treat a variety of ailments, including coughs,
colds, and fever.
The Abiu tree is a tropical evergreen that can reach up
to 20 meters in height. It is a relatively low-maintenance plant that thrives
in warm, humid climates with plenty of rainfall. The tree produces fruit
year-round, although the peak season for Abiu fruits is typically between
December and April.Abiu fruits can be eaten fresh, and are often used to make
juice, jams, and desserts. The fruit's sweet and creamy flavor also makes it a
popular ingredient in ice cream and other sweet treats.
തെക്കേ അമേരിക്കയിലെ ആമസോണിയൻ പ്രദേശത്ത് ഉത്ഭവിച്ച ഒരു ഉഷ്ണമേഖലാ ഫലവൃക്ഷമാണ് പൗട്ടീരിയ കൈമിറ്റോ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന അബിയു. കേരളത്തിലും ഇന്ന് ഈ ഫലവൃക്ഷം സർവ സാധാരണമാണ്. ഇത് ശരാശരി 33 അടി (10 മീ) ഉയരത്തിൽ വളരുന്നു. ശാഖകളിൽ ഒറ്റയായും കൂട്ടമായും ചെറുപൂക്കൾ കാണപ്പെടുന്നു. ഓറഞ്ചിന്റെ വലിപ്പമുള്ള വൃത്താകാരമോ അർദ്ധവൃത്താകാരമോ ആണ് കായ്കൾ. പാകമാകുമ്പോൾ, ഇതിന് മിനുസമാർന്നതും തിളക്കമുള്ളതുമായ മഞ്ഞ തൊലിയും ഒന്നോ നാലോ അണ്ഡാകാര വിത്തുകളുമുണ്ട്. മഞ്ഞ പഴങ്ങൾ നിറഞ്ഞ അബിയു കാഴ്ച്ചക്ക് മനോഹരമാണ്. അതിനാൽ പൂന്തോട്ടങ്ങളിലും ഇവ നട്ടു പിടിപ്പിക്കാറുണ്ട്. ഫലത്തിനകത്ത് വെളുത്ത മധുരമുള്ള ഒരു ക്രീം ജെല്ലിയുണ്ട്. സപ്പോട്ടയുടെ അഥവാ കരിക്കിന്റെ സ്വാദിനോട് സാദൃശ്യമുള്ളതാണിത്. ചവർപ്പില്ല. സപ്പോട്ടേസി കുടുംബത്തിത്തിൽപ്പെട്ട അബിയു വൃക്ഷം കാഴ്ചയിൽ മുട്ടപ്പഴത്തിന് സമാനമാണ്.
ഇതിന്റെ മറ്റൊരു വകഭേദമായ തായ്വാൻ അബിയുവിന്റെ ഫലത്തിന് തൂക്കം അല്പം കൂടും. സ്വാദാണ് ഇതിനെ മറ്റു അബിയു ഫലങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. മിക്ക അബിയു ഇനങ്ങൾക്കും കരിക്കിനോട് സാദൃശ്യമുള്ള രുചിയാണങ്കിൽ ഇത്തരം അബിയുവിന് പാൽപ്പൊടിയുടെ രുചിയോട് ആണ് കൂടുതൽ സാമ്യം. വേറിട്ട രുചിയും ചെറിയ മധുരവും കൊണ്ടാണ് ഇവ ശ്രദ്ധിക്കപ്പെടുന്നത്. വിത്തു തൈകൾ ഏകദേശം മൂന്നാം വർഷം മുതൽ കായ്ച്ചു തുടങ്ങാറുണ്ട്.
വർഷം മുഴുവനും ഈർപ്പമുള്ളതും ചൂടുള്ളതുമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ അബിയു നന്നായി വളരുന്നു. പല ബ്രസീലിയൻ പട്ടണങ്ങളുടെയും നഗരത്തിലെ വീട്ടുമുറ്റങ്ങളിലും തെരുവുകളിലും ഇത് ഒരു സാധാരണ മരമാണ്. പല രാജ്യങ്ങളിലും ഈ ഫലം വിവിധ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്നു. ബ്രസീലിൽ ഇത് അബിയു എന്നറിയപ്പെടുന്നു, ട്രിനിഡാഡിൽ ഇത് യെല്ലോ സ്റ്റാർ ആപ്പിൾ (അല്ലെങ്കിൽ caimitt) , ആണ്. കൊളംബിയക്കാർ caimo , caimito amarillo ഇക്വഡോറിൽ ഇത് luma അല്ലെങ്കിൽ cauje എന്നും വെനസ്വേലയിൽ temare എന്നും പോർച്ചുഗലിൽ abieiro എന്നും ഘാനയിൽ അലാസ എന്നും അബിയോ എന്നും അറിയപ്പെടുന്നു.
അബിയുവിന്റെ ഇല 4-8 ഇഞ്ച് നീളവും 1.5-2.5 ഇഞ്ച് വീതിയും ഉള്ളവയാണ്. പൂക്കൾ ഒറ്റക്കോ രണ്ടോ അഞ്ചോ പൂക്കളുടെ കൂട്ടമായോ കാണപ്പെടുന്നു. ഇലകളുടെ കക്ഷങ്ങളിൽ നീളമുള്ളതും നേർത്തതുമായ ചിനപ്പുപൊട്ടലിൽ അവ പ്രത്യക്ഷപ്പെടും. നാലോ അഞ്ചോ ഇതളുകളുള്ള പൂക്കൾ ചെറുതാണ്. ദളങ്ങൾ സിലിണ്ടർ ആകൃതിയിലുള്ളതും വെള്ള മുതൽ പച്ചകലർന്ന നിറമുള്ളതുമാണ്. ദ്വിലിംഗപുഷ്പങ്ങളാണ്.പ്രായപൂർത്തിയായ അബിയു മരങ്ങൾ ധാരാളം പഴങ്ങൾ ഉത്പാദിപ്പിക്കുന്നു. പഴത്തിന് മൃദുവായ മധുരമുണ്ട്. ഇത് പലപ്പോഴും ഐസ്ക്രീമിൽ ഉപയോഗിക്കുന്നു.
പഴുക്കാത്ത പഴങ്ങളിൽ ഗമ്മിയും രുചികരമല്ലാത്തതുമായ ലാറ്റക്സ് അടങ്ങിയിട്ടുണ്ട്, അത് വായുവിൽ പ്രവേശിക്കുമ്പോൾ കഠിനമാകും. പഴുത്ത പഴത്തിന്റെ തൊലിക്ക് ഇളം മഞ്ഞ നിറവും തുകൽ ഘടനയും ശേഷിക്കുന്ന ലാറ്റക്സും ഉണ്ട്. വിളവെടുക്കുമ്പോൾ പാകമായ പഴങ്ങൾ പാകമാകുന്നത് തുടരുന്നതിനാൽ, വിളവെടുപ്പ് സമയബന്ധിതമായി വിപണിയിലേക്ക് കൊണ്ടുപോകാൻ കഴിയും. എന്നിരുന്നാലും, ഈ കാലയളവ് അഞ്ച് ദിവസത്തിൽ കുറവായിരിക്കാം. വിളറിയ പച്ച-മഞ്ഞ നിറത്തിലുള്ള ഇടവേളയിലൂടെ പക്വത തിരിച്ചറിയാനും പഴുത്ത പഴത്തെ മഞ്ഞ നിറത്തിലും നേരിയ മൃദുലതയിലും തിരിച്ചറിയാൻ കഴിയും.
ദീര്ഘവൃത്താകൃതിയിലുള്ള പഴം. നല്ല തെളിഞ്ഞ മഞ്ഞനിറം. കൂര്ത്ത അഗ്രഭാഗം. ഇളനീരിന്റെ മധുരതരമായ നേര്ത്ത ഗന്ധം. നീളത്തില്‍ നെടുകെ മുറിയ്ക്കുക; ഉള്ഭാഗത്തെ ജെല്ലി പോലുള്ള അകക്കാമ്പ് ആസ്വാദ്യകരമായി നുണഞ്ഞിറക്കുക. ക്രീം കലര്ന്ന വെള്ളനിറമാണ് അകക്കാമ്പിന്. വാനിലയുടെയും കാരമലിന്റെയും സ്വാദ് ദ്യോതിപ്പിക്കുന്ന നേരിയ സൂചന. വേറിട്ട സ്വാദും സുഗന്ധവുമുള്ള ഒരു ഐസ്ക്രീം പോലെ ആസ്വാദ്യകരമായി കഴിക്കാന്‍ യോജിച്ച മധുരഫലം. അകക്കാമ്പ് മാത്രമേ കഴിക്കേണ്ടതുള്ളൂ.
നമുക്ക് സുപരിചിതമായ സപ്പോട്ട പഴത്തിന്റെ കുടുംബമായ സപ്പോട്ടേസിയിലെ അംഗമാണ് അബിയു. മാധുര്യത്തിലും കാരമല്‍ സ്വാദും ഒക്കെ തമ്മില്‍ സാമ്യം. എന്നാല്‍, അബിയുവിന്റെ ഉള്ക്കാമ്പ് താരതമ്യേന ജെല്ലി പോലെ മൃദുവും സപ്പോട്ടേയുടേത് അല്പം ദൃഢതരവുമാണ്. 'പോട്ടീരിയ കൈമിറ്റോ' (Pouteria caimito) എന്ന് സസ്യനാമം. പലയിടങ്ങളില്‍ പല പേരുകളാണ് അബിയുവിന്. ബ്രസീലിലാണ് 'അബിയു' എന്നറിയപ്പെടുന്നത്. ട്രിനിഡാഡില്‍ യെല്ലോ സ്റ്റാര്‍ ആപ്പിള്‍ അഥവാ 'കൈമിറ്റ്', കൊളംബിയയിലെത്തിയാല്‍ 'കൈമോ', ഇക്വഡോറില്‍ 'ലുമ' അഥവാ കൗജെ. വെനസ്വേലയില്‍ 'ടെമാരെ'. പോര്ട്ടുഗലില്‍ 'അബീറോ'. ബൊളീവിയയില്‍ 'കെപ്പി'. ഘാനയില്‍ 'അലാസ'. ചിലയിടങ്ങളില്‍ 'അബിയോ' എന്നും വിളിക്കും.
ശരാശരി 10 മീറ്റര്‍ ആണ് ചെടിയുടെ ഉയരം. വനമേഖലകളില്‍ ഇത് ആര്ത്തുവളര്ന്ന് 35 മീറ്ററോളം ഉയരാനും മതി. ശിഖരങ്ങളില്‍ ഒറ്റയ്ക്കും കൂട്ടമായും ചെറുപൂക്കള്‍ കാണാം. അര്ധവൃത്താകൃതിയോ ദീര്ഘവൃത്താകൃതിയോ ഉള്ള കായ്കള്ക്ക് ഏകദേശം ഒരു ചെറിയ ഓറഞ്ചിന്റെ വലിപ്പം. ഏതാണ്ട് 10 സെന്റി മീറ്ററോളം വ്യാസം. ഇലകള്ക്ക് ദീര്ഘചതുരാകൃതിയോ അണ്ഡാകൃതിയോ. ചെറിയ പൂക്കള്ക്ക് വെളുപ്പോ പച്ചയോ നിറമാകാം. കായ്ക്കുള്ളില്‍ ഒന്നുമുതല്‍ അഞ്ചുവിത്തു വരെ. മരത്തിന് പൊതുവേ കറ ചാടുന്ന സ്വഭാവം. മുറിച്ചാല്‍ വെളുത്ത കറ വരും. ഇലയിടുക്കുകളിലോ ശിഖരാഗ്രങ്ങളിലോ ആണ് കായ്കള്‍ പിടിക്കുക. പുഷ്പിച്ചാല്‍ 120 ദിവസം ഏകദേശം വേണ്ടിവരും കായ്കള്‍ പാകമാകാന്‍. പാകമാകുമ്പോഴാണ് കായ്കള്ക്ക് തെളിഞ്ഞ മഞ്ഞനിറം കൈവരുന്നത്. ഈ നിറംമാറ്റത്തോടെ വിളവെടുക്കാം. സാധാരണ അന്തരീക്ഷ താപനിലയില്‍ പരമാവധി 3 ദിവസം മതി കായ്കള്‍ പഴുക്കാന്‍. പാകമാകാത്ത കായ്കള്ക്ക് കറയുണ്ടാകും.
മണ്ണിലെ ജൈവാംശത്തിന് അബിയുവിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുണ്ട്. നന്നായഴുകിയ കാലിവളം, കമ്പോസ്റ്റ് എന്നിവ. മണ്ണിന്റെ അമ്ലത അധികമാകാതെയും നോക്കണം. ചെടിക്ക് ഇതരമൂലകങ്ങള് കിട്ടാനും ആഗിരണം ചെയ്യാനും ഇതാവശ്യമാണ്. പുതിയ സ്ഥലം കൃഷിക്ക് ഉപയോഗിക്കുകയാണെങ്കില്‍ 40% മണല്‍, 40% പശിമരാശി മണ്ണ്, 20% കളിമണ്ണ് എന്നിവയുടെ ഒരു മിശ്രിതം കലര്ത്തി മണ്ണില്‍ മുന്നൊരുക്കം നടത്തണം. മേന്മയുള്ള തോട്ടം മണ്ണ് സസ്യവളര്ച്ചയ്ക്ക് ആവശ്യമായതിനാലാണ് ഈ പരിചരണം അനിവാര്യമാകുന്നത്. പരുപരുത്ത മണല്‍ ചേര്‍ത്താല്‍ നീര്‍വാര്‍ച്ച ഉറപ്പാക്കുകയും ചെയ്യാം.
അത്യാവശ്യം ജലദൗര്ലഭ്യവും വരള്ച്ചയുമൊക്കെ ഒരു പരിധി വരെ സഹിക്കാന്‍ കഴിവുണ്ടെങ്കിലും ചെടി നന്നായി വളരാനും കായ്കള്‍ ഉല്പാദിപ്പിക്കാനും ക്രമമായ നന പ്രധാനമാണ്. പ്രത്യേകിച്ച് പൂക്കുകയും കായ് പിടിക്കുകയും ചെയ്യുന്ന ഘട്ടങ്ങളില്‍. ആദ്യവര്ഷം മരമൊന്നിന് ഒരു ദിവസം 10 ലിറ്റര്‍ വെള്ളം, രണ്ടാം വര്ഷം 15 ലിറ്റര്‍ വെള്ളം വീതം, മൂന്നു വര്ഷത്തെ വളര്‍ച്ചയായാല്‍ ഇത് 20 ലിറ്ററായി വര്ധിപ്പിക്കണം എന്നതാണ് ശുപാര്‍ശ. ഫലവൃക്ഷമായ അബിയുവിന്റെ ആരോഗ്യകരമായ വളര്ച്ചയ്ക്ക് കൊമ്പുകോതല്‍ (പ്രൂണിങ്ങ്) ചെയ്യണം. എന്നാല്‍ ഒരു പരിധി വിട്ട പ്രൂണിങ്ങ് ആവശ്യമില്ല താനും. ഫലോല്പാദനം വര്ധിപ്പിക്കാനും മരത്തിന്റെ ഇലച്ചാര്ത്തിനും ശിഖരങ്ങള്ക്കും വേണ്ടത്ര വായുസഞ്ചാരം കിട്ടാനും, രോഗ-കീടശല്യം ഒഴിവാക്കാനും മരത്തിന് നിയതമായ രൂപം കൈവരാനുമെല്ലാം പ്രൂണിങ്ങ് ഉപകരിക്കും. മരം വളര്ന്ന് തുടങ്ങുമ്പോള്‍ തന്നെ മുകളിലേക്ക് വളരുന്ന പ്രധാനതണ്ടിന്റെ വളര്ച്ച നിയന്ത്രിച്ചാല്‍ അത് ശാഖകളായി അധികം ഉയരത്തില്‍ പോകാതെ പടര്ന്ന് വളരും. പൂര്‍ണവളര്‍ച്ചയാകുമ്പോള്‍ കയ്യെത്താത്തത്ര ഉയരത്തിലേക്ക് പോകാതെ 3 മുതല്‍ 5 വരെയുള്ള ഉപശാഖകളായി വളര്ന്ന് മരത്തിന്റെ ഉയരം ക്രമീകരിക്കും. വിളവെടുപ്പ് ഓരോ തവണ കഴിയുമ്പോഴും രോഗബാധിതമായ ശിഖരങ്ങളുണ്ടെങ്കില്‍ അവ മുറിച്ചു നീക്കണം. മരത്തിന്റെ മധ്യഭാഗത്തായി സൂര്യപ്രകാശവും സ്വതന്ത്രമായ വായുസഞ്ചാരവും ഉറപ്പാക്കുകയും വേണം. കായ്കള്‍ പിടിക്കുന്ന ശിഖരങ്ങള്‍ സ്വതവേ താഴേക്ക് തൂങ്ങി വളരുന്നതായി കാണാറുണ്ട്. അതിനാല്‍ മരത്തിന്റെ ചുവട്ടില്‍ നിന്ന് ഒരു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന എല്ലാ ശിഖരങ്ങളും മുറിച്ചുനീക്കണം. കായ്കളുടെ കനംകൊണ്ട് തൂങ്ങി മണ്ണില്‍ മുട്ടാതിരിക്കാന്‍ വേണ്ടിയാണിത്.
കേരളത്തിലെ സാഹചര്യത്തില്‍ അബിയു കായ്പിടിക്കാന്‍ 2-3 വര്ഷമാണ് കാലപരിധി. അത് വിത്തു തൈകളാണെങ്കിലും ശരി. ഒരു വര്ഷം തന്നെ ഒന്നിലധികം തവണ കായ് പിടിക്കുന്നതായും കാണാറുണ്ട്. എങ്കിലും ഇതിന്റെ ഒരു ചെറിയ പ്രശ്നമായി പലരും ചൂണ്ടിക്കാണിക്കുന്നത് മരം ധാരാളം പുഷ്പിച്ചാലും അവയധികവും കായ് പിടിക്കാതെ കൊഴിയുന്നു എന്നതാണ്. പരാഗണത്തിന്റെ കാര്യക്ഷമതയിലെ കുറവാണ് ഇത്തരത്തിലൊരു പ്രശ്നത്തിന് കാരണമെന്ന് കരുതുന്നു. അങ്ങനെയെങ്കില്‍ ഒരു മരത്തിന് പകരം വ്യത്യസ്ത ഇനത്തില്‍ പെട്ട രണ്ടോ അതിലധികമോ മരങ്ങള്‍ വളര്‍ത്താന്‍ ശുപാര്‍ശ ചെയ്യുന്നു. ഒറ്റമരം പൂക്കുകയും കായ് പിടിക്കാതിരിക്കുകയും ചെയ്യുന്ന പ്രശ്നത്തിന് പരിഹാരമായാണ് ഇത് ശുപാര്‍ശ ചെയ്യുന്നത്. പൂക്കള്‍ ഉണ്ടാകുമ്പോള്‍ ജലദൗര്‍ലഭ്യം ഉണ്ടാകാതെയും നന അമിതമാകാതെയും ശ്രദ്ധിക്കണം.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment