Pages

Sunday, November 30, 2025

സ്വന്തം വീട്ടിൽ ധാരാളം പൂവൻ കോഴികൾ ഉണ്ടായിട്ടും അടുത്ത വീട്ടിലെ കൊച്ചു കോഴിയെ കൊല്ലാൻ ശ്രമിക്കരുത് .

 

മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ

കടന്നുകയറി രാഷ്ട്രീയ മുതലെടുപ്പ്

നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയം

ഒരു പാർട്ടിക്കും ഗുണം ചെയ്യില്ല ,

ചില  സ്ത്രീകൾ  ഉണ്ടാക്കി വയ്ക്കുന്ന

പ്രശ്നങ്ങൾ    കുടുംബത്തെ  തകർക്കുന്നു .

കേരളത്തിൽ  വികസനത്തെക്കുറിച്ചു   ചർച്ചയില്ല

.ഇവിടെ പെണ്ണുകേസുമാത്രം  ചർച്ച,

അഭ്യസ്തവിദ്യർക്ക് പോലും കേരളത്തിൽ ജോലിയില്ല ,

ആശുപത്രികളിൽ രോഗികൾക്ക്

കിടക്കാൻ സൗകര്യം ഇല്ല.

ചികിത്സ ഉപകരണങ്ങളില്ല. മരുന്നില്ല.

ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും പെണ്ണു കേസ് .

ഇത്  എന്തൊരു നാട് .

ഒരു പാർട്ടിയെ  നശിപ്പിയ്ക്കുന്നത്

പാർട്ടിയിൽ ഉള്ളവർ തന്നെയാണ് .

നേതാക്കളുടെ  അസൂയ  അവരെയും

അവരുടെ  പാർട്ടിയെയും  തകർക്കും .

സ്വന്തം  പാർട്ടിയെ  നന്നാക്കാതെ

മറ്റു  പാർട്ടികളെ  നന്നാക്കാൻ

നടന്നിട്ടു  ഒരു കാര്യവുമില്ല .

സ്വന്തം വീട്ടിൽ  ധാരാളം  പൂവൻ കോഴികൾ

ഉണ്ടായിട്ടും  അടുത്ത വീട്ടിലെ

കൊച്ചു കോഴിയെ  കൊല്ലാൻ  ശ്രമിക്കരുത് .

കുരാക്കാർ

No comments: