ഇത് എന്ത് ജനാധിപത്യം
ബി.ജെ.പിക്കുവേണ്ടി തെരഞ്ഞെടുപ്പ് കമീഷൻ വോട്ടുകൊള്ള നടത്തിയെന്ന് ചൂണ്ടിക്കാട്ടി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വാർത്തസമ്മേളനത്തിന് പിന്നാലെ ആരോപണം ശക്തമാക്കി ഇൻഡ്യ മുന്നണിയിലെ കൂടുതൽ നേതാക്കൾ രംഗത്ത്. യു.പിയിലും വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സമാജ്വാദി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ബിഹാറിൽ ആർ.ജെ.ഡി അധ്യക്ഷൻ തേജസ്വി യാദവും രംഗത്തുവന്നു. യു.പിയിൽ കുന്ദർകി, മിരാപൂർ, അയോധ്യയിലെ ഫൈസാബാദ് എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നിർദേശപ്രകാരം കമീഷൻ വോട്ട് കൊള്ള നടത്തിയിട്ടുണ്ടെന്ന് അഖിലേഷ് ആരോപിച്ചു.
തെരഞ്ഞെടുപ്പുകളിൽ ഏതൊക്കെ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടാകണമെന്നും ഓരോരുത്തരും എത്ര വോട്ടുകൾ നേടുമെന്നും അവർ മുൻകൂട്ടി നിശ്ചയിച്ചു. വ്യക്തികൾക്ക് ഒന്നിലധികം വോട്ടുകൾ ചെയ്യാൻ സൗകര്യമൊരുക്കി. ചിലർ ആറ് വോട്ട് വീതം ചെയ്യുന്നതിന്റെ വിഡിയോകൾ തങ്ങളുടെ പക്കലുണ്ട്. ബി.ജെ.പി മന്ത്രിമാർ പോളിങ് ബൂത്തുകളുടെ സമീപം തന്നെയാണ് താമസിച്ചിരുന്നതെന്നും അഖിലേഷ് പറഞ്ഞു. തങ്ങളുടെ 18,000 വോട്ടുകൾ കമീഷൻ വിശദീകരണമില്ലാതെ ഒഴിവാക്കി. ഉത്തരവാദത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കമീഷൻ ഒരു നടപടിയും സ്വീകരിച്ചില്ല. ഇത് തെരഞ്ഞെടുപ്പ് നീതിക്ക് ഭീഷണിയാണെന്നും അഖിലേഷ് വ്യക്തമാക്കി. രാജ്യത്തുടനീളം വോട്ട് മോഷണം നടന്നിട്ടുണ്ടെന്നും കമീഷൻ പ്രവർത്തിക്കുന്നത് ബി.ജെ.പി ഓഫിസ് വഴിയാണെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് ആദിത്യ താക്കറെ പറഞ്ഞു. രാഹുൽ ഗാന്ധി പുറത്തുവിട്ടത് പൊള്ളയായ അവകാശവാദങ്ങളല്ല, അദ്ദേഹം വോട്ട് കൊള്ള കണ്ടെത്തിയെന്നും താക്കറെ വ്യക്തമാക്കി.
ലോക്സഭ വോട്ടെടുപ്പ് ദിവസം വൈകുന്നേരം അഞ്ചു മണിക്കും രാത്രി ഒമ്പതു മണിക്കും ഇടയിൽ ഒഡിഷയിൽ 42 ലക്ഷത്തോളം വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ചരൺദാസ് പറഞ്ഞു. വൈകുന്നേരങ്ങളിൽ ഇത്രയധികം വോട്ടർമാർ പോളിങ് സ്റ്റേഷനുകളിൽ എത്തിയത് എങ്ങനെയാണ്. വോട്ട് കൊള്ളയിലൂടെ തെരഞ്ഞെടുപ്പ് കമീഷൻ തങ്ങളെ വഞ്ചിച്ചാണ് ബി.ജെ.പിയെ അധികാരത്തിൽ എത്തിച്ചത് എങ്ങനെയെന്ന് ജനങ്ങളോട് പറയാൻ കോൺഗ്രസ് തിങ്കളാഴ്ച എല്ലാ ജില്ലകളിലും വാർത്തസമ്മേളനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാർ കരട് വോട്ടർപട്ടികയിൽനിന്ന് പുറത്താക്കിയ 65 ലക്ഷത്തോളം ആളുകളുടെ പേരുകൾ പുറത്തുവിടാനോ നീക്കം ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കാനോ നിയമപരമായ ബാധ്യതയില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ. ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച ബിഹാർ കരട് വോട്ടർപട്ടികയിൽനിന്ന് പുറത്തായവരുടെ പ്രത്യേക ലിസ്റ്റ് പുറത്തു വിടാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) നൽകിയ ഹരജിയിൽ മറുപടി സത്യവാങ്മൂലത്തിലാണ് കമീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
കരട് വോട്ടർപട്ടികയിൽ പേരില്ല എന്നതിന് അർഥം വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കി എന്നല്ല. നിലവിൽ ലഭിച്ച എണ്ണൽ ഫോറങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് കരട് പട്ടിക തയാറാക്കിയത്. അതിൽ ചില മാനുഷിക കാരണങ്ങൾ നിമിത്തം ഒഴിവാക്കാലോ ഉൾപ്പെടുത്താലോ സംഭവിച്ചേക്കാം. കരട് പട്ടികയിൽ ഉൾപ്പെടാത്ത വ്യക്തികൾക്ക് ഉൾപ്പെടുത്തുന്നതിനായി അവസരം നൽകും. എണ്ണൽ ഫോറങ്ങൾ ലഭിക്കാത്ത വോട്ടർമാരുടെ ബൂത്ത് ലെവൽ പട്ടിക കമീഷൻ അതത് ബൂത്ത് ലെവൽ ഏജന്റുമാർക്ക് പങ്കിട്ടു.
ശേഷം രാഷ്ട്രീയ പാർട്ടികളുടെ നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചതെന്നും കമീഷൻ വിശദീകരിക്കുന്നു. ഹരജിയിൽ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് സത്യവാങ്മൂലം സമർപ്പിക്കാൻ കമീഷനോട് ആവശ്യപ്പെട്ടത്. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
കർണാടകയിലെ ഒരു നിയോജക മണ്ഡലത്തിൽ മാത്രം ലക്ഷത്തിലേറെ വ്യാജ വോട്ടർമാരെ ചേർത്തതിന്റെ തെളിവുകൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ടതിലും കുടിയേറ്റ തൊഴിലാളികളുടെ വോട്ടുകളുണ്ടായിരുന്നു. മഹാരാഷ്ട്രയിൽ 40 ലക്ഷത്തിലേറെ വോട്ടുകൾ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കൂട്ടിച്ചേർക്കപ്പെട്ടതിലും ഇതര സംസ്ഥാന വോട്ടർമാരാണെന്ന് കണ്ടെത്തിയിരുന്നു. വോട്ടർ പട്ടികയിലെ ഇതര സംസ്ഥാനക്കാരൻ യഥാർഥ വോട്ടറോ വ്യാനോ എന്ന് തിരിച്ചറിയൽ പ്രയാസകരമാകും.
ഇൻഡ്യ സഖ്യം ജനങ്ങളിലേക്ക്; തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് മാർച്ച് ഇന്ന്
ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടിൽ പ്രതിഷേധം കടുപ്പിക്കാൻ ഇൻഡ്യ സഖ്യം. സഖ്യത്തിലെ 300 എം.പിമാരെ പങ്കെടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് വൻ പ്രതിഷേധം സംഘടിപ്പിക്കും. തിങ്കളാഴ്ച രാവിലെ 11.30ന് പാർലമെന്റിൽനിന്ന് തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് നടത്തുന്ന മാർച്ചിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേതൃത്വം നൽകും.
മാർച്ചിന് പിന്നാലെ, തങ്ങളുടെ വിയോജിപ്പ് കമീഷനെ നേതാക്കൾ ഔദ്യോഗികമായി അറിയിക്കും. കർണാടകയിലെ മഹാദേവപുര നിയമസഭ സീറ്റിൽ ഒരു ലക്ഷത്തോളം വോട്ടുകൾ ചോർന്നുവെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയുമായി ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ പ്രതിഷേധം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണിതെന്നും ഇവിടത്തെ തിരഞ്ഞെടുപ്പുപ്രക്രിയ കുറ്റമറ്റതാണെന്നും പറഞ്ഞുകൊണ്ടിരിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷൻ മാത്രമല്ല. എന്നാൽ, ബിഹാർ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന്റെ തലേന്ന്, ഹരിയാനയിൽ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെച്ചൊല്ലി അതീവ ആഘാതശേഷിയുള്ളൊരു ആരോപണ ബോംബ് പൊട്ടിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി.
ഹരിയാനയിൽ ഫലം ബിജെപിക്ക് അനുകൂലമാക്കാൻ സംസ്ഥാനവ്യാപകമായി ‘വോട്ടുകൊള്ള’ നടത്തിയെന്ന ആരോപണത്തിനു ബലം നൽകുന്ന ശക്തമായ തെളിവുകളും കണക്കുകളുമാണ് രാഹുൽ പുറത്തുവിട്ടിരിക്കുന്നത്. രണ്ടു കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് 25 ലക്ഷത്തിലേറെ വോട്ടുകൾ വ്യാജമെന്നു കണ്ടെത്തിയതായി ലോക്സഭയിലെ പ്രതിപക്ഷനേതാവ് പറയുമ്പോൾ അതിനു ഗൗരവമേറെയാണ്. ഇതുപ്രകാരം, ആ സംസ്ഥാനത്തെ എട്ടിലൊന്നു വോട്ടും വ്യാജമാണെന്നു വരുന്നു!
തിരഞ്ഞെടുപ്പു കമ്മിഷൻ തയാറാക്കിയ വോട്ടർപട്ടികയെ അടിസ്ഥാന തെളിവായെടുത്താണ് രാഹുൽ ആരോപണങ്ങൾ ഉന്നയിച്ചുപോരുന്നതെന്നിരിക്കെ, അതേ ഗൗരവത്തോടെ കമ്മിഷൻ മറുപടി പറയേണ്ടതുണ്ട്. മറ്റാരുടെയും ആജ്ഞാനുവർത്തികളായല്ല തങ്ങൾ പ്രവർത്തിക്കുന്നതെന്നും പ്രവർത്തനം തികച്ചും സ്വതന്ത്രമാണെന്നും തെളിയിക്കാനുള്ള ബാധ്യത തിരഞ്ഞെടുപ്പു കമ്മിഷനുണ്ട്. എന്നാൽ, അത്തരത്തിൽ നിഷ്പക്ഷ അന്വേഷണത്തിനുള്ള സന്നദ്ധത കമ്മിഷൻ കാട്ടുന്നില്ല എന്നതാണു നിർഭാഗ്യകരം. പൊള്ളയായ മറുപടികൾക്കുപകരം, ആരോപണങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് വിശദമായ അന്വേഷണം നടത്തുമെന്നാണു പറഞ്ഞിരുന്നതെങ്കിൽ കമ്മിഷന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും ഊട്ടിയുറപ്പിക്കാൻ അതു സഹായിച്ചേനെ. അതല്ല സംഭവിക്കുന്നത് എന്നതു നമ്മുടെ ജനാധിപത്യത്തിന്റെ ദുരന്തം..ഇതാണോ ജനാധിപത്യം
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment