Pages

Monday, October 27, 2025

നിർമ്മിത ബുദ്ധി (എ.ഐ) ഇനി ഒരു മേഖലകളിലും ഒഴിവാക്കാനാവില്ല പ്രൊഫ്.ജോൺ കുരാക്കാർ

 

നിർമ്മിത ബുദ്ധി (.)  ഇനി  ഒരു മേഖലകളിലും ഒഴിവാക്കാനാവില്ല

പ്രൊഫ്.ജോൺ കുരാക്കാർ

മനുഷ്യനെപോലെ ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാദ്ധ്യമാകുന്ന നിർമ്മിത ബുദ്ധി(.)​ സാങ്കേതികവിദ്യ ലോകത്തിലെ സർവ മേഖലകളിലേക്കും എത്തിക്കൊണ്ടിരിക്കുകയാണ്. നിർമ്മിത ബുദ്ധി (.) ഒഴിവാക്കിക്കൊണ്ടുള്ള ഒരു ലോകം ഇനി സാദ്ധ്യമല്ല. ഭാവിയിൽ മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്നതിലും മുന്നോട്ടു നയിക്കുന്നതിലും . സംവിധാനങ്ങളുടെ പങ്ക് വളരെ വലുതായിരിക്കും. ഏതൊരു യന്ത്രത്തിനും സാദ്ധ്യതകളും പ്രയോജനങ്ങളും ഉള്ളതുപോലെ തന്നെ ദോഷവശങ്ങളുമുണ്ട്. അത് .ഐയ്ക്കും ബാധകമാണ്. ആധുനിക രാജ്യങ്ങൾ ഇപ്പോൾത്തന്നെ യുദ്ധോപകരണങ്ങൾ പോലും നിയന്ത്രിക്കുന്നത് നിർമ്മിത ബുദ്ധി ഉപയോഗിച്ചാണ്.

കണിശതയും കൃത്യതയുമാണ് നിർമ്മിതബുദ്ധിയുടെ  ഏറ്റവും വലിയ മേന്മ. തിരുപ്പതി ക്ഷേത്രത്തിൽ തിരക്ക് നിയന്ത്രിക്കാൻ അടുത്തിടെ ഏർപ്പെടുത്തിയത് . സംവിധാനമാണ്. പത്തു മാസം മുമ്പ് ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ആറുപേർ മരണമടഞ്ഞ സംഭവത്തെത്തുടർന്നാണ് തിരക്ക് നിയന്ത്രിക്കാൻ '. ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്റർ" സ്ഥാപിച്ചത്. ക്ഷേത്രത്തിലെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സ്ഥാപിച്ച,​ രാജ്യത്തെ ആദ്യത്തെ . സംവിധാനമാണിത്. പരിമിതമായ മേഖലകളിൽ മാത്രമുണ്ടായിരുന്ന നിർമ്മിത ബുദ്ധി വിപുലമായ തലങ്ങളിലേക്ക് നീങ്ങുകയാണിപ്പോൾ '

നിർമ്മിത ബുദ്ധി വിവിധങ്ങളായ മാറ്റങ്ങൾ ഉണ്ടാക്കും. മുൻകൂട്ടിയറിയാൻ സാധിക്കുന്ന രോഗനിർണ്ണയമാണ് അതിൽ പ്രധാനം. വളരെ നേരത്തെതന്നെ രോഗം നിശ്ചയിക്കപ്പെട്ടാൽ ചികിത്സ വിജയിക്കാനുള്ള സാദ്ധ്യതയേറെയാണ്. ചികിത്സാ ചെലവും പകുതിയായി കുറയും. രോഗി എവിടെയാണെങ്കിലും നിർമ്മിതബുദ്ധി സംവിധാനങ്ങൾ രോഗനിർണ്ണയവും ചികിത്സയും ചികിത്സാനന്തര പരിചരണങ്ങളും നൽകാൻ തയാറാകുമെന്നാണ് അറിയുന്നത്. ജനിതകമായ വിവരങ്ങൾ അടക്കം സമഗ്രവസ്തുതകളും പഠിച്ചെടുത്ത് വിശകലനം ചെയ്ത് കമ്പ്യൂട്ടറിലെ ഡാറ്റയായി ഡോക്ടർക്ക് കെെമാറുന്ന നാളുകളാണ് വരുന്നതെന്നാണ് റിപ്പോർട്ടുകൾ. രോഗനിർണയം കൂടുതൽ കൃത്യതയാർന്നതും എളുപ്പവുമാകുമ്പോൾ സാദ്ധ്യതകൾക്കും മുൻവിധികൾക്കും സ്ഥാനമില്ല. ചികിത്സകന്റെ ജ്ഞാനവും പരിചയവുമെല്ലാം വെറും ഓർമ്മകളായേക്കും. രോഗികളുടെ ഫിസിയോളജിയും ജനിതകഘടനയും അനുസരിച്ച് ചികിത്സാ പദ്ധതികൾ മാറുമ്പോൾ ആരോഗ്യരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ആയുർവേദത്തിന് രംഗത്ത് വലിയ സംഭാവനകൾ നൽകാനാകും. ആധുനിക വൈദ്യശാസ്ത്രവും ആയുർവേദവും സമന്വയിപ്പിച്ചുകൊണ്ടുള്ള ചികിത്സാരീതിയിലാണ് നമുക്കാവശ്യം .

ടൂറിസം മേഖലയുടെ വിദേശ നാണ്യവരുമാനത്തിന്റെ ഏറിയപങ്കും ആയുർവേദത്തിൽ നിന്നാണ്. കർക്കിടക മാസത്തിൽ ഒഴുക്ക് ഉയർന്ന നിലയിലാണ്.നിർമ്മിത ബുദ്ധി (.) ഒഴിവാക്കിക്കൊണ്ടുള്ള ഒരു ലോകം ഇനി സാദ്ധ്യമല്ല. ഭാവിയിൽ മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്നതിലും മുന്നോട്ടു നയിക്കുന്നതിലും . സംവിധാനങ്ങളുടെ പങ്ക് വളരെ വലുതായിരിക്കും. ഏതൊരു യന്ത്രത്തിനും സാദ്ധ്യതകളും പ്രയോജനങ്ങളും ഉള്ളതുപോലെ തന്നെ ദോഷവശങ്ങളുമുണ്ട്.

പ്രധാനമന്ത്രി പറയാത്ത കാര്യങ്ങൾപോലും അദ്ദേഹത്തിന്റെ രൂപത്തിലും ശബ്ദത്തിലും അവതരിപ്പിക്കാൻ . സംവിധാനങ്ങൾക്ക് കഴിയും.മണിക്കൂറുകളോളം മൊബൈൽ ഫോൺ നോക്കിയിരിക്കാൻ പ്രേരിപ്പിക്കുന്ന പൂച്ചകളുടെയും സിംഹത്തിന്റെയും കുരങ്ങന്മാരുടെയുമൊക്കെ പെരുമാറ്റങ്ങളും പ്രകടനങ്ങളും കാണിക്കുന്ന ദൃശ്യങ്ങളൊക്കെ . സംവിധാനത്തിലൂടെ ഒറിജിനലിനെ വെല്ലുന്ന തരത്തിൽ അവതരിപ്പിക്കാനാകും. കാണുന്നതുപോലും വിശ്വസിക്കാനാവാത്ത അവസ്ഥയാവും അങ്ങനെ സംജാതമാവുക. അതിനാൽ ഇതിന് ചില നിയന്ത്രണങ്ങൾ ആവശ്യമാണ്. ഇതിനായി .ടി നിയമങ്ങളിൽ ചില മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. നിർമ്മിത ബുദ്ധി രൂപപ്പെടുത്തിയ ഉള്ളടക്കത്തിൽ ഇക്കാര്യം കൃത്യമായി പറയണമെന്നതാണ് പ്രധാന നിബന്ധനകളിലൊന്ന്. അങ്ങനെ വരുമ്പോൾ സത്യമാണ് കാണുന്നതെന്ന് വിശ്വസിച്ചുകൊണ്ട് ആർക്കും ഒന്നും കാണേണ്ടിവരില്ല. 'കൃത്രിമ വിവരങ്ങളെ" അടയാളപ്പെടുത്തണമെന്ന് ഫേസ്ബുക്ക്, യുട്യൂബ് പോലുള്ള വലിയ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകുന്നതായിരിക്കും.നിയമത്തിന്റെ കരട് സംബന്ധിച്ച് മേഖലയിലുള്ളവർക്ക് നവംബർ ആറുവരെ നിർദ്ദേശങ്ങൾ സമർപ്പിക്കാം. 50 ലക്ഷമോ അതിൽ കൂടുതലോ വരിക്കാരുള്ളവർക്ക് . ഉള്ളടക്കം സംബന്ധിച്ച് കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടിവരും. യാഥാർത്ഥ്യമെന്ന് തോന്നുന്ന രൂപത്തിൽ കൃത്രിമമായി നിർമ്മിച്ചെടുത്ത ഡീപ് ഫെയ്ക്ക് ഓഡിയോയും വീഡിയോയും അടുത്തകാലത്തായി സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്ന സാഹചര്യത്തിൽ ഇത്തരം നിയന്ത്രണം അനിവാര്യമാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനും സമ്മതിദായകരെ സ്വാധീനിക്കാനും ലഹളകൾക്കുവരെ ഇടയാക്കാനും ഇത്തരം ഡീപ് ഫെയ്ക്ക് വീഡിയോകൾക്ക് ശക്തിയുണ്ട്. വ്യക്തിഹത്യയ്ക്കും പണം തട്ടിപ്പിനുമെല്ലാം ഇത് ഉപയോഗപ്പെടുത്താനാകും. അതിനാൽ കൃത്രിമമായി സൃഷ്ടിച്ചതാണെങ്കിൽ അക്കാര്യം ലേബലിംഗിലൂടെ വ്യക്തമാക്കണമെന്ന നിർദ്ദേശം ഭാവിയിൽ ഒട്ടേറെ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് കരുതാം. തട്ടിപ്പു  നടത്തുന്നവർ  ഇക്കാര്യം വ്യക്തമാക്കുമോ ?

പ്രൊഫ്.ജോൺ കുരാക്കാർ

No comments: